Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Loyal Resistance

വി​ശ്വ​സ്ത​നാ​യ പ്ര​തി​രോ​ധ​ഭ​ട​നു വി​ട

ഒ​​​രു​​​കാ​​​ല​​​ത്ത് കേ​​​ര​​​ള ഫു​​​ട്ബോ​​​ളി​​​ന്‍റെ വി​​​ശ്വ​​​സ്ത​​​നാ​​​യ പ്ര​​​തി​​​രോ​​​ധ​​​ഭ​​​ട​​​നാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ വി​​​ട​​​പ​​​റ​​​ഞ്ഞ കേ​​​ര​​​ള ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​കൂ​​​ടി​​​യാ​​​യ പി. ​​​പൗ​​​ലോ​​​സ്.

ദീ​​​ർ​​​ഘ​​​കാ​​​ലം പ്രീ​​​മി​​​യ​​​ർ ട​​​യേ​​​ഴ്സി​​​നു​​​വേ​​​ണ്ടി​​​യും എ​​​ട്ടു​​​വ​​​ർ​​​ഷ​​​ക്കാ​​​ലം സം​​​സ്ഥാ​​​ന ടീ​​​മി​​​നു​​​വേ​​​ണ്ടി​​​യും പ്ര​​​തി​​​രോ​​​ധ​​​മ​​​തി​​​ൽ തീ​​​ർ​​​ത്തു. 1973 -ൽ ​​​കേ​​​ര​​​ളം ആ​​​ദ്യ​​​മാ​​​യി സ​​​ന്തോ​​​ഷ് ട്രോ​​​ഫി നേ​​​ടി​​​യ ടീ​​​മി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. 26 അം​​​ഗ ടീ​​​മി​​​ലെ പ​​​തി​​​മൂ​​​ന്നാ​​​മ​​​ത്തെ​​​യാ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ വി​​​ട​​​ചൊ​​​ല്ലി​​​യ​​​ത്.

ആ​​​ലു​​​വ ടു ​​​ക്രൈ​​​സ്റ്റ്

1971. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ന്‍റെ പ്ര​​​താ​​​പ​​​കാ​​​ലം. ഫു​​​ട്ബോ​​​ളി​​​ൽ തൃ​​​ശൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സു​​​മാ​​​യി ഇ​​​ഞ്ചോ​​​ടി​​​ഞ്ചു​​​പൊ​​​രു​​​തി ക​​​ണ്ടം​​​കു​​​ള​​​ത്തി ട്രോ​​​ഫി ജേ​​​താ​​​ക്ക​​​ളാ​​​യ നി​​​മി​​​ഷം. ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് ഫു​​​ട്ബോ​​​ൾ ടീ​​​മി​​​ന്‍റെ ക്യാ​​​പ്റ്റ​​​നാ​​​യി​​​രു​​​ന്ന എ​​​ൻ.​​​കെ. ഇ​​​ട്ടി​​​മാ​​​ത്യു പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യി​​​രു​​​ന്ന ഗ​​​ബ്രി​​​യേ​​​ൽ അ​​​ച്ച​​​നോ​​​ട് (ഫാ. ​​​ഗ​​​ബ്രി​​​യേ​​​ൽ ചി​​​റ​​​മ്മ​​​ൽ സി​​​എം​​​ഐ) പ​​​റ​​​ഞ്ഞു: “അ​​​ച്ചാ, എ​​​ന്‍റെ​​​കൂ​​​ടെ ചാ​​​ല​​​ക്കു​​​ടി സി​​​റ്റി ക്ല​​​ബ്ബി​​​ൽ ക​​​ളി​​​ക്കു​​​ന്ന മൂ​​​ന്നു​​​പേ​​​രെ ഇ​​​ങ്ങോ​​​ട്ടു കൊ​​​ണ്ടു​​​വ​​​ര​​​ട്ടെ. അ​​​ച്ച​​​ൻ അ​​​വ​​​ർ​​​ക്ക് അ​​​ഡ്മി​​​ഷ​​​ൻ കൊ​​​ടു​​​ത്താ​​​ൽ പി​​​ന്നെ ഏ​​​തു വ​​​ന്പ​​​ന്മാ​​​രെ​​​യും ന​​​മു​​​ക്കു ത​​​ക​​​ർ​​​ക്കാ​​​നാ​​​കും.’’അ​​​ങ്ങ​​​നെ​​​യാ​​​ണ് ആ​​​ലു​​​വ​​​ക്കാ​​​രാ​​​യ മൂ​​​ന്നു​​​പേ​​​ർ ക്രൈ​​​സ്റ്റി​​​ൽ എ​​​ത്തി​​​യ​​​ത്.

