Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lost During

Thrissur

ഉ​ടു​പ്പി​യി​ൽ ചി​കി​ത്സ​യ്ക്കാ​യു​ള്ള യാ​ത്ര​യ്ക്കി​ടെ ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ൺ

കയ്പ​മം​ഗ​ലം: ഉ​ടു​പ്പി​യി​യി​ൽ ചി​ക​ത്സ​യ്ക്കാ​യു​ള്ള യാ​ത്ര​യ്ക്കി​ടെ ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ൺ മ​തി​ല​കം സ്വ​ദേ​ശി​ക്കു കൈ​മാ​റി സൈ​ബ​ർ പോ​ലീ​സ്.

ആ​റു​മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ബംഗളൂരു മെ​ജസ്റ്റി​ക് ബ​സ് ടെ​ർ​മി​ന​ലി​ൽവ​ച്ചാ​ണ് മ​തി​ല​കം പു​ന്ന​യ്ക്കബ​സാ​ർ സ്വ​ദേ​ശി​യാ​യ ജ​മാ​ലു​ദ്ദീ​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ന​ഷ്ട​പ്പെ​ട്ട​ത്. പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ വ​ന്നു​പോ​കു​ന്ന ബസ്ടെ​ർ​മി​ന​ൽ ആ​ണ് മെ​ജി​സ്റ്റി​ക് ബ​സ് ടെ​ർ​മി​ന​ൽ. ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് ര​ണ്ടു​പേ​ർ തി​ര​ക്കുകൂ​ട്ടി അ​ക​ത്തേ​ക്ക് ക​യ​റി​യെ​ങ്കി​ലും അ​വ​ർ അ​പ്പോ​ൾത​ന്നെ തി​രി​ച്ച് ഇ​റ​ങ്ങു​ക​യും ചെ​യ്തു.

ജ​മാ​ലു​ദ്ദീ​ൻ ബ​സി​ൽ ക​യ​റി സീ​റ്റി​ൽ ഇ​രു​ന്ന് ഷ​ർ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ൽ വ​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ നോ​ക്കി​യ​പ്പോ​ൾ ഫോ​ൺ ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​യു​ക​യും ഉ​ട​നെത​ന്നെ ബ​സി​ൽനി​ന്ന് ചാ​ടി​യി​റ​ങ്ങി അ​വി​ടെ​യെ​ല്ലാം നോ​ക്കി​യെ​ങ്കി​ലും സം​ശ​യ​മു​ള്ള ആ ​ര​ണ്ടു​പേ​രേ​യും അ​വി​ടെ​യൊ​ന്നും കാ​ണാ​ൻ ക​ഴി​ഞ്ഞില്ല. ഉ​ട​നെ ബ​സ്‌സ്റ്റേ​ഷ​നി​ൽ ഉ​ള്ള ഓ​ഫീ​സി​ൽ വി​വ​രം അ​റി​യി​ച്ചു​വെ​ങ്കി​ലും അ​വ​ർ ജ​മാ​ലു​ദ്ദീ​ന്‍റെ ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ചു, പ​ക്ഷേ സ്വി​ച്ച് ഓ​ഫ് ആ​യി​രു​ന്നു.

ക​ർ​ണാ​ട​ക പോ​ലീ​സു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ചു. അ​വ​ർ ന​ൽ​കി​യ നി​ർ​ദേ​ശം അ​നു​സ​രി​ച്ചു. ജ​മാ​ലു​ദീ​നും കു​ടു​ബ​ത്തി​നും ഉ​ടു​പ്പി​യി​ലെ ശ്രീമ​ഞ്ജു​നാ​ഥ ധ​ർമ​സ്ഥ​ല ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യ്ക്കു വേ​ണ്ടി പോ​കാ​നു​ള്ള​തു​കൊ​ണ്ട് അ​വി​ടെ പ​രാ​തികൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​രാ​ഴ്ച ഹോ​സ്പി​റ്റ​ലി​ൽ അ​ഡ്മി​റ്റ് ആ​യ​തു​കൊ​ണ്ടും ഒ​രാ​ഴ്ച ക​ഴി​ഞ്ഞു വീ​ണ്ടും ഹോ​സ്പി​റ്റ​ലി​ൽ പോ​കേ​ണ്ട​ത് കാ​ര​ണ​വും ഒ​രുമാ​സ​ത്തോ​ളം അ​നി​യ​ന്‍റെ വീ​ട്ടി​ൽ ത​ന്നെ​യാ​യി​രു​ന്നു.

അ​തി​നു​ശേ​ഷം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി എ​ല്ലാ രേ​ഖ​ക​ളു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട സൈ​ബ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.ഇ​രി​ങ്ങാ​ല​ക്കു​ട സൈ​ബ​ർ പോ​ലീ​സി​ലെ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ അ​ഷ്റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ജ​സ്റ്റി​ൻ, എ​എ​സ്ഐ അ​നൂ​പ്, എ​സ്ഐ അ​ശോ​ക​ൻ, സ​ച്ചി​ൻ, ശ്രീ​നാ​ഥ്, സി​പി​ഒ സു​ദീ​പ്, ആ​ഷി​ക് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ൺ തി​രി​ച്ചുപി​ടി​ച്ച് ഉ​ട​മ​യാ​യ ജ​മാ​ലു​ദ്ദീ​ന് ന​ൽ​കി​യ​ത്.

ഫോ​ണി​ലെ ഡാ​റ്റ​ക​ളെ​ല്ലാം ന​ഷ്ട​മാ​യെ​ങ്കി​ലും വി​ല​കൂ​ടി​യ ഫോ​ൺ തി​രി​ച്ചുകി​ട്ടി​യ ആ​ശ്വാ​സ​ത്തി​ലാ​ണ്‌ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ ജ​മാ​ലു​ദീ​ൻ.

Latest News

Corehub Up