Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Livevideos

ലൈ​വ് വീ​ഡി​യോ​ക​ളി​ൽ സം​സാ​ര​വും മു​ഖ​ഭാ​വ​ങ്ങ​ളും മാ​റ്റാ​ൻ എ​ഐ; പേ​റ്റ​ന്‍റ് നേ​ടി മൈ​ക്രോ​സോ​ഫ്റ്റ്

ലൈ​വ് വീ​ഡി​യോ സ്ട്രീ​മിം​ഗു​ക​ൾ​ക്കി​ട​യി​ൽ സം​സാ​രി​ക്കു​ന്ന വ്യ​ക്തി​യു​ടെ വാ​ക്കു​ക​ളും മു​ഖ​ഭാ​വ​ങ്ങ​ളും ത​ത്സ​മ​യം തി​രു​ത്താ​ൻ ശേ​ഷി​യു​ള്ള പു​തി​യ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്ക് പേ​റ്റ​ന്റ് നേ​ടി മൈ​ക്രോ​സോ​ഫ്റ്റ്. സ്ട്രീ​മിം​ഗ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ത​ന്നെ സം​സാ​രി​ക്കു​ന്ന​യാ​ളു​ടെ വാ​ക്കു​ക​ൾ മാ​റ്റാ​നും, ആ​വ​ശ്യ​മി​ല്ലാ​ത്ത പ്ര​യോ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നും, ചു​ണ്ടു​ക​ളു​ടെ അ​ന​ക്ക​വും മു​ഖ​ഭാ​വ​വും മാ​റ്റാ​നു​മു​ള്ള സം​വി​ധാ​ന​മാ​ണ് മൈ​ക്രോ​സോ​ഫ്റ്റ് വി​ക​സി​പ്പി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ​യാ​യി ന​ൽ​കു​ന്ന സ​ബ്‌​ടൈ​റ്റി​ലു​ക​ൾ​ക്കോ ശ​ബ്ദ ഫി​ൽ​ട്ട​റു​ക​ൾ​ക്കോ പ​പ്പു​റം, വീ​ഡി​യോ​യി​ലെ വ്യ​ക്തി​യു​ടെ യ​ഥാ​ർ​ഥ പ്ര​ക​ട​ന​ത്തെ ത​ന്നെ മാ​റ്റി​മ​റി​ക്കാ​ൻ ഈ ​എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്ക് ക​ഴി​യും. ലൈ​വ് സം​പ്രേ​ഷ​ണം ന​ട​ക്കു​ന്ന വേ​ള​യി​ൽ ത​ന്നെ മ​റ്റ് ഭാ​ഷ​ക​ളി​ലേ​ക്ക് ശ​ബ്ദം മാ​റ്റാ​നും, അ​തി​ന​നു​സ​രി​ച്ച് സം​സാ​രി​ക്കു​ന്ന​യാ​ളു​ടെ ചു​ണ്ടു​ക​ളു​ടെ അ​ന​ക്കം (Lip-sync) കൃ​ത്യ​മാ​യി ഒ​പ്പി​യെ​ടു​ക്കാ​നും ഈ ​സി​സ്റ്റ​ത്തി​ന് ക​ഴി​യും.

സം​സാ​ര​ത്തി​നി​ട​യി​ലെ ത​ട​സ്സ​ങ്ങ​ൾ, 'Um', 'Ah' തു​ട​ങ്ങി​യ അ​നാ​വ​ശ്യ വാ​ക്കു​ക​ൾ, തെ​റ്റാ​യ ഉ​ച്ചാ​ര​ണ​ങ്ങ​ൾ എ​ന്നി​വ ലൈ​വി​ൽ ത​ന്നെ തി​രു​ത്ത​പ്പെ​ടും. പ്രാ​ദേ​ശി​ക പ്ര​യോ​ഗ​ങ്ങ​ൾ, അ​ധി​ക്ഷേ​പ​ക​ര​മാ​യ വാ​ക്കു​ക​ൾ അ​ല്ലെ​ങ്കി​ൽ കാ​ണു​ന്ന​യാ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ടാ​ത്ത ശൈ​ലി​ക​ൾ എ​ന്നി​വ ക​ണ്ടെ​ത്തി പ​ക​രം അ​നു​യോ​ജ്യ​മാ​യ വാ​ക്കു​ക​ൾ ചേ​ർ​ക്കാ​ൻ എ​ഐ​ക്ക് സാ​ധി​ക്കും.

ഒ​രേ ലൈ​വ് വീ​ഡി​യോ കാ​ണു​ന്ന ഓ​രോ വ്യ​ക്തി​യു​ടെ​യും മു​ൻ​ഗ​ണ​ന​ക​ൾ​ക്ക് അ​നു​സ​രി​ച്ച് വ്യ​ത്യ​സ്ത​മാ​യ ശ​ബ്ദ​വും മു​ഖ​ഭാ​വ​ങ്ങ​ളു​മു​ള്ള വീ​ഡി​യോ​ക​ൾ സ്ട്രീം ​ചെ​യ്യാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും. ലൈ​വ് സം​പ്രേ​ഷ​ണ​ങ്ങ​ളി​ൽ ഒ​രാ​ളു​ടെ യ​ഥാ​ർ​ഥ സം​സാ​ര​വും ശൈ​ലി​യും മാ​റ്റി​മ​റി​ക്കു​ന്ന​ത് വ​രി​തെ​റ്റി​ച്ചു​ള്ള വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ന്നു​ണ്ട്. ഇ​തി​നാ​യി യ​ഥാ​ർ​ത്ഥ വീ​ഡി​യോ മാ​റ്റ​മി​ല്ലാ​തെ സൂ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​വും പേ​റ്റ​ന്റി​ൽ നി​ർ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്.

നി​ല​വി​ൽ ഇ​തി​നാ​യി പേ​റ്റ​ന്‍റ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഈ ​സാ​ങ്കേ​തി​ക​വി​ദ്യ എ​പ്പോ​ൾ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്ന കാ​ര്യം മൈ​ക്രോ​സോ​ഫ്റ്റ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Latest News

Corehub Up