Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lpg Ship

ഒ​രു ഇ​ന്ത്യ​ൻ ക​പ്പ​ൽകൂ​ടി ഹോ​ർ​മു​സ് ക​ട​ന്നു

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ശേ​ഷം എ​ട്ടാ​മ​ത്തെ ഇ​ന്ത്യ​ൻ ക​പ്പ​ൽ ഹോ​ർ​മു​സ് ക​ട​ന്ന​താ​യി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം 46650 മെ​ട്രി​ക് ട​ണ്‍ ഏ​ൽ​പി​ജി​യു​മാ​യി മ​റ്റൊ​രു ക​പ്പ​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് സു​ര​ക്ഷി​ത​മാ​യി ക​ട​ന്നി​രു​ന്നു.

സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ൽ ഈ ​മേ​ഖ​ല​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ഇ​ന്ത്യ​ൻ വ്യാ​പാ​ര ക​പ്പ​ലു​ക​ൾ​ക്ക് ഇ​ന്ത്യ​ൻ നേ​വി സു​ര​ക്ഷാ അ​ക​ന്പ​ടി ഒ​രു​ക്കു​ന്നു​ണ്ട്. പേർ​ഷ്യ​ൻ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ 18 ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ളി​ലാ​യി 485 നാ​വി​ക​ർ ഉ​ണ്ടെ​ന്നാ​ണ് ഷി​പ്പിം​ഗ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക്. ഇ​തു​വ​രെ 964 നാ​വി​ക​രെ പ്രശ്ന​മേ​ഖ​ല​ക​ളി​ൽ​നി​ന്ന് തി​രി​ച്ചെ​ത്തി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, നി​യ​മ​വി​രു​ദ്ധ​മാ​യി സൂ​ക്ഷി​ച്ച 50,000ത്തോ​ളം എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ക​ണ്ടെ​ത്തി. രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​ലി​ണ്ട​റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. മാ​ർ​ച്ച് 23 മു​ത​ൽ ഏ​ക​ദേ​ശം 6.6 ല​ക്ഷം അ​ഞ്ച് കി​ലോ​യു​ടെ ചെ​റി​യ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ വി​റ്റ​താ​യി കേ​ന്ദ്രം അ​റി​യി​ച്ചു.

നി​ല​വി​ൽ എ​ൽ​പി​ജി പ്ര​തി​സ​ന്ധി കാ​ര്യ​മാ​യി​ല്ലെ​ന്നും 95 ശ​ത​മാ​നം ബു​ക്കിം​ഗ് ഓ​ണ്‍​ലൈ​ൻ മു​ഖാ​ന്ത​ര​മാ​ണെ​ന്നും പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Latest News

Corehub Up