Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Main Discussion

പ്ര​ധാ​ന ച​ർ​ച്ച സ​ര്‍​ക്കാ​രി​ന്‍റെ ദു​ര്‍​ഭ​ര​ണം

കൊ​​​ച്ചി: സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ദു​​​ര്‍​ഭ​​​ര​​​ണം ജ​​​ന​​​ജീ​​​വി​​​ത​​​ത്തെ എ​​​ത്ര​​​മാ​​​ത്രം ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചു​​​വെ​​​ന്ന​​​താ​​​ണ് ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ച​​​ര്‍​ച്ച​​​യെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. 12 മാ​​​സ​​​മാ​​​യി രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ വി​​​ല​​​ക്ക​​​യ​​​റ്റ​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​മാ​​​ണ് കേ​​​ര​​​ളം. മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സ​​​ര്‍​ക്കാ​​​രും വി​​​ല​​​ക്ക​​​യ​​​റ്റം കു​​​റ​​​യ്ക്കാ​​​ന്‍ എ​​​ന്ത് ന​​​ട​​​പ​​​ടി​​​യാ​​​ണ് എ​​​ടു​​​ത്ത​​​ത്?

പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് 1.10 ല​​​ക്ഷം കോ​​​ടി രൂ​​​പ കി​​​ഫ്ബി ചെ​​​ല​​​വാ​​​ക്കി​​​യെ​​​ന്ന​​​ത് ക​​​ള്ള​​​പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണ്. 38,000 കോ​​​ടി മാ​​​ത്ര​​​മാ​​​ണ് ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്. ആ​​​രോ​​​ഗ്യ കേ​​​ര​​​ളം വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ലാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷം പ​​​റ​​​യു​​​മ്പോ​​​ള്‍, വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ല​​​ല്ല മോ​​​ര്‍​ച്ച​​​റി​​​യി​​​ലാ​​​ണെ​​​ന്നാ​​​ണ് ജ​​​ന​​​ങ്ങ​​​ള്‍ പ​​​റ​​​യു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​തി​​​നെ തു​​​ട​​​ര്‍​ന്ന് അ​​​ഞ്ചു​​​പേ​​​ര്‍ മ​​​രി​​​ച്ചെ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ൾ പ​​​രാ​​​തി​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ഗൗ​​​ര​​​വ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണം.

സി​​​പി​​​എ​​​മ്മി​​​ലേ​​​തുപോ​​​ലെ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ പോ​​​ക്ക​​​റ്റി​​​ല്‍​നി​​​ന്ന് ഒ​​​രു ക​​​ട​​​ലാ​​​സ് എ​​​ടു​​​ത്ത് വാ​​​യി​​​ച്ചാ​​​ല്‍ കൈ​​​യ​​​ടി​​​ക്കു​​​ന്ന പാ​​​ര്‍​ട്ടി​​​യ​​​ല്ല കോ​​​ണ്‍​ഗ്ര​​​സ്. ഓ​​​രോ സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളെക്കു​​​റി​​​ച്ചും വി​​​ശ​​​ദ​​​മാ​​​യ ച​​​ര്‍​ച്ച ന​​​ട​​​ത്തി​​​യാ​​​ണ് തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​കാ​​​ന്‍ അ​​​ര്‍​ഹ​​​ത​​​യു​​​ള്ള നി​​​ര​​​വ​​​ധി പേ​​​ര്‍ കോ​​​ണ്‍​ഗ്ര​​​സി​​​ലു​​​ണ്ട്. എ​​​ല്ലാ​​​വ​​​ര്‍​ക്കും സ്ഥാ​​​നാ​​​ര്‍​ഥി​​​ത്വം ന​​​ല്‍​കാ​​​ന്‍ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല. കോ​​​ണ്‍​ഗ്ര​​​സ് പ​​​ട്ടി​​​ക​​​യി​​​ല്‍ സ്ത്രീ ​​​പ്രാ​​​തി​​​നി​​​ധ്യ​​​മു​​​ണ്ട്. പ​​​ക്ഷേ കു​​​റ​​​ച്ചുകൂ​​​ടി ന​​​ല്‍​ക​​​ണ​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

പി​​​ആ​​​ര്‍ ന​​​ട​​​ത്തി മേ​​​നി​​​ ന​​​ടി​​​ക്കാ​​​നു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ശ്ര​​​മം യു​​​ഡി​​​എ​​​ഫ് പൊ​​​ളി​​​ച്ച​​​ടു​​​ക്കു​​​മെ​​​ന്നും വി.​​​ഡി. സ​​​തീ​​​ശ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

Latest News

Corehub Up