Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Loses Rs 1.5 Crore

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന ഡി​ജി​റ്റ​ൽ ത​ട്ടി​പ്പ്; പ്ര​വാ​സി​ക്ക് ന​ഷ്ട​മാ​യ​ത് ഒ​ന്ന​ര​ക്കോ​ടി

കോ​ഴി​ക്കോ​ട്: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന ന​ട​ത്തി​യ ഡി​ജി​റ്റ​ൽ ത​ട്ടി​പ്പി​ൽ പ​യ്യോ​ളി സ്വ​ദേ​ശി​യാ​യ പ്ര​വാ​സി​ക്ക് ന​ഷ്ട​മാ​യ​ത് ഒ​ന്ന​ര​ക്കോ​ടി. സൈ​ബ​ർ ക്രൈം ​പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ​രാ​തി​ക്കാ​ര​ന് പോ​പ്പു​ല​ർ ഫ്ര​ണ്ടു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഭീ​ഷ​ണി. അ​ക്കൗ​ണ്ടി​ലു​ള്ള തു​ക പി​എ​ഫ്ഐ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യും ത​ട്ടി​പ്പു​കാ​ർ വി​ശ്വ​സി​പ്പി​ച്ചു.

തു​ട​ർ​ന്ന് മ​റ്റൊ​രു അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​സ്ബി​ഐ അ​ക്കൗ​ണ്ടി​ലു​ള്ള തു​ക​യാ​ണ് പ​രാ​തി​ക്കാ​ര​ൻ ത​ട്ടി​പ്പു​കാ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യ​ത്. വാ​ട്ട്സ് ആ​പ്പി​ൽ ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

Latest News

Corehub Up