Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Look Back On

അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​യ നേ​​​ട്ട​​​ങ്ങ​​​ളി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞു​​​നോക്കാം

രാ​ജ്യം ഇ​ന്ന് 77-ാം റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ക്കു​ന്നു. ഡ​ൽ​ഹി​യി​ലെ ഇ​ന്ത്യാ ഗേ​റ്റി​ൽ ദേ​ശീ​യപ​താ​ക ഉ​യ​ർ​ത്തി പ​തി​വു​പോ​ലെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. 1947 ഓ​ഗ​സ്റ്റ് 15ന് ​ഇ​ന്ത്യ സ്വാ​ത​ന്ത്ര്യം നേ​ടി​യെ​ങ്കി​ലും സ്വ​യം ഭ​രി​ക്കാ​ൻ രാ​ജ്യ​ത്തി​ന് അ​തി​ന്‍റേ​താ​യ നി​യ​മം ആ​വ​ശ്യ​മാ​യി​രു​ന്നു. ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ അ​ധ്യ​ക്ഷ​നാ​യ 238 അം​ഗ​ങ്ങ​ളു​ള്ള ഡ്രാ​ഫ്റ്റിം​ഗ് ക​മ്മി​റ്റി ഏ​ക​ദേ​ശം മൂ​ന്നു വ​ർ​ഷ​ത്തോ​ളം സ​മ​ർ​പ്പി​ത​മാ​യ മ​ന​സോ​ടെ രാ​ജ്യ​ത്തി​ന്‍റെ ഭാ​വി അ​ഖ​ണ്ഡ​മാ​യി സം​ര​ക്ഷി​ക്ക​പ്പെ​ട​ണം എ​ന്ന നി​ർ​വ്യാ​ജ​മാ​യ ആ​ഗ്ര​ഹ​ത്തോ​ടെ ത​ല​നാ​രി​ഴ കീ​റി വൈ​വി​ധ്യ​ങ്ങ​ൾ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് ഏ​ക​ത​യെ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും നീ​തി ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് പി​റ​വി​കൊ​ടു​ത്ത വി​ശു​ദ്ധ പു​സ്ത​ക​മാ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന. 1,17,369 വാ​ക്കു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭ​ര​ണ​ഘ​ട​ന.

"വി ​ദ പീ​പ്പി​ൾ ഓ​ഫ് ഇ​ന്ത്യ' എ​ന്ന ഒ​റ്റ പ്ര​യോ​ഗം​കൊ​ണ്ട് ന​മ്മ​ൾ ഇ​ന്ത്യ​യി​ലെ ജ​ന​ത​യാ​ണ് പ​ര​മാ​ധി​കാ​ര സോ​ഷ്യ​ലി​സ്റ്റ് മ​തേ​ത​ര ജ​നാ​ധി​പ​ത്യ റി​പ്പ​ബ്ലി​ക് കെ​ട്ടി​പ്പ​ടു​ത്ത​ത് എ​ന്ന് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന സാ​ഭി​മാ​നം പ്ര​ഘോ​ഷി​ക്കു​ന്നു. ഓ​രോ റി​പ്പ​ബ്ലി​ക് ദി​ന​വും നാം ​നേ​ടി​യെ​ടു​ത്ത അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ളി​ലേ​ക്കു​ള്ള തി​രി​ഞ്ഞു​നോ​ട്ടംകൂ​ടി​യാ​ണ്.

