Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Loses Gun

മാ​വോ​യി​സ്റ്റ് മേ​ഖ​ല​യി​ല്‍ പോ​ലീ​സു​കാ​ര​ന്‍റെ തോ​ക്ക് ന​ഷ്ട​പ്പെ​ട്ട സം​ഭ​വം ; ഡെ​പ്യൂ​ട്ടി ക​മ​ന്‍​ഡ​ാന്‍റി​ന് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ താ​ക്കീ​ത്

കോ​​​ഴി​​​ക്കോ​​​ട്: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഡ്യൂ​​​ട്ടി ക​​​ഴി​​​ഞ്ഞ് സ്‌​​​പെ​​​ഷ​​​ല്‍ ട്രെ​​​യി​​​നി​​​ല്‍ മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ മാ​​​വോ​​​യി​​​സ്റ്റ് മേ​​​ഖ​​​ല​​​യി​​​ല്‍ വ​​​ച്ച് പോ​​​ലീ​​​സു​​​കാ​​​ര​​​ന്‍റെ തോ​​​ക്കും തി​​​ര​​​ക​​​ളും ന​​​ഷ്ട​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ല്‍ ഡെ​​​പ്യൂ​​​ട്ടി ക​മ​ന്‍​ഡാന്‍റ് എ​​​സ്. ഷി​​​ബു​​​വി​​​നെ​​​തി​​​രേ ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന്‍റെ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി. ഡെ​​​പ്യൂ​​​ട്ടി ക​മ​ന്‍​ഡാന്‍റ് എ​​​ന്ന നി​​​ല​​​യി​​​ല്‍ കൃ​​​ത്യ​​​നി​​​ര്‍​വ​​​ഹ​​​ണ​​​ത്തി​​​ല്‍ ജാ​​​ഗ്ര​​​ത​​​ക്കു​​​റ​​​വ് കാ​​​ട്ടി​​​യ​​​തി​​​നു താ​​​ക്കീ​​​ത് ന​​​ല്‍​കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.

2023 ന​​​വം​​​ബ​​​ര്‍ 20ന് ​​​പു​​​ല​​​ര്‍​ച്ചെ​​​യാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്. മ​​​ധ്യ​​​പ്ര​​​ദേ​​​ശ്-​​​രാ​​​ജ​​​സ്ഥാ​​​ന്‍ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഡ്യൂ​​​ട്ടി​​​ക്കാ​​​യി പോ​​​യ കെ​​​എ​​​പി മൂ​​​ന്നാം ബ​​​റ്റാ​​​ലി​​​യ​​​ന്‍ സം​​​ഘം മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ന​​​രി​​​യോ​​​ലി സ്റ്റേ​​​ഷ​​​നി​​​ല്‍ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ഇ​​​ന്ത്യ​​​റി​​​സ​​​ര്‍​വ് ബ​​​റ്റാ​​​ലി​​​യ​​​നി​​​ലെ വി​​​ശാ​​​ഖി​​​ന്‍റെ ബാ​​​ഗും അ​​​തി​​​നു​​​ള്ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​മ്പ​​​ത് എം​​​എം പി​​​സ്റ്റ​​​ളും 20 തി​​​ര​​​ക​​​ളും ന​​​ഷ്ട​​​പ്പെ​​​ട്ട വി​​​വ​​​രം പു​​​റ​​​ത്ത​​​റി​​​ഞ്ഞ​​​ത്.

തോ​​​ക്ക് ന​​​ഷ്ട​​​പ്പെ​​​ട്ട​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ട​​​ന്ന ആ​​​ഭ്യ​​​ന്ത​​​ര അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു ഗു​​​രു​​​ത​​​ര​​​വീ​​​ഴ്ച​ ഉ​​​ണ്ടാ​​​യ​​​താ​​​യി സ​​​ര്‍​ക്കാ​​​ര്‍ ക​​​ണ്ടെ​​​ത്തി. ന​​​ക്‌​​​സ​​​ല്‍ ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള യാ​​​ത്ര​​​യാ​​​യി​​​രു​​​ന്നി​​​ട്ടും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ബോ​​​ഗി​​​ക​​​ളി​​​ല്‍ മ​​​തി​​​യാ​​​യ സെ​​​ന്‍​ട്രി ഡ്യൂ​​​ട്ടി​​​യോ ആ​​​യു​​​ധ​​​ങ്ങ​​​ള്‍ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി സൂ​​​ക്ഷി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​മോ ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

