Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Luxury Yanam

ഹോർമുസിൽ റഷ്യൻ ശതകോടീശ്വരന്‍റെ ആഡംബര യാനത്തിന് സുഖയാത്ര

ദു​​​ബാ​​​യ്: ​​​ഇ​​​റാ​​​ന്‍റെ​​​യും അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​യും ഉ​​​പ​​​രോ​​​ധം നേ​​​രി​​​ടു​​​ന്ന ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ന്‍റെ അ​​​ടു​​​പ്പ​​​ക്കാ​​​ര​​​നാ​​​യ ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ൻ അ​​​ല​​​ക്സി മൊ​​​ർ​​​ഡാ​​​ഷോ​​​വി​​​ന്‍റെ ആ​​​ഡം​​​ബ​​​ര യാ​​​നം ക​​​ട​​​ന്നു​​​പോ​​​യി.

നോ​​​ർ​​​ഡ് എ​​​ന്നു പേ​​​രു​​​ള്ള ആ​​​ഡം​​​ബ​​​ര യാ​​​നം വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി ദു​​​ബാ​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് ഹോ​​​ർ​​​മു​​​സി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ച്ച് ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ ഒ​​​മാ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മ​​​സ്ക​​​റ്റി​​​ലെ​​​ത്തി.

ഫോ​​​ബ്സ് മാ​​​ഗ​​​സി​​​ൻ പ​​​റ​​​യു​​​ന്ന​​​തു പ്ര​​​കാ​​​രം 3700 കോ​​​ടി ഡോ​​​ള​​​ർ ആ​​​സ്തി​​​യു​​​ള്ള മോ​​​ർ​​​ഡാ​​​ഷോ​​​വ് റ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​​ന്പ​​​ന്ന​​​നാ​​​ണ്. റ​​​ഷ്യ​​​യു​​​ടെ യു​​​ക്രെ​​യ്​​​ൻ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​നു പി​​​ന്നാ​​​ലെ മോ​​​ർ​​​ഡാ​​​ഷോ​​​വി​​​നെ​​​തി​​​രേ പാ​​​ശ്ചാ​​​ത്യ ഉ​​​പ​​​രോ​​​ധം നി​​​ല​​​വി​​​ലു​​​ണ്ട്.

50‌ കോ​​​ടി ഡോ​​​ള​​​ർ വി​​​ല​​​ വ​​​രു​​​ന്ന നോ​​​ർ​​​ഡ് ആ​​​ഡം​​​ബ​​​ര ബോ​​​ട്ടി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ട​​​മ​​​സ്ഥ​​​നാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത് മോ​​​ർ​​​ഡോ​​​ഷോ​​​വ് അ​​​ല്ല. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഒ​​​രു ക​​​ന്പ​​നി​​​യാ​​​ണ് ബോ​​​ട്ടി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ർ.

Latest News

Corehub Up