Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M A Yusuff Ali

Middle East and Gulf

വി. ​ന​ന്ദ​കു​മാ​ർ റീ​ട്ടെ​യ്ൽ പ്ര​ഫ​ഷ​ണ​ൽ ഓ​ഫ് ദ ​ഇ​യ​ർ

ദു​ബാ​യി: മി​ഡി​ൽ ഈ​സ്റ്റ്, നോ​ർ​ത്ത് ആ​ഫ്രി​ക്ക മേ​ഖ​ല​യി​ലെ ഷോ​പ്പിം​ഗ് സെ​ന്‍റ​റു​ക​ളു​ടെ​യും റീ​ട്ടെ​യ്ൽ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ മി​ഡി​ൽ ഈ​സ്റ്റ് കൗ​ൺ​സി​ൽ ഓ​ഫ് ഷോ​പ്പിം​ഗ് സെ​ന്‍റേ​ഴ്സ് ആ​ൻ​ഡ് റീ​ട്ടെ​യ്‌​ലേ​ഴ്സ് മി​ന മേ​ഖ​ല​യി​ലെ റീ​ട്ടെ​യ്ൽ പ്ര​ഫ​ഷ​ണ​ൽ ഓ​ഫ് ദ ​ഇ​യ​റാ​യി വി. ​ന​ന്ദ​കു​മാ​റി​നെ തെ​ര​ഞ്ഞെ‌​ടു​ത്തു.

ദു​ബാ​യി​യി​ൽ ന​ട​ന്ന റീ​ട്ടെ​യ്ൽ കോ​ൺ​ഗ്ര​സ് മി​ന 2025ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. റീ​ട്ടെ​യ്ൽ രം​ഗ​ത്തെ ഓ​സ്കാ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​പ്ര​ധാ​ന അം​ഗീ​കാ​ര​മാ​ണ് റീ​ട്ടെ​യ്ൽ പ്ര​ഫ​ഷ​ണ​ൽ ഓ​ഫ് ദ ​ഇ​യ​ർ. 

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ന​ന്ദ​കു​മാ​ർ ലു​ലു ഗ്രൂ​പ്പ് മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​റാ​ണ്. 25 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് രം​ഗ​ത്തെ മു​ഖ​മാ​ണ് അ​ദേ​ഹം.

മി​ഡി​ൽ ഈ​സ്റ്റ് നോ​ർ​ത്ത് ആ​ഫ്രി​ക്ക മേ​ഖ​ല​യി​ൽ റീ​ട്ടെ​യ്ൽ വ​ള​ർ​ച്ച​യ്ക്ക് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം. റീ​ട്ടെ​യ്ൽ മേ​ഖ​ല​യു​ടെ മു​ന്നേ​റ്റ​ത്തി​നും വ​ള​ർ​ച്ച​യ്ക്കും ന​ന്ദ​കു​മാ​ർ ന​ട​പ്പാ​ക്കി​യ ന​യ​ങ്ങ​ൾ മാ​തൃ​കാ​പ​ര​മെ​ന്ന് എം​ഇ​എ​സ്‌​സി​ആ​ർ വി​ല​യി​രു​ത്തി.

ബ്രാ​ൻ​ഡ് ലീ​ഡ‍​ർ​ഷി​പ്പ്, സു​സ്ഥി​ര​ത, ഡി​ജി​റ്റ​ൽ മു​ന്നേ​റ്റ​ങ്ങ​ൾ, നൂ​ത​ന സാ​ങ്കേ​തി​ക എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മേ​ഖ​ല​യു​ടെ ഭാ​വി​വ​ള​ർ​ച്ച​യ്ക്ക് കൂ​ടി വേ​ഗ​ത​പ​ക​രു​ന്ന​തെ​ന്ന് സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റീ​ട്ടെ​യ്ൽ രം​ഗ​ത്തെ പ്ര​മു​ഖ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഭാ​ഗ​മാ​യ റീ​ട്ടെ​യ്ൽ കോ​ൺ​ഗ്ര​സ് 2025 ന​ൽ​കു​ന്ന ഈ ​അം​ഗീ​കാ​രം ഏ​റെ വി​ല​പ്പെ​ട്ട​താ​ണെ​ന്നും മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഊ​ർ​ജ​മേ​കു​ന്ന​തെ​ന്നും വി. ​ന​ന്ദ​കു​മാ​ർ പ്ര​തി​ക​രി​ച്ചു.

