Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Longevous

"ലോ​ഞ്ചെ​വ​സ്' സ്വ​ന്ത​മാ​ക്കി ദീ​പി​ന്ദ​ർ ഗോ​യ​ലി​ന്‍റെ 'ടെം​പി​ൾ'; ഇ​ന്ത്യ​യി​ലെ ലോ​ഞ്ചി​ന് മു​ന്നോ​ടി​യാ​യി ഡോ​ക്ട​ർ​മാ​രും സം​ഘ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: സോ​മാ​റ്റോ സ്ഥാ​പ​ക​ൻ ദീ​പി​ന്ദ​ർ ഗോ​യ​ലി​ന്‍റെ ഹെ​ൽ​ത്ത് ടെ​ക് സം​രം​ഭ​മാ​യ 'ടെം​പി​ൾ', ല​ണ്ട​ൻ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​യു​ർ​ദൈ​ർ​ഘ്യ മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​മാ​യ 'ലോ​ഞ്ചെ​വ​സ്' സ്വ​ന്ത​മാ​ക്കി. സ്മാ​ർ​ട്ട് വെ​യ​റ​ബി​ൾ ഉ​പ​ക​ര​ണം ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് ടെം​പി​ളി​ന്‍റെ ഈ ​നി​ർ​ണാ​യ​ക നീ​ക്കം.

ലോ​ഞ്ചെ​വ​സി​ന്‍റെ സ്ഥാ​പ​ക​രാ​യ ഡോ. ​റോ​ബ​ർ​ട്ട് മോ​ർ, ഡോ. ​അ​വി റോ​യ് എ​ന്നി​വ​ർ ഇ​നി ടെം​പി​ൾ ടീ​മി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ദീ​പി​ന്ദ​ർ ഗോ​യ​ൽ എ​ക്സി​ലൂ​ടെ അ​റി​യി​ച്ചു. ഡോ. ​റോ​ബ​ർ​ട്ട് മോ​ർ ടെം​പി​ളി​ന്‍റെ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​യും ഡോ. ​അ​വി റോ​യ് ഹെ​ഡ് ഓ​ഫ് സ​യ​ൻ​സാ​യും ചു​മ​ത​ല​യേ​ൽ​ക്കും.

എ​ന്താ​ണ് ടെം​പി​ൾ? ലോ​ഞ്ച് എ​പ്പോ​ൾ?

ത​ല​ച്ചോ​റി​ലെ ര​ക്ത​യോ​ട്ട​വും നാ​ഡീ​വ്യൂ​ഹ സി​ഗ്ന​ലു​ക​ളും നി​രീ​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന വെ​യ​റ​ബി​ൾ ഉ​പ​ക​ര​ണ​മാ​ണ് ടെം​പി​ൾ നി​ർ​മി​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ കാ​യി​ക​താ​ര​ങ്ങ​ൾ, ഡോ​ക്ട​ർ​മാ​ർ, ശാ​സ്ത്ര​ജ്ഞ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 100 പേ​രി​ൽ ഉ​പ​ക​ര​ണം പ​രീ​ക്ഷി​ച്ചി​രു​ന്നു.

നേ​ര​ത്തെ കാ​ണി​ച്ച മോ​ഡ​ലി​നേ​ക്കാ​ൾ പ​കു​തി​യി​ല​ധി​കം വ​ലി​പ്പം കു​റ​ച്ചാ​ണ് പു​തി​യ പ​തി​പ്പ് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ (2026 അ​വ​സാ​ന​ത്തോ​ടെ) ഡെ​ലി​വ​റി ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ൽ ലി​മി​റ്റ​ഡ് ലോ​ഞ്ച് എ​ഡി​ഷ​ന്‍റെ പ്രീ-​ഓ​ർ​ഡ​റു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. ഉ​പ​ക​ര​ണ​ത്തി​ന്‍റെ കൃ​ത്യ​മാ​യ വി​ല​യോ ലോ​ഞ്ച് തീ​യ​തി​യോ നി​ല​വി​ൽ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Latest News

Corehub Up