Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Linux

വി​ൻ​ഡോ​സി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ചൈ​നീ​സ് സ​ർ​ക്കാ​ർ

ബീ​ജിം​ഗ്: സ​ർ​ക്കാ​രി​ന്‍റെ​യും ഔ​ദ്യോ​ഗി​ക ഏ​ജ​ൻ​സി​ക​ളു​ടെ​യും ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ നി​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് വി​ൻ​ഡോ​സ് (Microsoft Windows) ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് ചൈ​ന.

യു​എ​സ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, വി​ൻ​ഡോ​സി​ന് പ​ക​രം ലി​ന​ക്സ് അ​ധി​ഷ്ഠി​ത​മാ​യ സ്വ​ന്തം ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ങ്ങ​ളി​ലേ​ക്ക് മാ​റാ​നാ​ണ് ചൈ​നീ​സ് മി​നി​സ്ട്രി ഓ​ഫ് സ്റ്റേ​റ്റ് സെ​ക്യൂ​രി​റ്റി​യു​ടെ നി​ർ​ദ്ദേ​ശം.

2027 ഫെ​ബ്രു​വ​രി​യോ​ടെ ഘ​ട്ടം​ഘ​ട്ട​മാ​യി വി​ൻ​ഡോ​സ് ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു ചൈ​ന നേ​ര​ത്തെ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ നി​ശ്ച​യി​ച്ച സ​മ​യ​ത്തി​നും മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പേ വി​ൻ​ഡോ​സ് ഉ​പേ​ക്ഷി​ക്കാ​ൻ ഇ​പ്പോ​ൾ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സു​ര​ക്ഷാ ആ​ശ​ങ്ക​ക​ളെ മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​പെ​ട്ടെ​ന്നു​ള്ള തീ​രു​മാ​ന​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. വി​ൻ​ഡോ​സി​ന് പ​ക​രം ചൈ​നീ​സ് ക​മ്പ​നി​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത കൈ​ലി​ൻ ഒ​എ​സ് , ഡെ​ബി​യ​ൻ അ​ധി​ഷ്ഠി​ത യൂ​ണി​റ്റി ഒ​എ​സ് തു​ട​ങ്ങി​യ ലി​ന​ക്സ് സി​സ്റ്റ​ങ്ങ​ളി​ലേ​ക്കാ​യി​രി​ക്കും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ മാ​റു​ക.

ചൈ​നീ​സ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നാ​യി മൈ​ക്രോ​സോ​ഫ്റ്റും ചൈ​നീ​സ് ക​മ്പ​നി​യും ചേ​ർ​ന്ന് 2016ൽ ​രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത വി​ൻ​ഡോ​സ് 10 പ്ര​ത്യേ​ക പ​തി​പ്പാ​ണ് ചൈ​നീ​സ് ഏ​ജ​ൻ​സി​ക​ൾ ഇ​തു​വ​രെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

അ​മേ​രി​ക്ക​ൻ സാ​ങ്കേ​തി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള ചൈ​ന​യു​ടെ നീ​ക്കം ഇ​താ​ദ്യ​മ​ല്ല. 2019 മു​ത​ൽ വി​ദേ​ശ ക​മ്പ്യൂ​ട്ട​റു​ക​ളും ഹാ​ർ​ഡ്‌​വെ​യ​റു​ക​ളും മാ​റ്റാ​ൻ തു​ട​ങ്ങി​യ ചൈ​ന, മു​ൻ​പ് ചി​ല സു​പ്ര​ധാ​ന വ​കു​പ്പു​ക​ളി​ൽ ആ​പ്പി​ൾ ഐ​ഫോ​ണു​ക​ൾ​ക്കും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ ചൈ​ന മാ​ത്ര​മ​ല്ല വി​ൻ​ഡോ​സ് ഉ​പേ​ക്ഷി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ ഫ്രാ​ൻ​സും ത​ങ്ങ​ളു​ടെ എ​ല്ലാ സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ​യും സി​സ്റ്റ​ങ്ങ​ൾ വി​ൻ​ഡോ​സി​ൽ നി​ന്ന് ലി​ന​ക്സി​ലേ​ക്ക് മാ​റ്റു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജ​ർ​മ​നി, ഡെ​ൻ​മാ​ർ​ക്ക്, ഓ​സ്ട്രി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളും സ​മാ​ന​മാ​യ മാ​റ്റ​ങ്ങ​ളു​ടെ പാ​ത​യി​ലാ​ണ്.

അ​തേ​സ​മ​യം, സാ​ധാ​ര​ണ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​പ​ണി​യി​ൽ ചൈ​ന​യി​ൽ ഇ​പ്പോ​ഴും വി​ൻ​ഡോ​സ് ത​ന്നെ​യാ​ണ് മു​ന്നി​ൽ. ബീ​ജിം​ഗി​ലെ സാ​ധാ​ര​ണ ക​മ്പ്യൂ​ട്ട​റു​ക​ളു​ടെ 87 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ഇ​പ്പോ​ഴും വി​ൻ​ഡോ​സി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Latest News

Corehub Up