തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന-ഭരണ പ്രവർത്തനങ്ങൾക്കായി 265.55 കോടി രൂപ അനുവദിച്ചു. 2026-27 സാമ്പത്തിക വർഷത്തെ നവംബറിലെ വിഹിതമാണ് ലഭ്യമാക്കിയത്. പഞ്ചായത്തുകൾക്ക് 183.67 കോടി രൂപയും നഗരസഭകൾക്ക് 34.41 കോടിയും കോർപറേഷനുകൾക്ക് 25.10 കോടിയുമാണ് അനുവദിച്ചത്.
ബ്ലോക്ക് പഞ്ചായത്തുകൾക്ക് 12.53 കോടിയും ജില്ലാ പഞ്ചായത്തുകൾക്ക് 8.8 കോടിയും അനുവദിച്ചു. ഈ സാമ്പത്തിക വർഷം ആകെ 3,236.76 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പൊതു ആവശ്യ ഫണ്ടായി സംസ്ഥാന ബജറ്റിൽ വകയിരുത്തിയിരുന്നത്.
12 തുല്യ മാസത്തവണകളായാണ് ഈ തുക തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുന്നത്. ഫണ്ട് അനുവദിച്ചുകൊണ്ടുള്ള ധനവകുപ്പ് ഉത്തരവ് ഇറങ്ങി. തദ്ദേശ സ്ഥാപനങ്ങളുടെ ദൈനംദിന ഭരണച്ചെലവുകൾക്കും അടിയന്തര പൊതു ആവശ്യങ്ങൾക്കുമുള്ള ഫണ്ടാണിത്.