Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Live-streamed Sister

America

സ​ഹോ​ദ​രി​യു​ടെ മ​ര​ണം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ലൈ​വ് സ്ട്രീം ​ചെ​യ്ത യു​വ​തി കൊ​ല്ല​പ്പെ​ട്ടു; പ്ര​തി അ​റ​സ്റ്റി​ൽ

സാ​ൻ ജോ​വാ​ക്വി​ൻ കൗ​ണ്ടി (ക​ലി​ഫോ​ർ​ണി​യ): സ​ഹോ​ദ​രി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ കാ​റ​പ​ക​ടം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ലൈ​വ് സ്ട്രീം ​ചെ​യ്ത് കു​പ്ര​സി​ദ്ധി നേ​ടി​യ ഒ​ബ്ദു​ലി​യ സാ​ഞ്ച​സ് വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ യു​വ​തി അ​റ​സ്റ്റി​ൽ.

18-ാം വ​യ​സി​ൽ മ​ദ്യ​പി​ച്ച് അ​ല​ക്ഷ്യ​മാ​യി കാ​റോ​ടി​ച്ച ഒ​ബ്ദു​ലി​യ സാ​ഞ്ച​സ്, ത​ന്റെ 14 വ​യ​സുകാ​രി​യാ​യ സ​ഹോ​ദ​രി മ​രി​ച്ച അ​പ​ക​ടം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ലൈ​വ് സ്ട്രീം ​ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ൽ ആ​റു വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും 26 മാ​സ​ത്തെ ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷം 2019ൽ ​സാ​ഞ്ച​സ് പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 2ന് ​സ്റ്റോ​ക്ട​ണി​ലെ ഗെ​ർ​ട്രൂ​ഡ് അ​വ​ന്യൂ​വി​ൽ വെ​ച്ചാ​ണ് ഒ​ബ്ദു​ലി​യ സാ​ഞ്ച​സി​നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ൾ​ക്കും വെ​ടി​യേ​റ്റ​ത്. ഒ​ബ്ദു​ലി​യ സാ​ഞ്ച​സ് സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ച് ത​ന്നെ മ​രി​ക്കു​ക​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

മാ​സ​ങ്ങ​ളോ​ളം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് മോ​ണി​ക്ക ബ​രാ​ജാ​സി​നെ ഈ ​വാ​രാ​ന്ത്യ​ത്തി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കൊ​ല​പാ​ത​ക​വും വ​ധ​ശ്ര​മ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

പ്ര​തി​യെ നി​ല​വി​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം ത​ട​വി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മോ​ണി​ക്ക ബ​രാ​ജാ​സി​നെ മാ​ർ​ച്ച് 16 തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Latest News

Corehub Up