Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Long Sword

Kollam

വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി വ​ടി​വാ​ൾ വീ​ശി ആ​ക്ര​മ​ണ ശ്ര​മം: മൂ​ന്നു​പേ​ർ പി​ടി​യി​ൽ

നൂ​റ​നാ​ട്: ഉ​ള​വു​ക്കാ​ട് ചാ​ങ്ങ​യി​ൽ മു​ക്കി​ന് സ​മീ​പം ട്രാ​വ​ല​ർ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി യാ​ത്ര​ക്കാ​രെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നുപേരെ നൂ​റ​നാ​ട് പൊ​ലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈ​കുന്നേരത്തോ ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഉ​ള​വു​ക്കാ​ട് സ്വ​ദേ​ശി ബി​നീ​ഷ്, സു​ഹൃ​ത്ത് എ​ന്നി​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന് നേ​രെ ഇന്നലെ രാ​വി​ലെ ഒന്പ തോ​​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​ശ്ര​മം. ഉ​ള​വു​ക്കാ​ട് - ക​രി​ങ്ങാ​ലി ചാ​ൽ റോ​ഡി​ലൂ​ടെ അ​ർ​ധ​രാ​ത്രി​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ അ​മി​ത​വേ​ഗ​ത്തി​ൽ പാ​യു​ന്ന​ത് സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ർ നേ​ര​ത്തെ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ൾ ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള മു​ൻ​വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.
പ്ര​തി​ക​ൾ​ക്കെ​തി​രേ വ​ധ​ശ്ര​മം, ആ​യു​ധ നി​യ​മം ഉ​ൾ​പ്പടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ക്കു​മെ​ന്ന് പൊ​ലിസ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

 

Latest News

Corehub Up