മസ്കറ്റ്: പ്രവാസി സംസ്കൃതി അസോസ്സിയേഷൻ മസ്കറ്റ് ചാപ്റ്ററിന്റെ 2025ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരത്തിന് സാഹിത്യ കൃതികൾ ക്ഷണിക്കുന്നു.
2024 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുന്നത്.
വിവർത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. കവിത, നോവൽ, ചെറുകഥ തുടങ്ങിയവയിലെ മികച്ച കൃതിക്കാണ് ഈ വർഷം പുരസ്കാരം നൽകുന്നത്.
പുരസ്കാരം പരിഗണിക്കുന്നതിനുള്ള കൃതികളുടെ രണ്ടു കോപ്പികൾ വീതം ബിജു ജേക്കബ് കൈതാരം വെണ്ണിക്കുളം പി.ഒ. പത്തനംതിട്ട പിൻ 689544, മൊബൈൽ 0091 9947736043 എന്ന വിലാസത്തിൽ മാർച്ച് 30നകം അയക്കേണ്ടതാണെന്ന് പ്രവാസി സംസ്കൃതി അസോസിയേഷൻ പ്രസിഡന്റ് സാമുവേൽ പ്രക്കാനം അറിയിച്ചു.