Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local Water Bodies

Kottayam

നാ​ട്ടി​ലെ ജ​ലാ​ശ​യ​ങ്ങ​ള്‍ ശു​ചി​യാ​ക്ക​ണ​മെ​ന്ന ആവശ്യമുയരുന്നു

ക​ടു​ത്തു​രു​ത്തി: പ്രാ​ദേ​ശി​ക ജ​ല​സം​ഭ​ര​ണി​ക​ളാ​യ നാ​ട്ടി​ലെ ജ​ലാ​ശ​യ​ങ്ങ​ള്‍ ശു​ചി​യാ​ക്ക​ണ​മെ​ന്ന ആവശ്യം ശ​ക്തം. തോ​ടു​ക​ളും കു​ള​ങ്ങ​ളും കൈ​ത്തോടു​ക​ളും ഉ​ള്‍​പ്പടെ​യു​ള്ള നാ​ട്ടി​ലെ ജ​ന​സം​ഭ​ര​ണി​ക​ളെ​ല്ലാം മാ​ലി​ന്യം നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ന​ട​പ​ടി​ക​ളി​ല്ലെ​ന്നാണു നാ​ട്ടു​കാ​രു​ടെ പ​രാ​തി. ജ​ലാ​ശ​യ​ങ്ങ​ള്‍ ശു​ചീ​ക​രി​ക്ക​ണ​മെ​ന്നും കു​ടി​വെ​ള്ള സ്രോ​ത​സുക​ള്‍ മ​ലി​മാ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​ക​ള്‍ വേ​ണ​മെ​ന്നും ആ​വ​ശ്യം ശ​ക്ത​മാ​ണെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു ന​ട​പ​ടി​ക​ളു​മി​ല്ല.

പ്ര​ദേ​ശ​ത്തെ തോ​ടു​ക​ളെ​ല്ലാം മാ​ലി​ന്യം നി​റ​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. വേ​ന​ല്‍ ശ​ക്ത​മാ​യാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളെ​ല്ലാം കു​ടി​വെ​ള്ള​ത്തി​നാ​യി പ​ര​ക്കം പാ​യു​ന്ന അ​വ​സ്ഥ നാ​ട്ടി​ല്‍ വ്യാ​പ​ക​മാ​ണെ​ങ്കി​ലും നി​റ​യെ വെ​ള്ള​മു​ള്ള ജ​ലാ​ശ​ങ്ങ​ള്‍ മാ​ലി​ന്യം മൂ​ടി കി​ട​ക്കു​ന്ന​ത് പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ളി​ല്ല. മാ​ലി​ന്യം നി​റ​ഞ്ഞ ജ​ലാ​ശ​യ​ങ്ങ​ളെ​ല്ലാം ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. നീ​രെ​ഴു​ക്കി​ല്ലാ​ത്ത തോ​ടു​ക​ളി​ല്‍ ഖ​ര​മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​മെ​ല്ലാം കു​മി​ഞ്ഞുകൂ​ടു​ക​യാ​ണ്. പാ​യ​ലി​നോ​ടെ​പ്പം പ്ലാ​സ്റ്റി​ക്ക് ചാ​ക്കു​ക​ളി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട മാ​ലി​ന്യം ഇ​വി​ടത്തെ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ സ്ഥി​രം കാ​ഴ്ചയാണ്.