25 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ലു​ലു ഗ്രൂ​പ്പി​നൊ​പ്പ​മു​ള്ള ന​ന്ദ​കു​മാ​ർ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​ക്കൊ​പ്പം ലു​ലു എ​ന്ന ബ്രാ​ൻ​ഡ് ബി​ൽ​ഡ് ചെ​യ്ത​വ​രി​ൽ സു​പ്ര​ധാ​നി​യാ​ണ്.

ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, ഹോ​സ്പി​റ്റാ​ലി​റ്റി തു​ട​ങ്ങി വി​വി​ധ രം​ഗ​ങ്ങ​ളി​ലാ​യു​ള്ള ലു​ലു ഗ്രൂ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ദേ​ഹം പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു.

ലു​ലു ഗ്രൂ​പ്പി​ന്‍റെ 24 രാ​ജ്യ​ങ്ങ​ളി​ലേ​റെ​യു​ള്ള 300ല​ധി​കം പ്ര​ഫ​ഷ​ണ​ലു​ക​ളെ ന​യി​ക്കു​ന്ന ന​ന്ദ​കു​മാ​ർ ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ക​മ്യൂ​ണി​ക്കേ​ഷ​ൻ പ്ര​ഫ​ഷ​ണ​ലാ​ണ്.

മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച മാ​ർ​ക്ക​റ്റിം​ഗ് പ്ര​ഫ​ഷ​ണ​ലാ​യി ഫോ​ബ്സ് മാ​സി​ക​യും ഖ​ലീ​ജ് ടൈ​സും വി. ​ന​ന്ദ​കു​മാ​റി​നെ നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

എം​ഇ​എ​സ്സി​ആ​ർ റീ​ട്ടെ​യ്ൽ കോ​ൺ​ഗ്ര​സ് 2025ൽ, ​റീ​ട്ടെ​യ്ൽ രം​ഗ​ത്തെ മു​ൻ​നി​ര ഗ്രൂ​പ്പു​ക​ൾ, മാ​ൾ ഡെ​വ​ല​പ്പേ​ഴ്സ്, സീ​നി​യ​ർ പ്ര​ഫ​ഷ​ണ​ലു​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.

ലു​ലു ഗ്രൂ​പ്പി​നെ കൂ​ടാ​തെ, മാ​ജി​ദ് അ​ൽ ഫു​തൈം, എ​മാ​ര്‍ മാ​ൾ​സ്, ലാ​ന്‍​ഡ്‌​മാ​ര്‍​ക്ക് ഗ്രൂ​പ്പ് അ​ട​ക്ക​മു​ള്ള പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളെ ആ​ദ​രി​ച്ചു.

റീ​ട്ടെ​യ്‌​ല​ർ ഓ​ഫ് ദ ​ഇ​യ​ർ, ഷോ​പ്പിം​ഗ് സെ​ന്‍റ​ർ ഓ​ഫ് ദ ​ഇ​യ​ർ, സ​സ്റ്റൈ​ന​ബി​ളി​റ്റി ഇ​നീ​ഷേ​റ്റീ​വ് ഓ​ഫ് ദ ​ഇ​യ​ർ, മി​ക​ച്ച ഉ​പ​ഭോ​ക്തൃ​സേ​വ​നം തു​ട​ങ്ങി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പു​ര​സ്കാ​ര​ങ്ങ​ളും സ​മ്മാ​നി​ച്ചു.

മി​ന മേ​ഖ​ല​യു​ടെ മാ​റു​ന്ന റീ​ട്ടെ​യ്ൽ രീ​തി​ക​ളും ഷോ​പ്പിം​ഗ് ശൈ​ലി​ക​ളും വെ​ല്ലു​വി​ളി​ക​ളും റീ​ട്ടെ​യ്ൽ കോ​ൺ​ഗ്ര​സി​ൽ ച​ർ​ച്ച​യാ​യി.

Latest News

Corehub Up