ആ​​​യു​​​ധ​​​ങ്ങ​​​ള്‍ കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​യി സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ര്‍​ദേ​​​ശം ലം​​​ഘി​​​ച്ച് ഏ​​​തൊ​​​ക്കെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ആ​​​യു​​​ധം കൈ​​​വ​​​ശം വ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ല്‍ ഡെ​​​പ്യൂ​​​ട്ടി ക​​​മന്‍​ഡാന്‍റ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു, വി​​​വ​​​ര​​​ങ്ങ​​​ള്‍ മ​​​റ​​​ച്ചു​​​വ​​​ച്ചു.

ബാ​​​ഗ് ന​​​ഷ്ട​​​പ്പെ​​​ട്ട വി​​​വ​​​രം അ​​​റി​​​ഞ്ഞ ഉ​​​ട​​​ന്‍ത​​​ന്നെ സ​​​ഹ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ വി​​​ളി​​​ച്ച് കാ​​​ര്യ​​​ങ്ങ​​​ള്‍ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​ലും ദു​​​രൂ​​​ഹ​​​ത നീ​​​ക്കു​​​ന്ന​​​തി​​​ലും വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ചു. യാ​​​ത്ര​​​യ്ക്കി​​​ടെ സേ​​​നാം​​​ഗ​​​ങ്ങ​​​ള്‍ മ​​​ദ്യ​​​പി​​​ച്ച​​​തു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള അ​​​ച്ച​​​ട​​​ക്ക​​​ര​​​ഹി​​​ത​​​മാ​​​യ പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ ത​​​ട​​​യു​​​ന്ന​​​തി​​​ലും മേ​​​ലു​​​ദ്യോ​​​ഗ​​​സ്ഥ​​​ന് സാ​​​ധി​​​ച്ചി​​​ല്ല എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ളും പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ആ​​​ദ്യം അ​​​ന്വേ​​​ഷി​​​ച്ച പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ ഷി​​​ബു​​​വി​​​നെ​​​തി​​​രാ​​​യ കു​​​റ്റ​​​ങ്ങ​​​ള്‍ തെ​​​ളി​​​വി​​​ല്ലാ​​​ത്ത​​​താ​​​ണെ​​​ന്നാ​​​ണ് സൂ​​​ചി​​​പ്പി​​​ച്ച​​​ത്. ഈ ​​​റി​​​പ്പോ​​​ര്‍​ട്ട് സ​​​ര്‍​ക്കാ​​​ര്‍ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞാ​​​ണ് അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

പോ​​​ലീ​​​സു​​​കാ​​​ര്‍ മാ​​​ത്രം സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ബോ​​​ഗി​​​യി​​​ല്‍ നി​​​ന്ന് തോ​​​ക്കും തി​​​ര​​​ക​​​ളും അ​​​ട​​​ങ്ങി​​​യ ബാ​​​ഗ് ന​​​ഷ്ട​​​പ്പെ​​​ടാ​​​ന്‍ കാ​​​ര​​​ണം പോ​​​ലീ​​​സു​​​കാ​​​ര്‍ത​​​ന്നെ​​​യാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്. സേ​​​നാം​​​ഗ​​​ങ്ങ​​​ളി​​​ല്‍ ഒ​​​രാ​​​ള്‍ ബാ​​​ഗ് പു​​​റ​​​ത്തേ​​​ക്കു വ​​​ലി​​​ച്ചെ​​​റി​​​യു​​​ന്ന​​​തു ക​​​ണ്ടു​​​വെ​​​ന്ന് മ​​​റ്റൊ​​​രു സേ​​​നാം​​​ഗം മൊ​​​ഴി ന​​​ല്‍​കി​​​യി​​​രു​​​ന്നു.

Latest News

Corehub Up