തോ​ടു​ക​ളോ​ട് ചേ​ര്‍​ന്ന് റോ​ഡു​ക​ളു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യും മാ​ലി​ന്യം ത​ള്ളു​ന്ന​ത്. തോ​ടു​ക​ളി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യം ഒ​ഴു​കി​ പ​ല​യി​ട​ത്താ​യി ത​ങ്ങിനി​ല്‍​ക്കു​ന്ന സ്ഥി​തി​യാ​ണ്. ഇ​തു​മൂ​ലം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ കു​ളി​ക്കു​ന്ന​തി​നും അ​ല​ക്കു​ന്ന​തി​നും പാ​ത്ര​ങ്ങ​ള്‍ ക​ഴു​കു​ന്ന​തി​നു​മെ​ല്ലാ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന തോ​ട്ടി​ലെ വെ​ള്ളം മ​ലി​ന​മാ​വു​ക​യാ​ണ്. തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞുവീ​ണി​രി​ക്കു​ന്ന മ​ര​ക്കമ്പു​ക​ളി​ലും തോ​ടി​ന്‍റെ വ​ശ​ങ്ങ​ളി​ലെ പ​ള്ള​യി​ലു​മെ​ല്ലാം ഇ​ത്ത​ര​ത്തി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ വ​ന്നുനി​റ​യു​ക​യാ​ണ്. ക​ടു​ത്തു​രു​ത്തി വ​ലി​യ​തോ​ട്ടി​ല്‍ ത​ന്നെ ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ ത​ങ്ങിനി​ല്‍​ക്കു​ന്ന​ത്.
കു​പ്പി​ക​ളും പ്ലാ​സ്റ്റി​ക്കും ചാ​ക്കി​ല്‍ കെ​ട്ടി ത​ള്ളി​യ​തും ഉ​ള്‍​പ്പടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് പ​ല​യി​ട​ത്താ​യി കെ​ട്ടിനി​ല്‍​ക്കു​ന്ന​ത്. തോ​ട​രി​കി​ലൂ​ടെ പോ​കു​മ്പോ​ള്‍ മാ​ലി​ന്യ​ത്തി​ല്‍ നി​ന്നു​ള്ള ദു​ര്‍​ഗ​ന്ധം മൂ​ലം മൂ​ക്ക് പൊ​ത്തേ​ണ്ട സ്ഥി​തി​യാ​ണ്. തോ​ട്ടി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ കെ​ട്ടിനി​ല്‍​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​മെ​ന്നു നാ​ട്ടു​കാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. തോ​ട്ടി​ല്‍ കെ​ട്ടിനി​ല്‍​ക്കു​ന്ന മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ടു​ത്തു​രു​ത്തി വ​ലി​യ തോ​ട്ടി​ല്‍ റെ​യി​ല്‍​വ​മേ​ല്‍​പാ​ല​ത്തി​ന് സ​മീ​പ​ത്താ​യി കൂ​റ്റ​ന്‍ മ​രം മ​റി​ഞ്ഞുവീ​ണു കി​ട​ക്കു​ന്ന ഭാ​ഗ​ത്ത് ഇ​ത്ത​ര​ത്തി​ല്‍ ട​ൺ​ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണ് ത​ങ്ങി നി​ല്‍​ക്കു​ന്ന​ത്.

റോ​ഡ​രി​കി​ല്‍ നി​ന്നി​രു​ന്ന മ​രം മ​റി​ഞ്ഞു തോ​ട്ടി​ലേ​ക്കു വീ​ണതാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ ഈ ​പ്ര​ദേ​ശ​ത്ത് കെ​ട്ടിക്കിട​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്. നി​ര​വ​ധി​യാ​ളു​ക​ള്‍ കു​ളി​ക്കു​ന്ന​തി​നും അ​ല​ക്കു​ന്ന​തി​നു​മു​പ​യോ​ഗി​ക്കു​ന്ന തോ​ട്ടി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ കെ​ട്ടിക്കിട​ക്കു​ന്ന​ത്. വ​ലി​യ തോ​ട്ടി​ലും ചു​ള്ളി​ത്തോ​ട്ടി​ലും ഉ​ള്‍​പ്പ​ടെ പ​ല​യി​ട​ത്തും ഇ​ത്ത​ര​ത്തി​ല്‍ മാ​ലി​ന്യം കെ​ട്ടിക്കിട​ക്കു​ന്നു​ണ്ട്. ജ​ല​സ്രോ​ത​സു​ക​ളാ​യ തോ​ടു​ക​ളി​ലും പു​ഴ​ക​ളി​ലു​മെ​ല്ലാം സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ മാ​ലി​ന്യം ത​ള്ളു​ന്ന​താ​ണ് ഒ​ഴു​ക്ക് ശ​ക്ത​മാ​കു​മ്പോ​ള്‍ താ​ഴേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. തോ​ടു​ക​ളി​ലും മ​റ്റും പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ള​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. തോ​ടു​ക​ളും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളും ഓ​ട​ക​ളും എ​ന്നി​ങ്ങ​നെ മാ​ലി​ന്യം ത​ള്ളാ​ന്‍ എ​വി​ടെ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ ഉ​പ​യോ​ഗ​പ്പെടു​ത്തു​ക​യാ​ണ്. ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ മാ​ലി​ന്യം നി​റ​യു​ന്ന​ത് ഗു​രു​ത​ര​മാ​യ ഭ​വി​ഷ​ത്താ​ണ് ക്ഷ​ണി​ച്ചുവ​രു​ത്തു​ന്ന​ത്.

പ​ല​യി​ട​ത്തും മാ​ലി​ന്യം മ​ല​പോ​ലെ പെ​രു​കു​ക​യാ​ണ്. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളും തോ​ടു​ക​ളും ജ​ലാ​ശ​യ​ങ്ങ​ളു​മെ​ല്ലാം മാ​ലി​ന്യം ഉ​പേ​ക്ഷി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​യി​ട്ടും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു ന​ട​പ​ടി​ക​ളു​മി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. തോ​ട്ടി​ലും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും രാ​ത്രി​യി​ല്‍ സ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ മാ​ലി​ന്യ​ങ്ങ​ള്‍ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ച്ചു ത​ള്ളു​ന്ന അ​വ​സ്ഥ​യും തു​ട​രു​ക​യാ​ണ്. ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Latest News

Corehub Up