Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lvm3 M5

എ​ൽ​വി​എം3 എം5 ​വി​ക്ഷേ​പ​ണം ഇ​ന്ന്

ശ്രീ​ഹ​രി​ക്കോ​ട്ട: നാ​വി​ക സേ​ന​യ്ക്കാ​യു​ള്ള നി​ർ​ണാ​യ​ക വാ​ർ​ത്താ വി​നി​മ​യ ഉ​പ​ഗ്ര​ഹം വ​ഹി​ച്ചു​ള്ള എ​ൽ​വി​എം3 എം5 ​വി​ക്ഷേ​പ​ണം ഇ​ന്ന്. വൈ​കു​ന്നേ​രം 5.27ന് ​സ​തീ​ഷ് ധ​വാ​ൻ സ്‌​പേ​സ് സെ​ന്‍റ​റി​ൽ നി​ന്നാ​ണ് വി​ക്ഷേ​പ​ണം.

രാ​ജ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൗ​ത്യ​മാ​യ​തി​നാ​ൽ വി​വ​ര​ങ്ങ​ള്‍ ഐ​എ​സ്ആ​ർ​ഓ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യ്ക്ക് വേ​ണ്ടി​യു​ള്ള നി​ർ​ണാ​യ​ക വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹം സി​എം​സ് 03യെ​യാ​ണ് ഐ​എ​സ്ആ​ർ​ഓ​യു​ടെ എ​റ്റ​വും ക​രു​ത്തേ​റി​യ റോ​ക്ക​റ്റി​ൽ വി​ക്ഷേ​പി​ക്കു​ന്ന​ത്.

4400 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഉ​പ​ഗ്ര​ഹ​മാ​ണ് സി​എം​സ് 03. രാ​ജ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൗ​ത്യ​മാ​യ​തി​നാ​ൽ ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളോ, കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ളോ ഐ​എ​സ്ആ​ർ​ഓ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലു​ട​നീ​ളം സു​ര​ക്ഷി​ത​മാ​യ വോ​യി​സ്, വീ​ഡി​യോ, ഡാ​റ്റാ ലി​ങ്കു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഇ​തി​ൽ യു​എ​ച്ച്എ​ഫ്,എ​സ്,സി,​കെ​യു ബാ​ൻ​ഡ് പേ​ലോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up