Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Little

ലി​റ്റി​ൽ ആ​യി ഇ​ഷാ​ൻ ഷൗ​ക്ക​ത്ത്

ത​ക​ർ​പ്പ​ൻ വി​ജ​യം നേ​ടി​യ മാ​ർ​ക്കോ എ​ന്ന ചി​ത്ര​ത്തി​ലെ വി​ക്ട​ർ എ​ന്ന ക​ഥാ​പാ​ത്രം സി​നി​മ ക​ണ്ട​വ​രു​ടെ​യൊ​ക്കെ മ​ന​സി​ൽ നി​റ​ഞ്ഞു നി​ൽ​ക്കും. കാ​ഴ്ച്ച​യി​ല്ല​ങ്കി​ലും ഇ​ച്ഛാ​ശ​ക്തി​യും ആ​ത്മ​ധൈ​ര്യ​വും കൈ​മു​ത​ലാ​യു​ള്ള ഒ​രു ക​ഥാ​പാ​ത്ര​മാ​യാ​ണ് വി​ക്ട​റി​നെ ഓ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

യു​വ​താ​രം ഇ​ഷാ​ൻ ഷൗ​ക്ക​ത്ത് ആ​ണ് വി​ക്ട​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ മ​നോ​ഹ​ര​മാ​ക്കി​യ​ത്. വി​ക്ട​റി​ന് ശേ​ഷം ഇ​ഷാ​ൻ ഷൗ​ക്ക​ത്ത് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന മ​റ്റൊ​രു ചി​ത്ര​മാ​ണ് ന​വാ​ഗ​ത​നാ​യ അ​ദ്വൈ​ത് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ത​ത്താ പ​ച്ച: റിംഗ് ഓഫ് റൗഡീസ്.

മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി റ​സ്‌​ലിം​ഗ് ഷോ​യു​ടെ ക​ഥ പ​റ​യു​ന്ന ആ​ക്ഷ​ൻ കോ​മ​ഡി ചി​ത്ര​മാ​ണ് ഇത്. സി​നി​മ​യി​ൽ ലി​റ്റി​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഇ​ഷാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

മൂ​ന്നു ചെ​റു​പ്പ​ക്കാ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​സി​നി​മ​യി​ൽ ലി​റ്റി​ൽ ഈ ​മൂ​ന്നു പേ​രി​ൽ ഒ​രാ​ളാ​ണ്. ലോ​ബോ, വെ​ട്രി എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് മ​റ്റു ര​ണ്ടു പേ​രു​ടേ​ത്. അ​ർ​ജു​ൻ അ​ശോ​ക​നും റോ​ഷ​ൻ മാ​ത്യു​വു​മാ​ണ് ലോ​ബോ​യും വെ​ട്രി​യു​മാ​യെ​ത്തു​ന്ന​ത്.

പ്ര​ശ​സ്ത ബോ​ളി​വു​ഡ് സം​ഗീ​ത​ശി​ൽ​പ്പി​ക​ളാ​യ ശ​ങ്ക​ർ, ഇ​ഹ്സാ​ൻ ലോ​യ് ടീം ​ആ​ദ്യ​മാ​യി സം​ഗീ​തം ന​ൽ​കു​ന്ന സി​നി​മ​യെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്.

റീ​ൽ വേ​ൾ​ഡ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ റി​തേ​ഷ് എ​സ്. രാ​മ​കൃ​ഷ്ണ​ൻ, ര​മേ​ഷ് എ​സ്. രാ​മ​കൃ​ഷ്ണ​ൻ, ഷി​ഹാ​ൻ ഷൗ​ക്ക​ത്ത് എ​ന്നി​വ​രാ​ണ ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

സി​ദ്ദി​ഖ്, സാ​യ്കു​മാ​ർ, മു​ത്തു​മ​ണി, ദ​ർ​ശ​ൻ സാ​ബു വൈ​ഷ്ണ​വ് ബി​ജു, കാ​ർ​മ​ൻ. എ​സ്. മാ​ത്യു, ഖാ​ലി​ദ് അ​ൽ അ​മേ​രി, തെ​സ്നി​ഖാ​ൻ, ല​ഷ്മി മേ​നോ​ൻ, റാ​ഫി, ദെ​ർ​ത​ഗ്ന​ൻ സാ​ബു, ശ്യാം ​പ്ര​കാ​ശ്, വൈ​ഷ്ണ​വ് ബി​ജു, മി​നോ​ൺ, വേ​ദി​ക ശ്രീ​കു​മാ​ർ, സ​രി​ൻ ശി​ഹാ​ബ്, ഓ​ർ​ഹാ​ൻ ആ​ൽ​വി​ൻ മു​കു​ന്ദ്, ആ​ർ​ച്ചി​ത് അ​ഭി​ലാ​ഷ്, ടോ​ഷ് ക്രി​സ്റ്റി& ടോ​ജ് ക്രി​സ്റ്റി, ആ​ഷ്ലി ഐ​സ​ക്ക് ഏ​ബ്ര​ഹാം, എ​ന്നി​വ​രും പ്ര​ധാ​ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു.

സു​മേ​ഷ് ര​മേ​ഷ് എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​നു തി​ര​ക്ക​ഥ ഒ​രു​ക്കി​യ സ​നൂ​പ് തൈ​ക്കൂ​ട​മാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ഗാ​ന​ങ്ങ​ൾ - വി​നാ​യ​ക് ശ​ശി​കു​മാ​ർ, പ​ശ്ചാ​ത്ത​ല സം​ഗീ​തം - മു​ജീ​ബ് മ​ജീ​ദ്, ഛായാ​ഗ്ര​ഹ​ണം -ആ​ന​ന്ദ്.​സി. ച​ന്ദ്ര​ൻ, അ​ഡി​ഷ​ണ​ൽ ഫോ​ട്ടോ​ഗ്രാ​ഫി -ജോ​മോ​ൻ.​ടി. ജോ​ൺ, സു​ദീ​പ് ഇ​ള​മ​ൺ, എ​ഡി​റ്റിം​ഗ് - പ്ര​വീ​ൺ പ്ര​ഭാ​ക​ർ, ക​ലാ​സം​വി​ധാ​നം - സു​നി​ൽ ദാ​സ്. മേ​ക്ക​പ്പ്- റോ​ണ​ക്സ് സേ​വ്യ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -അ​രീ​ഷ് അ​സ്‌​ലം, ജി​ബി​ൻ ജോ​ൺ, സ്റ്റി​ൽ​സ് - അ​ർ​ജു​ൻ ക​ല്ലിം​ഗ​ൽ, പ​ബ്ളി​സി​റ്റി ഡി​സൈ​ൻ -- യെ​ല്ലോ ടൂ​ത്ത്, എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - എ​സ്. ജോ​ർ​ജ്, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ - എ​സ്. ജോ​ർ​ജ്, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ - സു​നി​ൽ സിം​ഗ് -പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജേ​ഴ​സ് - ജോ​ബി ക്രി​സ്റ്റി. റ​ഫീ​ഖ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ് - പ്ര​സാ​ദ് ന​മ്പ്യാ​ങ്കാ​വ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ, വെ​ഫ​യ​ർ ഫി​ലിം​സ് ഈ ​ചി​ത്രം കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു.

 

Latest News

Corehub Up