142.87 കോ​ടി വ​രു​ന്ന, ലോ​ക​ത്തെ ഒ​ന്നാ​മ​ത്തെ ജ​ന​സം​ഖ്യ​യു​മാ​യി ന​മ്മ​ൾ ഇ​ന്ന് എ​വി​ടെ എ​ത്തി​നി​ൽ​ക്കു​ന്നു എ​ന്ന് സ്വ​യം തി​രി​ച്ച​റി​ഞ്ഞ് ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​യു​ന്ന ദി​വ​സംകൂ​ടി​യാ​ണ​ത്. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ന്യൂ​ഡ​ൽ​ഹി​യി​ൽ രാ​ഷ്‌​ട്ര​പ​തിഭ​വ​നും ഇ​ന്ത്യാ ഗേ​റ്റി​നു​മി​ട​യി​ലു​ള്ള ക​ർ​ത്ത​വ്യ പ​ഥ് ഇ​ന്ന് വീ​ണ്ടും റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​നു സാ​ക്ഷ‍്യം​വ​ഹി​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് ക്യാ​മ്പി​ൽ എ​ൻ​എ​സ്എ​സ് കേ​ര​ള-​ല​ക്ഷ​ദ്വീ​പ് റീ​ജ​ണെ പ്ര​തി​നി​ധീ​ക​രി​ച്ച് ക​ണ്ടി​ൻ​ജ​ൻ​ഡ് ലീ​ഡ​റാ​യി പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ അ​ഭി​മാ​ന​മാ​യി കാ​ണു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ സൈ​നി​ക​ശ​ക്തി​യു​ടെ മാ​ത്ര​മ​ല്ല, അ​തി​ന്‍റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക വൈ​വി​ധ്യ​ത്തി​ന്‍റെ​യും പൈ​തൃ​ക​ത്തി​ന്‍റെ​യുംകൂ​ടി ആ​ഘോ​ഷ​മാ​ണ് റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ്. മാ​ർ​ച്ചിം​ഗ് ബാ​ൻ​ഡു​ക​ൾ, ടാ​ങ്കു​ക​ൾ, മി​സൈ​ലു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ സൈ​ന്യം ശ​ക്തി പ്ര​ക​ടി​പ്പി​ക്കു​മ്പോ​ൾ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ അ​വ​രു​ടെ പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ൾ, നൃ​ത്ത​ങ്ങ​ൾ, ത​ന​ത് മി​ക​വു​ക​ൾ തുടങ്ങിയ​വ വ​ർ​ണാ​ഭ​മാ​യ ഫ്ളോ​ട്ടു​ക​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്നു.

28 സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ട്ടു കേ​ന്ദ്രഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും പ​ല​ നി​ല​യി​ലെ പ​രി​ശീ​ല​ന ക്യാ​മ്പു​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​രു​നൂ​റോ​ളം വോ​ള​ന്‍റി​യേ​ഴ്സ് ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രു മാ​സ​ത്തെ ക​ഠി​ന പ​രി​ശീ​ല​ന​ത്തി​നു ശേ​ഷ​മാ​ണ് റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

സ്വാ​ത​ന്ത്ര്യല​ബ്ധി​ക്കു​ മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​പ്പു​റം ഒ​രു പോ​റ​ൽ​പോ​ലും ഏ​ൽ​ക്കാ​തെ ഈ ​രാ​ജ്യം നി​ല​നി​ൽ​ക്കു​ന്ന​തി​ന് അ​തി​ന്‍റെ സൈ​ന്യ​ബ​ലം മാ​ത്ര​മ​ല്ല കാ​ര​ണം; ഒ​രു സ​ർ​വാ​ധി​കാ​രി​ക്കോ സ്വേ​ച്ഛാ​ധി​പ​തി​ക്കോ ഇ​ടം കൊ​ടു​ക്കാ​തെ ജ​ന​ങ്ങ​ളാ​ൽ ജ​നം ഭ​രി​ക്ക​പ്പെ​ടു​ന്ന പ​ര​മോ​ന്ന​ത റി​പ്പ​ബ്ലി​ക് ഭ​ര​ണസം​വി​ധാ​ന​മാ​ണ് ഈ ​കെ​ട്ടു​റ​പ്പി​ന്‍റെ ഭ​ദ്ര​ത രാ​ജ്യ​ത്തി​നു സ​മ്മാ​നി​ക്കു​ന്ന​ത്. ഈ ​കെ​ട്ടു​റ​പ്പി​ന്‍റെ​യും അ​ച്ച​ട​ക്ക​ത്തി​ന്‍റെ​യും ഏ​ക​ത​യു​ടെ​യും ഒ​പ്പം വൈ​വി​ധ്യ​ത്തി​ന്‍റെ ശ​ക്തി​യും സൗ​ന്ദ​ര്യ​വു​മാ​ണ് ഇ​ന്ന​ത്തെ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​ക​ട​മാ​കു​ന്ന​ത്.

