Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Long Jump

ലോം​ഗ് ജംപിൽ ച​രി​ത്ര​ക്കു​തി​പ്പു​മാ​യി ആ​ൻ​സി സോ​ജ​ൻ; അ​ഞ്ജു ബോ​ബി ജോ​ർ​ജി​ന്‍റെ റി​ക്കാ​ർ​ഡ് ത​ക​ർ​ത്തു

ഭു​വ​നേ​ശ്വ​ർ: മ​ല​യാ​ളി ലോം​ഗ് ജം​പ് താ​രം അ​ഞ്ജു ബോ​ബി ജോ​ർ​ജി​ന്‍റെ 22 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ദേ​ശീ​യ റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്ന് മ​ല​യാ​ളി ലോം​ഗ് ജം​പ് താ​രം ആ​ൻ​സി സോ​ജ​ൻ. ഭു​വ​നേ​ശ്വ​റി​ൽ ന​ട​ക്കു​ന്ന അ​ന്ത​ർ സം​സ്ഥാ​ന ദേ​ശീ​യ അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 6.88 മീ​റ്റ​ര്‍ ദൂ​രം ചാ​ടി​യാ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സ് വെ​ള്ളി മെ​ഡ​ൽ ജേ​താ​വ് കൂ​ടി​യാ​യ അ​ൻ​സി സോ​ജ​ൻ ഈ ​അ​വി​ശ്വ​സ​നീ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്.

ഇ​തോ​ടെ ഈ ​ഇ​ന​ത്തി​ലെ ദേ​ശീ​യ കി​രീ​ട​വും താ​രം സ്വ​ന്ത​മാ​ക്കി. 2004 ആ​ഗ​സ്റ്റ് 27-ന് ​ഏ​ഥ​ൻ​സ് ഒ​ളി​മ്പി​ക്സി​ന്‍റെ ഫൈ​ന​ലി​ലാ​യി​രു​ന്നു അ​ഞ്ജു 6.83 മീ​റ്റ​ർ ചാ​ടി ദേ​ശീ​യ റി​ക്കോ​ർ​ഡി​ട്ട​ത്. ഒ​ളി​മ്പി​ക്സ് ലോം​ഗ് ജം​പ് ഫൈ​ന​ലി​ൽ അ​ഞ്ചാം സ്ഥാ​നം നേ​ടി​ക്കൊ​ണ്ടാ​യി​രു​ന്നു അ​ഞ്ജു​വി​ന്‍റെ ച​രി​ത്ര നേ​ട്ടം.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ത​ന്നെ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു ആ​ന്‍​സി.​ആ​ദ്യ ശ്ര​മ​ത്തി​ല്‍ 6.73 മീ​റ്റ​ർ ചാ​ടി​ക്കൊ​ണ്ട് അ​ൻ​സി മി​ക​ച്ച തു​ട​ക്ക​മി​ട്ടു. പി​ന്നീ​ട് മു​ൻ ശ്ര​മ​ങ്ങ​ളി​ലെ പി​ഴ​വു​ക​ൾ തി​രു​ത്തി അ​ഞ്ചാം ശ്ര​മ​ത്തി​ലാ​ണ് ആ​ൻ​സി 6.88 മീ​റ്റ​ർ എ​ന്ന ച​രി​ത്ര ദൂ​ര​ത്തി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി​യ​ത്.

ത​ന്‍റെ അ​വ​സാ​ന ശ്ര​മ​ത്തി​ൽ 6.69 മീ​റ്റ​ർ ദൂ​ര​ത്തോ​ടെ​യാ​ണ് ആ​ൻ​സി മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഈ ​ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തോ​ടെ ഏ​ഷ്യ​ൻ ഗെ​യിം​സി​നും ആ​ന്‍​സി യോ​ഗ്യ​ത നേ​ടി. ഫൗ​ൾ ജ​മ്പു​ക​ൾ ഇ​ല്ലാ​തെ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ത​ന്‍റെ ആ​ദ്യ ല​ക്ഷ്യ​മെ​ന്നും, അ​തി​ലൂ​ടെ മി​ക​ച്ചൊ​രു ദൂ​രം താ​ണ്ടാ​ൻ സാ​ധി​ച്ച​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ൻ​സി പ്ര​തി​ക​രി​ച്ചു.

 

 

Latest News

Corehub Up