Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Making His Moves

കരുക്കൾ നീക്കി തന്ത്രജ്ഞൻ

അ​​​​​ടു​​​​​ത്ത നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന് ര​​​​​ണ്ടുവ​​​​​ർ​​​​​ഷം ശേ​​​​​ഷി​​​​​ക്കെ, ക​​​​​ർ​​​​​ണാ​​​​​ട​​​​​ക രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക നീ​​​​​ക്ക​​​​​ങ്ങ​​​​​ൾ​​​​​ക്ക് തു​​​​​ട​​​​​ക്ക​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ ത​​​​​ക​​​​​ർ​​​​​ക്കാ​​​​​നാ​​​​​കാ​​​​​ത്ത ശ​​​​​ക്തി​​​​​ദു​​​​​ർ​​​​​ഗ​​​​​മാ​​​​​യ തീ​​​​​ര​​​​​ദേ​​​​​ശ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റാ​​​​​ൻ കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ലെ പ്ര​​​​​മു​​​​​ഖ ത​​​​​ന്ത്ര​​​​​ജ്ഞ​​​​​നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ ഡി.​​​​​കെ. ശി​​​​​വ​​​​​കു​​​​​മാ​​​​​ർ വ്യ​​​​​ക്ത​​​​​മാ​​​​​യ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളോ​​​​​ടെ രം​​​​​ഗ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി സ്ഥാ​​​​​ന​​​​​മേ​​​​​റ്റ് 100 ദി​​​​​വ​​​​​സം പി​​​​​ന്നി​​​​​ട്ട​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി, ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലാ​​​​​ദ്യ​​​​​മാ​​​​​യി മം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ൽ പ്ര​​​​​ത്യേ​​​​​ക മ​​​​​ന്ത്രി​​​​​സ​​​​​ഭാ​​​​​ യോ​​​​​ഗം ചേ​​​​​ർ​​​​​ന്ന​​​​​ത് ഈ ​​​​​നീ​​​​​ക്ക​​​​​ത്തി​​​​​ന്‍റെ കൃ​​​​​ത്യ​​​​​മാ​​​​​യ സൂ​​​​​ച​​​​​ന​​​​​യാ​​​​​ണ്.

2024ലെ ​​​​​ലോ​​​​​ക്‌​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ല​​​​​ട​​​​​ക്കം ദ​​​​​ക്ഷി​​​​​ണ ക​​​​​ന്ന​​​​​ഡ, ഉ​​​​​ഡു​​​​​പ്പി-​​​​​ചി​​​​​ക്ക​​​​​മ​​​​​ഗ​​​​​ളൂ​​​​​രു മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ വ​​​​​ൻ വി​​​​​ജ​​​​​യം നേ​​​​​ടി​​​​​യ ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ പ​​​​​ര​​​​​മ്പ​​​​​രാ​​​​​ഗ​​​​​ത വോ​​​​​ട്ട് ബാ​​​​​ങ്കി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റാ​​​​​നാ​​​​​ണ് കോ​​​​​ൺ​​​​​ഗ്ര​​​​​സ് ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​നാ​​​​​യി ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​നു പു​​​​​റ​​​​​ത്തു​​​​​ള്ള ആ​​​​​ദ്യ മ​​​​​ന്ത്രി​​​​​സ​​​​​ഭാ​​​​​ യോ​​​​​ഗ​​​​​ത്തി​​​​​ന് മം​​​​​ഗ​​​​​ളൂ​​​​​രു പ​​​​​ടി​​​​​യി​​​​​ലെ ‘പ്ര​​​​​ജാ സൗ​​​​​ധ’ വേ​​​​​ദി​​​​​യാ​​​​​യി. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യും മ​​​​​ന്ത്രി​​​​​മാ​​​​​രും തു​​​​​റ​​​​​ന്ന ബ​​​​​സി​​​​​ൽ യോ​​​​​ഗ​​​​​സ്ഥ​​​​​ല​​​​​ത്തേ​​​​​ക്കെ​​​​​ത്തി​​​​​യ​​​​​ത് വ​​​​​ലി​​​​​യ ജ​​​​​ന​​​​​ശ്ര​​​​​ദ്ധ നേ​​​​​ടി.