ക​​​ള​​​മ​​​ശേ​​​രി സെ​​​ന്‍റ് പോ​​​ൾ​​​സ് കോ​​​ള​​​ജി​​​ൽ പ്രീ​​​ഡി​​​ഗ്രി പ​​​ഠി​​​ച്ചി​​​രു​​​ന്ന എം.​​​എം. ജേ​​​ക്ക​​​ബ് (പി​​​ന്നീ​​​ട് കേ​​​ര​​​ള ടീം ​​​ക്യാ​​​പ്റ്റ​​​നും കോ​​​ച്ചും ഇ​​​ന്ത്യ​​​ൻ ടീം ​​​അം​​​ഗ​​​വു​​​മാ​​​യി) ഡി​​​ഗ്രി​​​ക്കു ക്രൈ​​​സ്റ്റി​​​ൽ എ​​​ത്തി. കൂ​​​ടെ ആ​​​ലു​​​വ സെ​​​ന്‍റ് മേ​​​രീ​​​സ് ഹൈ​​​സ്കൂ​​​ളി​​​ൽ​​​നി​​​ന്നു പ​​​ത്താം​​​ക്ലാ​​​സ് ജ​​​യി​​​ച്ച സി.​​​പി. രാ​​​ജ​​​നും പി. ​​​പൗ​​​ലോ​​​സും. സാ​​​ന്പ​​​ത്തി​​​ക​​​പ​​​രാ​​​ധീ​​​ന​​​ത​​​യി​​​ലാ​​​യി​​​രു​​​ന്ന പൗ​​​ലോ​​​സ് ഒ​​​രി​​​ട​​​ത്തും പ​​​ഠി​​​ക്കാ​​​ൻ ചേ​​​ർ​​​ന്നി​​​രു​​​ന്നി​​​ല്ല. ഗ​​​ബ്രി​​​യേ​​​ല​​​ച്ച​​​ൻ പ​​​ഠ​​​ന​​​വും ഹോ​​​സ്റ്റ​​​ൽ സൗ​​​ക​​​ര്യ​​​വും ഭ​​​ക്ഷ​​​ണ​​​വും സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കി.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ടീ​​​മി​​​ലേ​​​ക്ക്

ക്രൈ​​​സ്റ്റി​​​ൽ ചേ​​​ർ​​​ന്ന് ര​​​ണ്ടു​​​മാ​​​സം തി​​​ക​​​യും​​​മു​​​ന്പേ കാ​​​ലി​​​ക്ക​​​ട്ട് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ടീ​​​മി​​​ലേ​​​ക്ക് പൗ​​​ലോ​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. 1971-ൽ ​​​വി​​​ക്ട​​​ർ മ​​​ഞ്ഞി​​​ല​​​യു​​​ടെ ക്യാ​​​പ്റ്റ​​​ൻ​​​സി​​​യി​​​ൽ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി ഇ​​​ന്‍റ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കി​​​രീ​​​ടം നേ​​​ടി​​​യ കാ​​​ലി​​​ക്ക​​​ട്ട് ടീ​​​മി​​​ന്‍റെ വി​​​ശ്വ​​​സ്ത​​​നാ​​​യ ലെ​​​ഫ്റ്റ് വിം​​​ഗ് ബാ​​​ക്ക് ആ​​​യി​​​രു​​​ന്നു പൗ​​​ലോ​​​സ്.

