Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lifelessbody

കളിച്ചുനടക്കേണ്ട പ്രായത്തിൽ സഹോദരങ്ങൾക്ക് അമ്മയായി; ഒടുവിൽ കൈകളിൽ തണുത്തുറഞ്ഞത് അനുജന്‍റെ ശരീരം

ഹ​രി​പ്പാ​ട്: ക​ളി​ച്ചു​ചി​രി​ച്ചു ന​ട​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ താ​ഴെ​യു​ള്ള പി​ഞ്ചു സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് അ​മ്മ​യു​ടെ സ്ഥാ​ന​ത്തു​നി​ന്ന് പ​രി​ച​ര​ണം ന​ൽ​കേ​ണ്ടി വ​ന്ന പ​തി​നൊ​ന്നു​കാ​രി​യു​ടെ ജീ​വി​തം നാ​ടി​ന്‍റെ തീ​രാ​നോ​വാ​കു​ന്നു. പ​ട്ടി​ണി​യും പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​മൂ​ലം കാ​ർ​ത്തി​ക​പ്പ​ള്ളി വ​ലി​യ​കു​ള​ങ്ങ​ര തൈ​മൂ​ട്ടി​ൽ രാ​ജേ​ഷി​ന്‍റെ​യും താ​മ​ര​യു​ടെ​യും മ​ക​ൻ ര​ണ്ടു​വ​യ​സു​കാ​ര​ൻ രാ​ഹു​ൽ മ​രി​ച്ച വീ​ട്ടി​ലെ മൂ​ത്ത കു​ട്ടി​യു​ടെ അ​വ​സ്ഥ​യാ​ണി​ത്.

സ്കൂ​ളി​ൽ പോ​യി അ​ക്ഷ​ര​ങ്ങ​ൾ പ​ഠി​ക്കാ​നോ കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ളി​ക്കാ​നോ ഉ​ള്ള ഭാ​ഗ്യ​മി​ല്ലാ​തെ, അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത കൂ​ര​യ്ക്കു​ള്ളി​ൽ താ​ഴെ​യു​ള്ള സ​ഹോ​ദ​ര​ങ്ങ​ളെ വി​ശ​പ്പ​റി​യി​ക്കാ​തെ നോ​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​യി​രു​ന്നു ഈ ​പെ​ൺ​കു​ട്ടി.

അ​മ്മ ഏ​ഴാ​മ​ത്തെ പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലാ​യ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, അ​തി​നു മു​ൻ​പും വീ​ട്ടു​ജോ​ലി​ക​ളു​ടെ​യും കു​ഞ്ഞു​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​ന്‍റെ​യും ഭാ​രം ഈ ​ബാ​ലി​ക​യു​ടെ ചു​മ​ലി​ലാ​യി​രു​ന്നു. അ​ടു​ത്തു​ള്ള കി​ണ​റ്റി​ൽ​നി​ന്ന് വെ​ള്ളം കോ​രി​യെ​ടു​ക്കു​ന്ന​തും താ​ഴെ​യു​ള്ള കു​രു​ന്നു​ക​ളു​ടെ വി​ശ​പ്പ​ക​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തു​മെ​ല്ലാം ഈ ​കു​ട്ടി​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വീ​ട്ടി​ൽ അ​ടു​പ്പു​പു​ക​യാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ സു​മ​ന​സു​ക​ൾ ന​ൽ​കു​ന്ന ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വാ​ങ്ങി താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കു വാ​രി​ക്കൊ​ടു​ത്ത​തും ഈ ​കു​രു​ന്നാ​ണ്.

പു​ല​ർ​ച്ചെ അ​നു​ജ​ൻ അ​ന​ക്ക​മി​ല്ലാ​തെ കി​ട​ന്ന​പ്പോ​ഴും എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചു​നി​ന്ന​ത് ഈ ​പെ​ൺ​കു​ട്ടി​യാ​ണ്. ത​ണു​ത്തു​വി​റ​ങ്ങ​ലി​ച്ച കു​ഞ്ഞി​ന്‍റെ വാ​യി​ലേ​ക്ക് വെ​ള്ളം ഇ​റ്റി​ച്ചു​കൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും ജീ​വ​ൻ വി​ട്ടു​പോ​യി​രു​ന്നു. ഒ​ടു​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​മ്പോ​ഴും പി​താ​വി​ന്‍റെ അ​നാ​സ്ഥ​യ്ക്കു​മു​ന്നി​ൽ, ജീ​വ​ന​റ്റ അ​നു​ജ​ന്‍റെ ശ​രീ​രം നെ​ഞ്ചോ​ട് ചേ​ർ​ത്തു​പി​ടി​ച്ച് ഓ​ട്ടോ​യി​ലി​രി​ക്കേ​ണ്ടി വ​ന്ന​തും ഇ​തേ പെ​ൺ​കു​ട്ടി​യാ​ണ്.

ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളു​ടെ​യും അ​വ​ഗ​ണ​ന​യു​ടെ​യും ന​ടു​വി​ലേ​ക്ക് വ​ലി​ച്ചെ​റി​യ​പ്പെ​ട്ട ഈ ​കു​ട്ടി​യെ​യും മ​റ്റ് മൂ​ന്ന് സ​ഹോ​ദ​രി​മാ​രെ​യും ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

Latest News

Corehub Up