Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Loses Control

Idukki

ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ന്നോ​വ​യി​ലി​ടി​ച്ച് മ​റി​ഞ്ഞു

ചെ​റു​തോ​ണി: മൃ​ത​ദേ​ഹ​വു​മാ​യി വ​ന്ന ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഇ​ന്നോ​വ കാ​റി​ലി​ടി​ച്ച് റോ​ഡി​ൽ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. തൊ​ടു​പു​ഴ-​പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ മീ​ൻ​മു​ട്ടി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്കും മ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ദാ​രു​ണ​സം​ഭ​വം. തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ലേ​ക്ക് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് മൃ​ത​ദേ​ഹ​വു​മാ​യി എ​ത്തി​യ ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തൊ​ടു​പു​ഴ കാ​രി​ക്കോ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച മു​രി​ക്കാ​ശേ​രി സ്വ​ദേ​ശി മ​ഠ​ത്തി​ൽ നോ​ബി (53) മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പിക്കു​ന്ന​തി​നു മു​മ്പ് മ​രിച്ചതി​നാ​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഇ​ടു​ക്കി​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ആം​ബു​ല​ൻ​സ് എ​തി​രേ വ​ന്ന ഇ​ന്നോ​വ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച ശേ​ഷം റോ​ഡി​ൽ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തത്തുട​ർ​ന്ന് മ​റി​ഞ്ഞ ആം​ബു​ല​ൻ​സി​ൽനി​ന്നു പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​രും മ​റ്റ് യാ​ത്ര​ക്കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ചെ​റു​തോ​ണി​യി​ൽനി​ന്ന് എ​ത്തി​ച്ച മ​റ്റൊ​രു ആം​ബു​ല​ൻ​സി​ലേ​ക്ക് മൃ​ത​ദേ​ഹം മാ​റ്റി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

 

Latest News

Corehub Up