“അ​​​ന്നൊ​​​രു സം​​​ഭ​​​വം ഉ​​​ണ്ടാ​​​യി. സു​​​പ്ര​​​ധാ​​​ന ലീ​​​ഗ് മ​​​ത്സ​​​രം പ​​​ഞ്ചാ​​​ബ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​മാ​​​യി ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. ന​​​മ്മ​​​ൾ ഒ​​​രു ഗോ​​​ളി​​​നു മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​ന്പോ​​​ൾ പ​​​ന്തു​​​മാ​​​യി ഗോ​​​ൾ​​​പോ​​​സ്റ്റി​​​ലേ​​​ക്കു ശ​​​ര​​​വേ​​​ഗ​​​ത്തി​​​ൽ എ​​​ത്തി​​​യ പ​​​ഞ്ചാ​​​ബി​​​ന്‍റെ പ്രേം​​​സിം​​​ഗി​​​നെ പൗ​​​ലോ​​​സ് ഫൗ​​​ൾ ചെ​​​യ്തു​​​വീ​​​ഴ്ത്തി. എ​​​ഴു​​​ന്നേ​​​റ്റ അ​​​ദ്ദേ​​​ഹം പൗ​​​ലോ​​​സി​​​നെ അ​​​ടി​​​ക്കാ​​​നാ​​​യി ഓ​​​ടി​​​ച്ചു.

പൗ​​​ലോ​​​സ് ഓ​​​ടി എ​​​ന്‍റെ​​​യും എം.​​​വി. ഡേ​​​വി​​​സി​​​ന്‍റെ​​​യും ഇ​​​ട​​​യി​​​ൽ വ​​​ന്നു​​​നി​​​ന്നു. റ​​​ഫ​​​റി യെ​​​ല്ലോ കാ​​​ർ​​​ഡ് വി​​​ളി​​​ച്ച് പ്ര​​​ശ്നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും പ​​​ഞ്ചാ​​​ബ് ടീം ​​​പ്ര​​​തി​​​ഷേ​​​ധി​​​ച്ചു ക​​​ളം​​​വി​​​ട്ടു. അ​​​ന്നെ​​​ന്‍റെ ഇ​​​ട​​​തും വ​​​ല​​​തു​​​മു​​​ള്ള പ്ര​​​തി​​​രോ​​​ധ​​​ഭ​​​ട​​​ന്മാ​​​ർ ആ​​​യി​​​രു​​​ന്നു പൗ​​​ലോ​​​സും ഡേ​​​വി​​​സും. പി​​​ന്നെ കു​​​റേ​​​ക്കാ​​​ലം പ്രീ​​​മി​​​യ​​​ർ ട​​​യേ​​​ഴ്സി​​​നു​​​വേ​​​ണ്ടി ഞ​​​ങ്ങ​​​ൾ ഒ​​​രു​​​മി​​​ച്ചു​​​ക​​​ളി​​​ച്ചു’’ - വി​​​ക്ട​​​ർ മ​​​ഞ്ഞി​​​ല പ​​​റ​​​ഞ്ഞു.

