Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Library

Idukki

റോ​ട്ട​റി പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ എ​ക്യു​പ്‌​മെ​ന്‍റ്സ് ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം

ക​ട്ട​പ്പ​ന: കി​ട​പ്പു​രോ​ഗി​ക​ളു​ടെ ക്ഷേ​മ​ത്തി​നും പ​രി​ച​ര​ണ​ത്തി​നു​മാ​യി റോ​ട്ട​റി ക്ല​ബ് ഓ​ഫ് അ​ണ​ക്ക​ര ആ​വി​ഷ്‌​ക​രി​ച്ച "ഒ​പ്പം' പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ എ​ക്യു​പ്‌​മെ​ന്‍റ്സ് ലൈ​ബ്ര​റി ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ണ​ക്ക​ര അ​ച്ചൂ​സ് ബി​ല്‍​ഡിം​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് സാ​ബു കെ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ല്‍ - പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ക​ത്ത് ഹാ​ജ​രാ​ക്കി​യാ​ല്‍ ലൈ​ബ്ര​റി​യി​ല്‍​നി​ന്ന് വി​ത​ര​ണം ചെ​യ്യും.

ഉ​പ​ക​ര​ണം പി​ന്നീ​ട് ഉ​പ​യോ​ഗ​ശേ​ഷം തി​രി​കെ ലൈ​ബ്ര​റി​യി​ല്‍ എ​ത്തി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. ആ​ശു​പ​ത്രി കി​ട​ക്ക​ക​ള്‍, വാ​ട്ട​ര്‍ ബെ​ഡ്ഡു​ക​ള്‍, ഓ​ക്‌​സി​ജ​ന്‍ ബെ​ഡ്ഡു​ക​ള്‍, വീ​ല്‍​ചെ​യ​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ന​ല്‍​കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പ​ദ്ധ​തി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കാം. പു​തി​യ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സം​ഭാ​വ​ന ചെ​യ്യാ​നും വീ​ടു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കാ​നും അ​വ​സ​ര​മു​ണ്ട്.

സം​ഭാ​വ​ന ചെ​യ്ത ഉ​പ​ക​ര​ണം എ​ത്ര​പേ​ര്‍ ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ ദാ​താ​ക്ക​ളെ അ​റി​യി​ക്കു​മെ​ന്നും ഭാ​ര​വ​ഹി​ക​ളാ​യ സാ​ബു കെ. ​തോ​മ​സ്, റോ​ബി​ന്‍ തൃ​ട്ട​യി​ല്‍, ജോ​മി പ​യ്യ​ലു​മു​റി, സാ​ബു വ​യ​ലി​ല്‍, മാ​ണി ഇ​രു​മേ​ട എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

District News

വാ​യ​ന​ശാ​ല​യു​ടെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു

ഓ​യൂ​ർ: അ​മ്പ​ലം​കു​ന്ന് മു​ത്താ​രം​കു​ന്ന് വാ​യ​ന​ശാ​ല​യു​ടെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി െ ന്‍റ ഉ​ദ്ഘാ​ട​നം പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം പ്രേം​കു​മാ​ർ നി​ർ​വ​ഹി​ച്ചു. വാ​യ​ന​യും ക​ല​യും സ​മൂ​ഹ​ത്തി െ ന്‍റ ഉ​ന്ന​മ​ന​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ്് അ​ഡ്വ.അ​ഭ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ​ന​ശാ​ല​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ 'മു​ത്താ​രം' മാ​സി​ക​യു​ടെ പ്ര​കാ​ശ​നം പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. വി.​എ​ൻ.​മു​ര​ളി നി​ർ​വ​ഹി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഗ്ര​ന്ഥ​ശാ​ല സം​ഘം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം രാ​ജ​ൻ ബോ​ധി നി​ർ​വ​ഹി​ച്ചു.


