Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Liqour Policy

മ​ദ്യ​ന​യക്കേ​സിൽ സിബിഐക്കു തിരിച്ചടി; കേജ്‌രി​വാ​ളി​നെ​യും സി​സോ​ദി​യ​യെ​യും ഒ​ഴി​വാ​ക്കി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേജ്‌​രി​വാ​ളി​നെ​യും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ​യും വി​ചാ​ര​ണ കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി. സി​ബി​ഐ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ നി​ന്നാ​ണ് ഇ​വ​രെ ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​ധി പു​റ​ത്തു​വ​ന്ന​തി​ന് പിന്നാലെ കേജ്‌രിവാ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ൻ​പി​ൽ വി​തു​മ്പി.

കേജ്‌​രി​വാ​ളി​നും സി​സോ​ദി​യ​യ്ക്കു​മെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം വി​ചാ​ര​ണ ന​ട​ത്താ​ൻ ആ​വ​ശ്യ​മാ​യ കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സി​ബി​ഐ​ക്ക് ക​ഴി​ഞ്ഞി​ല്ലെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി. മ​ദ്യ​ന​യം രൂ​പീ​ക​രി​ച്ച​തി​ൽ ഇ​വ​ർ​ക്ക് വ്യ​ക്തി​പ​ര​മാ​യ സാ​മ്പ​ത്തി​ക ലാ​ഭ​മു​ണ്ടാ​യെ​ന്നോ അ​ല്ലെ​ങ്കി​ൽ ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടെ​ന്നോ സ്ഥാ​പി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ല.

കേ​ജ്‌​രി​വാ​ളി​നെ​യും സി​സോ​ദി​യ​യെ​യും ഉ​ൾ​പ്പെ​ടെ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട 23 പ്ര​തി​ക​ളെ​യും ഡ​ൽ​ഹി റൗ​സ് അ​വ​ന്യൂ കോ​ട​തി സ്പെ​ഷ്യ​ൽ ജ​ഡ്ജി കു​റ്റ​വി​മു​ക്ത​രാ​ക്കി​ക്കൊ​ണ്ടാ​ണ് വി​ധി​യി​റ​ക്കി​യ​ത്. ഈ ​വി​ധി എ​എ​പി​ക്ക് വ​ലി​യ രാ​ഷ്ട്രീ​യ വി​ജ​യ​മാ​ണ്. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് ത​ങ്ങ​ളെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന പാ​ർ​ട്ടി നി​ല​പാ​ടി​ന് ഇ​ത് കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​രും. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ര​ജി​സ്റ്റ​ർ ചെ​യ്ത ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ന​ട​പ​ടി​ക​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

Latest News

Corehub Up