പ്രീ​​​മി​​​യ​​​ർ, സ​​​ന്തോ​​​ഷ് ട്രോ​​​ഫി​​​

ഇ​​​ന്‍റ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ജേ​​​താ​​​ക്ക​​​ളാ​​​യ​​​തോ​​​ടെ പൗ​​​ലോ​​​സി​​​നെ പ്രീ​​​മി​​​യ​​​ർ ട​​​യേ​​​ഴ്സി​​​ലേ​​​ക്കു വി​​​ളി​​​ച്ചു. പ​​​ഠ​​​നം തു​​​ട​​​രാ​​​തെ ജോ​​​ലി​​​ക്കു​​​പോ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​പ്പോ​​​ൾ ഇ​​​ട്ടി മാ​​​ത്യു ഉ​​​ൾ​​​പ്പ​​​ടെ ഗ​​​ബ്രി​​​യേ​​​ല​​​ച്ച​​​നോ​​​ടു വി​​​ഷ​​​മം പ​​​ങ്കു​​​വ​​​ച്ചു. അ​​​പ്പോ​​​ൾ അ​​​ച്ച​​​ൻ പ​​​റ​​​ഞ്ഞു: “ക്രൈ​​​സ്റ്റി​​​ന് ഇ​​​നി​​​യും ക​​​ളി​​​ക്കാ​​​രെ കി​​​ട്ടും. അ​​​യാ​​​ൾ പോ​​​യി ര​​​ക്ഷ​​​പ്പെ​​​ട​​​ട്ടെ​​​ടോ.’’

പ്രീ​​​മി​​​യ​​​ർ ട​​​യേ​​​ഴ്സി​​​ൽ എ​​​ത്തി​​​യ​​​തോ​​​ടെ 1972ലെ ​​​ജൂ​​​ണി​​​യ​​​ർ നാ​​​ഷ​​​ണ​​​ൽ ക​​​ളി​​​ച്ചു. 73 ൽ ​​​കേ​​​ര​​​ളം ആ​​​ദ്യ​​​മാ​​​യി സ​​​ന്തോ​​​ഷ് ട്രോ​​​ഫി നേ​​​ടി​​​യ ടീ​​​മി​​​ൽ അം​​​ഗ​​​മാ​​​യി; 78 വ​​​രെ തു​​​ട​​​ർ​​​ന്നു. 78ൽ ​​​കാ​​​ഷ്മീ​​​രി​​​ൽ ന​​​ട​​​ന്ന സ​​​ന്തോ​​​ഷ് ട്രോ​​​ഫി​​​യി​​​ൽ കേ​​​ര​​​ള ടീ​​​മി​​​ന്‍റെ ക്യാ​​​പ്റ്റ​​​നാ​​​യി. 1992 ൽ ​​​വി.​​​പി. സ​​​ത്യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ര​​​ണ്ടാം​​​വ​​​ട്ടം കേ​​​ര​​​ളം സ​​​ന്തോ​​​ഷ് ട്രോ​​​ഫി ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​പ്പോ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​രാ​​​യി​​​രു​​​ന്നു.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, കേ​​​ര​​​ള ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ലം സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം ഡി​​​എ​​​ഫ്എ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന, പൗ​​​ലോ​​​സേ​​​ട്ട​​​ൻ എ​​​ന്ന് ഏ​​​വ​​​രും വി​​​ളി​​​ക്കു​​​ന്ന ഇ​​​ദ്ദേ​​​ഹം ക​​​ഴി​​​ഞ്ഞ ഏ​​​ഴു​​​വ​​​ർ​​​ഷ​​​മാ​​​യി കെ​​​എ​​​ഫ്എ​​​യു​​​ടെ സീ​​​നി​​​യ​​​ർ​​​മോ​​​സ്റ്റ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

ആ​​​ലു​​​വ പ​​​ട്ടേ​​​രി​​​പ്പു​​​റം പാ​​​റ​​​യ്ക്ക​​​ൽ കു​​​ടും​​​ബാം​​​ഗ​​​മാ​​​ണ് പൗ​​​ലോ​​​സ്. ഭാ​​​ര്യ: മേ​​​രി. മ​​​ക്ക​​​ൾ: ര​​​മ്യ, അ​​​ശ്വ​​​തി. മ​​​രു​​​മ​​​ക്ക​​​ൾ: അ​​​രു​​​ൺ നൈ​​​നാ​​​ൻ, ഡി​​​വി​​​ൻ ദേ​​​വ​​​സി.

Latest News

Corehub Up