എ​ൺ​പ​തു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ദ​രി​ദ്ര​ദ​ശ​ല​ക്ഷ​ങ്ങ​ളു​മാ​യി അ​നി​ശ്ചി​ത​ത്വ​ത്തി​ലേ​ക്കും വി​ഭ​ജ​ന​ത്തി​ന്‍റെ മു​റി​വു​ക​ളി​ലേ​ക്കും പി​റ​ന്നു​വീ​ണ ഒ​രു രാ​ജ്യം. ഇ​ന്ത്യ​ക്ക് അ​ധി​കാ​രം കൈ​മാ​റു​മ്പോ​ൾ ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ൽ സ്വ​യം പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​തെ ഈ ​രാ​ജ്യം ത​ക​രു​മെ​ന്നും ത​ങ്ങ​ളെ​ത്ത​ന്നെ തി​രി​ച്ചു​വി​ളി​ച്ച് അ​ധി​കാ​രം ഏ​ൽ​പി​ക്കു​മെ​ന്നും​പോ​ലും ബ്രി​ട്ടീ​ഷു​കാ​ർ ക​രു​തി​യി​രു​ന്നു. ഒ​രു​മി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു തോ​ന്നി​പ്പി​ക്കും വി​ധ​ത്തി​ൽ അ​ത്ര​യേ​റെ വൈ​വി​ധ്യ​ങ്ങ​ളു​ടെ നാ​ടാ​ണ​ല്ലോ ഇ​ന്ത്യ.

വ്യ​ത്യ​സ്ത ഭാ​ഷ​ക​ൾ, വ്യ​ത്യ​സ്ത ഭ​ക്ഷ​ണ​രീ​തി​ക​ൾ, വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ൾ, വ്യ​ത്യ​സ്ത ഭൂ​പ്ര​കൃ​തി​ക​ൾ, വ്യ​ത്യ​സ്ത മാ​ന​സി​കാ​വ​സ്ഥ​ക​ൾ, വ്യ​ത്യ​സ്ത കാ​ഴ്ച​പ്പാ​ടു​ക​ൾ, വ്യ​ത്യ​സ്ത വി​ശ്വാ​സ​ങ്ങ​ൾ... എ​ന്നാ​ൽ ഈ ​വൈ​വി​ധ്യ​ങ്ങ​ൾ വൈ​രു​ധ്യ​ങ്ങ​ൾ അ​ല്ലെ​ന്നും നാ​നാ​ത്വ​ത്തി​ലെ ഏ​ക​ത്വ​മാ​ണ് അ​തി​ന്‍റെ ശ​ക്തി​യും സൗ​ന്ദ​ര്യ​വും എ​ന്നും തെ​ളി​യി​ക്കാ​ൻ പ്രാ​പ്ത​രാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ആ​ദ്യ​കാ​ല ദേ​ശീ​യ ശി​ല്പി​ക​ൾ എ​ന്ന് ഈ ​രാ​ജ്യം തെ​ളി​യി​ച്ചു.

ബ്രി​ട്ടീ​ഷു​കാ​ർ ഇ​ന്ത്യ വി​ടു​മ്പോ​ൾ ന​മു​ക്കു​ണ്ടാ​യി​രു​ന്ന​ത് നാ​ലു ല​ക്ഷം കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ളാ​ണെ​ങ്കി​ൽ ഇ​ന്ന​ത് 62 ല​ക്ഷ​ത്തി​ല​ധി​കം കി​ലോ​മീ​റ്റ​ർ ആ​ണ്. റോ​ഡ് വ​ലി​പ്പ​ത്തി​ൽ അ​മേ​രി​ക്ക മാ​ത്ര​മാ​ണ് ഇ​ന്ത്യ​ക്കു മു​ന്നിലു​ള്ള​ത്. റെ​യി​ൽ​വേ റൂ​ട്ട് 67,368 കി​ലോ​മീ​റ്റ​ർ. ഏ​ക സം​വി​ധാ​ന​ത്തി​ന്‍റെ കീ​ഴി​ൽ ഇ​ത്ര ദൈ​ർ​ഘ്യ​മു​ള്ള റെ​യി​ൽ​വേ ലോ​ക​ത്തി​ലെ ര​ണ്ടാ​മ​തും ഏ​ഷ്യ​യി​ലെ ഒ​ന്നാ​മ​തും ആ​ണ്. ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ​യും വ​ട​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​റോ​ഡ്, റെ​യി​ൽ മാ​ർ​ഗ​ങ്ങ​ളി​ല്ലാ​തെ ഇ​വ​യ്ക്ക് ത​നി​ച്ച് ഒ​രു അ​സ്തി​ത്വം അ​സാ​ധ്യ​മാ​ണ്. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി ന​ദി​ക​ളും മ​ല​ക​ളും പോ​ലും ഈ ​കോ​ർ​ത്തി​ണ​ക്ക​ലി​ൽ പ​ങ്കു​വ​ഹി​ക്കു​ന്നു.

