Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madhuram Veppu

നാ​യ​ക​നാ​യി ബൈ​ജു എ​ഴു​പു​ന്ന; സ​ന്തോ​ഷ് ഇ​ടു​ക്കി​യു​ടെ മ​ധു​രം വെ​പ്പ് ആ​രം​ഭി​ച്ചു

ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ ഒ​രു പ്ര​ധാ​ന ച​ട​ങ്ങാ​ണ് മ​ധു​രം വെ​പ്പ്. ഈ ​ച​ട​ങ്ങി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ ര​സ​ക​ര​മാ​യ ഒ​രു സി​നി​മ ഒ​രു​ങ്ങു​ന്നു.
മ​ധു​രം വെ​പ്പ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് സ​ന്തോ​ഷ് ഇ​ടു​ക്കി​യാ​ണ്.

കൂ​ടോ​ത്രം എ​ന്ന ചി​ത്ര​ത്തി​ഴം തി​ര​ക്ക​ഥ ര​ചി​ച്ച് ശ്ര​ദ്ധേ​യ​നാ​യ സ​ന്തോ​ഷ് ഇ​ടു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ആ​ക് റ്റേ​ഴ്സ് ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ൽ ലി​ബി​യ സെ​ബാ​സ്റ്റ്യ​നാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്.

ഈ ​ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും ടൈ​റ്റി​ൽ ലോ​ഞ്ചും സ്വി​ച്ചോ​ൺ ക​ർ​മ്മ​വും സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ ആ​ദ്യ ഭ​ദ്ര ദീ​പം തെ​ളി​യി​ച്ചു കൊ​ണ്ട് ആ​രം​ഭം കു​റി​ച്ചു. ലി​സ്റ്റി​ൻ സ്‌​റ്റീ​ഫ​ൻ ടൈ​റ്റി​ൽ ലോ​ഞ്ചും സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ സ്വി​ച്ചോ​ൺ ക​ർ​മ്മ​വും നി​ർ​വ​ഹി​ച്ചു. അ​നി​ൽ മാ​ത്യു ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി. എം. ​പ​ത്മ​കു​മാ​ർ, ഫി​ലിം ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് അ​നി​ൽ തോ​മ​സ്, മേ​ജ​ർ ര​വി, ബൈ​ജു എ​ഴു​പു​ന്ന, സെ​വ​ൻ ആ​ർ​ട്ട്സ് മോ​ഹ​ൻ, മെ​റീ​നാ മൈ​ക്കി​ൾ, ല​താ ദാ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

പൂ​ർ​ണ​മാ​യും ഹ്യൂ​മ​ർ ത്രി​ല്ല​ർ ജോ​ണ​റി​ലൂ​ടെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം. ബൈ​ജു എ​ഴു​പു​ന്ന കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ സി​ദ്ദി​ഖ് മ​റ്റൊ​രു​പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ശ്രീ​ജി​ത്ത് ര​വി, ഭീ​മ​ൻ ര​ഘു, ജോ​ജി ജോ​ൺ, മേ​ജ​ർ ര​വി, ന​ന്ദു പൊ​തു​വാ​ൾ, ശ്രു​തി ജ​യ​ൻ, മെ​റീ​നാ മൈ​ക്കി​ൾ, ല​താ ദാ​സ്, ലി​ബി​യാ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ഇ​വ​ർ​ക്കൊ​പ്പം ആ​ർ​ട്ടി​സ്റ്റ് വ​ർ​ക്ക് ഷോ​പ്പി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത അ​റു​പ​തോ​ളം പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. ഗാ​ന​ങ്ങ​ൾ വി​നാ​യ​ക് ശ​ശി​കു​മാ​ർ, സം​ഗീ​തം - ജ​യ്സ​ൺ ജോ​ൺ. ഛായാ​ഗ്ര​ഹ​ണം - ജി​സ്മി​ൻ സെ​ബാ​സ്റ്റ്യ​ൻ. എ​ഡി​റ്റിം​ഗ് - ജ്യോ​തി​ഷ് കു​മാ​ർ. ക​ലാ സം​വി​ധാ​നം - രാ​ജീ​വ് കോ​വി​ല​കം, മേ​ക്ക​പ്പ് -ജ​യ​ൻ പൂ​ങ്കു​ളം. കോ​സ്റ്റ്യും ഡി​സൈ​ൻ-​കു​മാ​ർ എ​ട​പ്പാ​ൾ, സ്റ്റി​ൽ​സ്- രാ​ജീ​വ് അ​ഴി​യൂ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ചാ​ക്കോ കാ​ഞ്ഞൂ​പ്പ​റ​മ്പി​ൽ. പ്രൊ​ജ​ക്റ്റ് ഡി​സൈ​ൻ - സേ​തു അ​ടൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​എ.​ഡി. ശ്രീ​കു​മാ​ർ. കൊ​ര​ട്ടി, അ​ങ്ക​മാ​ലി ഭാ​ഗ​ങ്ങ​ളി​ലാ​യി ചി​ത്രം പൂ​ർ​ത്തി​യാ​കും. സ​ഞ്ചോ പ്രൊ​ഡ​ക്ഷ​ൻ​സ് ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up