പാലക്കാട്: കേന്ദ്രസർക്കാർ അടിക്കടി ഇന്ധനവില വർധിപ്പിക്കുന്ന നടപടിക്കെതിരേ ഐഎൻടിയുസി മലന്പുഴ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദ്രനഗർ പോസ്റ്റ് ഓഫീസിനു മുൻവശം പന്തം കൊളുത്തി പ്രകടനം നടത്തി.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.റീജണൽ പ്രസിഡന്റ് പി.കെ. ജ്യോതിപ്രസാദ് അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ. ജോഷി, എൻ. രവീന്ദ്രൻ, രമേഷ്, എ.സി. സിദ്ധാർഥൻ, വി. രാംകുമാർ, സുരേഷ്, ചന്ദ്രൻ, എ. സുരേഷ്, പി.സി. പ്രേമൻ, എം.കെ. മുകേഷ്, ജബ്ബാർ, രാജൻ പ്രസംഗിച്ചു.