ഇ​ന്ത്യ ഇ​ന്ന് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ട​ങ്ങ​ളൊ​ന്നും അ​ഞ്ചോ പ​ത്തോ വ​ർ​ഷംകൊ​ണ്ട് നേ​ടി​യത​ല്ല. അ​കൈ​ത​വ​മാ​യ ആ​ത്മ​തേ​ജ​സു​കൊ​ണ്ട് ലോ​കനേ​താ​ക്ക​ളെ ന​മ്രശി​ര​സ്ക​രാ​ക്കി​യ ഒ​രു മ​ഹാ​ത്മാ​വി​ന്‍റെ​യും, ജാ​തീ​യ​ത​യു​ടെ ക​ന​ൽ അ​നു​ഭ​വ​ങ്ങ​ളി​ൽ മ​ന​സു പൊ​ള്ളി​യ ഒ​രു മ​ഹാ​മ​നീ​ഷി​യു​ടെ​യും, സ്വ​ന്തം അ​ധി​കാ​ര​മു​റ​പ്പി​ക്ക​ലി​ന് അ​പ്പു​റ​ത്ത് രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​വും വ​ർ​ഗ-വ​ർ​ണ-ലിം​ഗ വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത് ജ​നന​ന്മ​യും സു​സ്ഥി​തി​യും ഊ​ണി​ലും ഉ​റ​ക്ക​ത്തി​ലും സ്വ​പ്നം ക​ണ്ട രാ​ഷ്‌​ട്ര​ത​ന്ത്ര​ജ്ഞ​രു​ടെ​യും അ​ജ​യ്യ​മാ​യ പ്ര​തി​ഭ​യു​ടെ​യും പ്ര​ജ്ഞ​യു​ടെ​യും ആ​ശീ​ർ​വാ​ദ​ത്തി​ൽ ഉ​യി​ർ​കൊ​ണ്ട നാ​ടാ​ണി​ത്.

ഈ ​രാ​ജ്യം ഏ​തെ​ങ്കി​ലു​മൊ​ക്കെ കോ​ർ​പ​റേ​റ്റ് ഭീ​മ​ന്മാ​ർ​ക്ക് വി​ഴു​ങ്ങാ​ൻ അ​നു​വ​ദി​ക്ക​പ്പെ​ടാ​വു​ന്ന​ത​ല്ല. ഇ​നി​യും ദാ​രി​ദ്ര്യ​ത്തി​ന്‍റെ​യും അ​സ​മ​ത്വ​ത്തി​ന്‍റെ​യും അ​നീ​തി​യു​ടെ​യും ക​രാ​ളഹ​സ്ത​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​തി​ന്‍റെ വി​മോ​ച​നം തു​ട​രേ​ണ്ട​താ​ണ്. അ​തി​ന് ന​മ്മു​ടെ രാ​ഷ്‌​ട്ര​ശി​ല്പി​ക​ൾ അ​വ​രു​ടെ ര​ക്ത​ത്തി​ൽ ഉ​റ​പ്പി​ച്ച ആ​ധാ​ര​ശി​ല​യ്ക്ക് ഇ​ള​ക്കം ത​ട്ടാ​ൻ പാ​ടു​ള്ള​ത​ല്ല. അ​തി​ൽ ച​വി​ട്ടി​ നി​ന്നു​കൊ​ണ്ടു വേ​ണം ഇ​ന്ത്യ​യു​ടെ ഓ​രോ കു​തി​പ്പും.

Latest News

Corehub Up