"ടീം ​​​​​ക​​​​​ർ​​​​​ണാ​​​​​ട​​​​​ക' എ​​​​​ന്ന ആ​​​​​ശ​​​​​യം മു​​​​​ൻ​​​​​നി​​​​​ർ​​​​​ത്തി വി​​​​​കേ​​​​​ന്ദ്രീ​​​​​കൃ​​​​​ത വി​​​​​ക​​​​​സ​​​​​നം ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​നാ​​​​​ണു സ​​​​​ർ​​​​​ക്കാ​​​​​ർ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് യോ​​​​​ഗ​​​​​ത്തി​​​​​നു മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി ഡി.​​​​​കെ. ശി​​​​​വ​​​​​കു​​​​​മാ​​​​​ർ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​വ് സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ​​​​​യു​​​​​ടെ ‘അ​​​​​ഹി​​​​​ന്ദ’ (പി​​​​​ന്നാ​​​​​ക്ക-​​​​​ന്യൂ​​​​​ന​​​​​പ​​​​​ക്ഷ-​​​​​ദ​​​​​ളി​​​​​ത്) കൂ​​​​​ട്ടു​​​​​കെ​​​​​ട്ടി​​​​​നു​​​​​പു​​​​​റ​​​​​മെ, ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സ് ശ​​​​​ക്തി​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ ഹൈ​​​​​ന്ദ​​​​​വ ക്ഷേ​​​​​ത്ര​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​ക​​​​​സ​​​​​ന​​​​​വും പ്രാ​​​​​ദേ​​​​​ശി​​​​​ക വി​​​​​കാ​​​​​ര​​​​​ങ്ങ​​​​​ളും മു​​​​​ൻ​​​​​നി​​​​​ർ​​​​​ത്തി സ്വ​​​​​ന്തം സ്വാ​​​​​ധീ​​​​​നം ഉ​​​​​റ​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​ണു ഡി​​​​​കെ​​​​​യു​​​​​ടെ ശ്ര​​​​​മം.

തു​​​​​ളു​​​​​നാ​​​​​ടി​​​​​ന് ഔ​​​​​ദ്യോ​​​​​ഗി​​​​​ക ഭാ​​​​​ഷാ​​​​​പെ​​​​​രു​​​​​മ

തീ​​​​​ര​​​​​ദേ​​​​​ശ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യു​​​​​ടെ പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ളാ​​​​​യു​​​​​ള്ള സാം​​​​​സ്കാ​​​​​രി​​​​​ക ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നാ​​​​​ണ് ഒ​​​​​ടു​​​​​വി​​​​​ൽ അം​​​​​ഗീ​​​​​കാ​​​​​ര​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ദ​​​​​ക്ഷി​​​​​ണ ക​​​​​ന്ന​​​​​ഡ, ഉ​​​​​ഡു​​​​​പ്പി ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ തു​​​​​ളു ഭാ​​​​​ഷ​​​​​യെ ക​​​​​ന്ന​​​​​ഡ​​​​​യ്ക്കൊ​​​​​പ്പം ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യു​​​​​ടെ ര​​​​​ണ്ടാ​​​​​മ​​​​​ത്തെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക ഭാ​​​​​ഷ​​​​​യാ​​​​​യി അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ പ്ര​​​​​ത്യേ​​​​​ക മ​​​​​ന്ത്രി​​​​​സ​​​​​ഭാ​​​​​യോ​​​​​ഗം തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു.