വാ​ർ​ഡ് മെ​മ്പ​ർ അ​ഭീ​ഷ് കൃ​ഷ്ണ​ൻ സ​മ്മാ​ന​ക്കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി ജി.ആ​ർ.സ​ജി​ത്ത്, ബാ​ല​വേ​ദി സെ​ക്ര​ട്ട​റി ജീ​വ​രാ​ജ്, യു​വ​ജ​ന​വേ​ദി ജോ.സെ​ക്ര​ട്ട​റി കീ​ർ​ത്ത​ന, വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി ബി​ജി, ഭ​ര​ണ​സ​മി​തി അം​ഗം ഡോ.വി.എസ്.ആ​തി​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​യ​ന​ശാ​ല​യു​ടെ ചു​വ​രു​ക​ളി​ൽ മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച ചി​ത്ര​കാ​ര​ൻ സു​രേ​ഷ് ഉ​പാ​സ​ന​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

 

District News

എ​ട​ത്ത​റ വാ​യ​ന​ശാ​ല സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷം സ​മാ​പി​ച്ചു

ആ​ന​മ​ങ്ങാ​ട്: ഒ​രു വ​ർ​ഷ​ക്കാ​ലം നീ​ണ്ട എ​ട​ത്ത​റ പൊ​തു​ജ​ന​വാ​യ​ന​ശാ​ല​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു. ക​വി​യ​ര​ങ്ങ്, ക​ഥാ​ച​ർ​ച്ച, പ്ര​ഭ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം, നാ​ട​ക​ങ്ങ​ൾ, പ​രി​ച​മു​ട്ടു​ക​ളി, തി​രു​വാ​തി​ര​ക​ളി, നാ​ട​ൻ​പാ​ട്ട്, ഒ​പ്പ​ന, ഐ​വ​ർ​ക​ളി, പൊ​തു​സ​മ്മേ​ള​നം തു​ട​ങ്ങി​യ മൂ​ന്നു​രാ​പ്പ​ക​ലു​ക​ൾ നീ​ണ്ട പ​രി​പാ​ടി​ക​ളോ​ടെ​യാ​യി​രു​ന്നു സ​മാ​പ​നം.

ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എസ​മാ​പ​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ടി. അ​ഫ്സ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ മേ​ക്കോ​ട്ടി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. മോ​ഹ​ൻ​ദാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സാ​ജി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സ​ഫ് വാ​ൻ, ഷീ​ജ​മോ​ൾ, ശാ​ലി​നി, സു​ഗ​ത് കു​മാ​ർ, പി.​ടി. ശ​ങ്ക​ര​ൻ, കെ.​എം. ഉ​ബൈ​ദു​ള്ള, എ​ൻ. പീ​തം​ബ​ര​ൻ, സി.​കെ. അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി കെ.​എം. അ​ബ്ദു​ൾ ഗ​ഫൂ​ർ സി.​കെ. മു​ഹ​മ്മ​ദ് ജാ​ഫ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

District News

ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് ലാ​പ്ടോപ്പ് വി​ത​ര​ണം ചെ​യ്തു

ച​വ​റ : ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2025-26 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഗ്ര​ന്ഥശാ​ല​ക​ൾ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ്ര​ന്ഥശാ​ല​ക​ൾ​ക്ക് ലാ​പ്ടോപ്പുക​ൾ വി​ത​ര​ണം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്സ​ന്തോ​ഷ്‌ തു​പ്പാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.​വൈ​സ് പ്ര​സി​ഡ​ന്‍റ്‌ സോ​ഫി​യാ സ​ലാം അ​ധ്യ​ക്ഷ​യാ​യി. സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​രാ​യ എം. ​പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, ജോ​സ് വി​മ​ൽ​രാ​ജ്, ആ​ർ.ജി​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്രി​യാ ഷി​നു, ജോ​യ് ആ​ന്‍റ​ണി,എ.​സീ​ന​ത്ത് ബി ​ഡി​ഒ പ്രേം​ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up