Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Made

Pathanamthitta

യു​ഡി​എ​ഫ് മു​ന്നേ​റ്റം മു​ഖ്യ​മ​ന്ത്രി​യെ വി​റ​ളി​പി​ടി​പ്പി​ച്ചു: അ​നി​ൽ കു​മാ​ർ

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നു​ണ്ടാ​യ വി​ജ​യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും സി​പി​എം നേ​താ​ക്ക​ളെ​യും വി​റ​ളി​പി​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ.​പി. അ​നി​ൽ കു​മാ​ർ.

ര​ണ്ട് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്തി അ​ഴി​മ​തി ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തി​രു​ന്നി​ട്ടും പു​ന​ര്‍​ജ​നി പ​ദ്ധ​തി​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് കോ​പ്പു​കൂ​ട്ടു​ന്ന​ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം മു​ന്നി​ല്‍​ക​ണ്ടാ​ണെ​ന്ന് എ.​പി. അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ പേ​രും ഘ​ട​ന​യും മാ​റ്റി പ​ദ്ധ​തി ത​ന്നെ അ​ട്ടി​മ​റി​ക്കു​വാ​നു​ള്ള ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രേ 13,14 തീ​യ​തി​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം ലോ​ക് ഭ​വ​ന് മു​ന്നി​ല്‍ ന​ട​ക്കു​ന്ന രാ​പ്പ​ക​ല്‍ സ​മ​രം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു​ള്ള താ​ക്കീ​താ​യി മാ​റു​മെ​ന്ന് അ​നി​ൽ കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. ഷൈ​ലാ​ജ്, കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ മാ​ന്നാ​ര്‍ അ​ബ്ദു​ള്‍​ല​ത്തീ​ഫ്, ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ റി​ങ്കു ചെ​റി​യാ​ൻ, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, മു​ന്‍ എം​എ​ല്‍​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഷം​സു​ദ്ദീ​ൻ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, എ​ലി​സ​ബ​ത്ത് അ​ബു, കാ​ട്ടൂ​ര്‍ അ​ബ്ദു​ള്‍​സ​ലാം, കെ. ​ജാ​സിം​കു​ട്ടി, സ​ജി കൊ​ട്ട​ക്കാ​ട്, ജെ​റി മാ​ത്യു സാം, ​ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ, ജി. ​ര​ഘു​നാ​ഥ്, എ​ൻ.​സി. മ​നോ​ജ്, എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ർ, കോ​ശി പി. ​സ​ക്ക​റി​യ, ഡി.​എ​ൻ. തൃ​ദീ​പ്, സു​നി​ല്‍ പു​ല്ലാ​ട്, വി​നീ​ത അ​നി​ൽ, റോ​ജി​പോ​ള്‍ ദാ​നി​യേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഡി​സി​സി നേ​തൃ​ത്വ​ത്തി​ല്‍ 12 ന് ​പ​ത്ത​നം​തി​ട്ട​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വി​ജ​യോ​ത്സ​വം റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും വി​ജ​യി​പ്പി​ക്കു​ന്ന​തി​നും, 13, 14 തീ​യ​തി​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന തൊ​ഴി​ലു​റ​പ്പ് സം​ര​ക്ഷ​ണ രാ​പ്പ​ക​ല്‍ സ​മ​രം വി​ജ​യി​പ്പി​ക്കു​ന്ന​തി​നും നേ​തൃ​സം​ഗ​മ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

Latest News

Corehub Up