2008ൽ ​​​​​ബി​​​​​ജെ​​​​​പി നേ​​​​​താ​​​​​വും മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ ബി.​​​​​എ​​​​​സ്. യെ​​​​​ദി​​​​​യൂ​​​​​ര​​​​​പ്പ വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്ത കാ​​​​​ര്യ​​​​​മാ​​​​​ണി​​​​​ത്. ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ലം ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ലി​​​​​രു​​​​​ന്നി​​​​​ട്ടും ബി​​​​​ജെ​​​​​പി ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ത്ത വാ​​​​​ഗ്ദാ​​​​​നം യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​മാ​​​​​ക്കി​​​​​യ​​​​​തി​​​​​ലൂ​​​​​ടെ വ​​​​​ലി​​​​​യൊ​​​​​രു രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​നേ​​​​​ട്ട​​​​​മാ​​​​​ണ് ഡി.​​​​​കെ. ശി​​​​​വ​​​​​കു​​​​​മാ​​​​​ർ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. “മു​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ എ​​​​​ന്തു​​​​​കൊ​​​​​ണ്ട് ഇ​​​​​തു ചെ​​​​​യ്തി​​​​​ല്ലെ​​​​​ന്ന് ചോ​​​​​ദി​​​​​ക്കു​​​​​ന്നി​​​​​ല്ല; ജ​​​​​ന​​​​​ങ്ങ​​​​​ളോ​​​​​ടു ഞ​​​​​ങ്ങ​​​​​ൾ​​​​​ക്ക് പ്ര​​​​​തി​​​​​ബ​​​​​ദ്ധ​​​​​ത​​​​​യു​​​​​ണ്ട്, വി​​​​​കാ​​​​​ര​​​​​ങ്ങ​​​​​ളെ വ​​​​​ച്ച് ഞ​​​​​ങ്ങ​​​​​ൾ രാ​​​​​ഷ്‌​​​​​ട്രീ​​​​​യം ക​​​​​ളി​​​​​ക്കാ​​​​​റി​​​​​ല്ല,” എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തോ​​​​​ട് ഡി​​​​​കെ​​​​​യു​​​​​ടെ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണം.

ഭാ​​​​​ഷ​​​​​യു​​​​​ടെ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​നും വി​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​നും പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മാ​​​​​യി പ്ര​​​​​തി​​​​​വ​​​​​ർ​​​​​ഷം 82 ല​​​​​ക്ഷം രൂ​​​​​പ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​നും സ​​​​​ർ​​​​​ക്കാ​​​​​ർ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. ഇ​​​​​ത് തു​​​​​ളു ഭാ​​​​​ഷ​​​​​യെ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ എ​​​​​ട്ടാം ഷെ​​​​​ഡ്യൂ​​​​​ളി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്ക് വേ​​​​​ഗം കൂ​​​​​ട്ടും. കൂ​​​​​ടാ​​​​​തെ, ഭാ​​​​​ഷാ​​​​​സ്വ​​​​​ത്വ​​​​​ത്തെ ചേ​​​​​ർ​​​​​ത്തു​​​​​പി​​​​​ടി​​​​​ച്ചു​​​​​കൊ​​​​​ണ്ട് ‘ദ​​​​​ക്ഷി​​​​​ണ ക​​​​​ന്ന​​​​​ഡ’ ജി​​​​​ല്ല​​​​​യെ ‘മം​​​​​ഗ​​​​​ളൂ​​​​​രു’ എ​​​​​ന്ന് പു​​​​​ന​​​​​ർ​​​​​നാ​​​​​മ​​​​​ക​​​​​ര​​​​​ണം ചെ​​​​​യ്യാ​​​​​നു​​​​​ള്ള ക​​​​​ര​​​​​ട് വി​​​​​ജ്ഞാ​​​​​പ​​​​​നം പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ക്കാ​​​​​നും മ​​​​​ന്ത്രി​​​​​സ​​​​​ഭാ​​​​​യോ​​​​​ഗം തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു.

