Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local Leader

അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; പ്രാ​ദേ​ശി​ക നേ​താ​വി​നെ സി​പി​എം പു​റ​ത്താ​ക്കി

കോ​ഴി​ക്കോ​ട്: അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പ്രാ​ദേ​ശി​ക നേ​താ​വി​നെ പു​റ​ത്താ​ക്കി സി​പി​എം. കോ​ഴി​ക്കോ​ട് പെ​രു​വ​യ​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​എം. പ്ര​സാ​ദി​നെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. ഇ​ന്ന് ചേ​ർ​ന്ന പാ​ർ​ട്ടി യോ​ഗ​ത്തി​ലാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തി​യ പ്ര​സാ​ദ് ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തോ​ടെ ത​ന്‍റെ കൈ​യി​ൽ ക​യ​റി പി​ടി​ച്ചെ​ന്നാ​ണ് ജീ​വ​ന​ക്കാ​രി കു​ന്ദ​മം​ഗ​ലം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പെ​രു​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ലെ അം​ഗ​മാ​ണ് പ്ര​സാ​ദ്. പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് കേ​സേ​ടു​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.

കു​ന്ന​മം​ഗ​ലം ഏ​രി​യ ക​മ്മി​റ്റി അം​ഗം, പൂ​വാ​ട്ടു​പ​റ​മ്പ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എ​ന്നീ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​യാ​ളാ​ണ് പ്ര​സാ​ദ്. പ​രാ​തി​ക്ക് പി​ന്നാ​ലെ പ്ര​സാ​ദി​നോ​ട് ​പ​ഞ്ചാ​യ​ത്ത് അം​ഗ​ത്വം രാ​ജി​വയ്‌​ക്കാ​ൻ പാ​ർ​ട്ടി നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. അങ്കണവാ​ടി വ​ർ​ക്കേ​ഴ്സ് ജാ​ഗ്ര​ത സ​മി​തി​യു​ടെ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​ണ് പ്ര​തി​യാ​യ പ്ര​സാ​ദ്.

Latest News

Corehub Up