ഇ​​​​​തി​​​​​നു​​​​​ പു​​​​​റ​​​​​മെ തീ​​​​​ര​​​​​ദേ​​​​​ശ ജി​​​​​ല്ല​​​​​ക​​​​​ളു​​​​​ടെ വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​ന് 32,611 കോ​​​​​ടി​​​​​യു​​​​​ടെ പാ​​​​​ക്കേ​​​​​ജും പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. വി​​​​​വി​​​​​ധ ക്ഷേ​​​​​ത്ര​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​ക​​​​​സ​​​​​നം, പു​​​​​ത്തൂ​​​​​രി​​​​​ൽ 549.79 കോ​​​​​ടി രൂ​​​​​പ ചെ​​​​​ല​​​​​വി​​​​​ൽ പു​​​​​തി​​​​​യ സ​​​​​ർ​​​​​ക്കാ​​​​​ർ മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജും ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യും വി​​​​​വി​​​​​ധ റോ​​​​​ഡ് വി​​​​​ക​​​​​സ​​​​​ന പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളും ഇ​​​​​തി​​​​​ലു​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു. മം​​​​​ഗ​​​​​ളൂ​​​​​രു ഫി​​​​​ഷ​​​​​റീ​​​​​സ് കോ​​​​​ള​​​​​ജി​​​​​നെ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ത്താ​​​​​നും തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു.

തീ​​​​​ര​​​​​ദേ​​​​​ശ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​വും ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ളും

ക​​​​​ഴി​​​​​ഞ്ഞ മൂ​​​​​ന്നു പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ളാ​​​​​യി ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ അ​​​​​ടി​​​​​യ​​​​​റ​​​​​വി​​​​​ല്ലാ​​​​​ത്ത കോ​​​​​ട്ട​​​​​യാ​​​​​ണ് ദ​​​​​ക്ഷി​​​​​ണ ക​​​​​ന്ന​​​​​ഡ​​​​​യും ഉ​​​​​ഡു​​​​​പ്പി​​​​​യും. 1991 മു​​​​​ത​​​​​ൽ ബി​​​​​ജെ​​​​​പി കൈ​​​​​യ​​​​​ട​​​​​ക്കി​​​​​വ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന ദ​​​​​ക്ഷി​​​​​ണ ക​​​​​ന്ന​​​​​ഡ​​​​​യി​​​​​ൽ 2024ലും ​​​​​ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ ക്യാ​​​​​പ്റ്റ​​​​​ൻ ബ്രി​​​​​ജേ​​​​​ഷ് ചൗ​​​​​ട്ട​​​​​യാ​​​​​ണു വി​​​​​ജ​​​​​യി​​​​​ച്ച​​​​​ത്. 2023ലെ ​​​​​നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലും ഉ​​​​​ഡു​​​​​പ്പി​​​​​യി​​​​​ലെ അ​​​​​ഞ്ചു സീ​​​​​റ്റു​​​​​ക​​​​​ളും ദ​​​​​ക്ഷി​​​​​ണ ക​​​​​ന്ന​​​​​ഡ​​​​​യി​​​​​ലെ എ​​​​​ട്ടി​​​​​ൽ ആ​​​​​റു സീ​​​​​റ്റു​​​​​ക​​​​​ളും ബി​​​​​ജെ​​​​​പി നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, വ​​​​​ർ​​​​​ഗീ​​​​​യ-​​​​​ആ​​​​​ശ​​​​​യ​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​ജ​​ൻ​​​​​ഡ​​​​​ക​​​​​ൾ​​​​​ക്കു മു​​​​​ക​​​​​ളി​​​​​ൽ പ്രാ​​​​​ദേ​​​​​ശി​​​​​ക വി​​​​​ക​​​​​സ​​​​​ന​​​​​വും സാം​​​​​സ്കാ​​​​​രി​​​​​ക​​​​​ത്ത​​​​​നി​​​​​മ​​​​​യും ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ട്ടി കോ​​​​​ൺ​​​​​ഗ്ര​​​​​സ് ന​​​​​ട​​​​​ത്തു​​​​​ന്ന ഈ ​​​​​ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റ്റം ബി​​​​​ജെ​​​​​പി​​​​​യെ പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ത്തി​​​​​ലാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​ത​​​​​ർ​​​​​ക്ക​​​​​ങ്ങ​​​​​ളി​​​​​ൽ ഉ​​​​​ഴ​​​​​ലു​​​​​ന്ന ബി​​​​​ജെ​​​​​പി നേ​​​​​തൃ​​​​​ത്വം പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ൽ ഐ​​​​​ക്യം പു​​​​​നഃ​​​​​സ്ഥാ​​​​​പി​​​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ്. വാ​​​​​ല്മീ​​​​​കി കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ അ​​​​​ഴി​​​​​മ​​​​​തി, കെ​​​​​പി​​​​​എ​​​​​സ്‌​​​​​സി പ​​​​​രീ​​​​​ക്ഷാ​​​​​ക്ര​​​​​മ​​​​​ക്കേ​​​​​ടു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യ്ക്കെ​​​​​തി​​​​​രേ സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ബി.​​​​​വൈ. വി​​​​​ജ​​​​​യേ​​​​​ന്ദ്ര ന​​​​​യി​​​​​ച്ച 200 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റോ​​​​​ളം ദൈ​​​​​ർ​​​​​ഘ്യ​​​​​മു​​​​​ള്ള ‘ബെ​​​​​ല്ലാ​​​​​രി ച​​​​​ലോ’ പ​​​​​ദ​​​​​യാ​​​​​ത്ര വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി. വി​​​​​ജ​​​​​യേ​​​​​ന്ദ്ര​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ ബ​​​​​സ​​​​​ന​​​​​ഗൗ​​​​​ഡ പാ​​​​​ട്ടീ​​​​​ൽ യ​​​​​ത്നാ​​​​​ൽ, കെ.​​​​​എ​​​​​സ്. ഈ​​​​​ശ്വ​​​​​ര​​​​​പ്പ തു​​​​​ട​​​​​ങ്ങി​​​​​യ മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​ക്ക​​​​​ൾ പ​​​​​ര​​​​​സ്യ​​​​​മാ​​​​​യി രം​​​​​ഗ​​​​​ത്തെ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും പ​​​​​ദ​​​​​യാ​​​​​ത്ര​​​​​യു​​​​​ടെ സ​​​​​മാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ ബി.​​​​​എ​​​​​സ്. യെ​​​​​ദി​​​​​യൂ​​​​​ര​​​​​പ്പ, ബ​​​​​സ​​​​​വ​​​​​രാ​​​​​ജ് ബൊ​​​​​മ്മൈ, ആ​​​​​ർ. അ​​​​​ശോ​​​​​ക് എ​​​​​ന്നി​​​​​വ​​​​​ർ ഒ​​​​​ന്നി​​​​​ച്ചെ​​​​​ത്തി​​​​​യ​​​​​ത് വി​​​​​ജ​​​​​യേ​​​​​ന്ദ്ര​​​​​യ്ക്ക് ക​​​​​രു​​​​​ത്താ​​​​​യി. എ​​​​​ങ്കി​​​​​ലും സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​യാ​​​​​യ ജെ​​​​​ഡി-​​​​​എ​​​​​സു​​​​​മാ​​​​​യി വേ​​​​​ണ്ട​​​​​ത്ര ഏ​​​​​കോ​​​​​പ​​​​​നം ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ന്ന വി​​​​​മ​​​​​ർ​​​​​ശ​​​​​നം നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

പു​​​​​തി​​​​​യ ജാ​​​​​തി​​​​​ സ​​​​​മ​​​​​വാ​​​​​ക്യ​​​​​ങ്ങളും ഭാ​​​​​വി രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​വും

ജാ​​​​​തി​​​​​ സ​​​​​മ​​​​​വാ​​​​​ക്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഏ​​​​​റെ പ്രാ​​​​​ധാ​​​​​ന്യ​​​​​മു​​​​​ള്ള സ്ഥ​​​​​ല​​​​​മാ​​​​​ണു ക​​​​​ർ​​​​​ണാ​​​​​ട​​​​​ക. പ്ര​​​​​ബ​​​​​ല​​​​​ വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ വൊ​​​​​ക്ക​​​​​ലി​​​​​ഗ സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള ഡി.​​​​​കെ. ശി​​​​​വ​​​​​കു​​​​​മാ​​​​​ർ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്ക് എ​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ ജാ​​​​​തി​​​​​ സ​​​​​മ​​​​​വാ​​​​​ക്യ​​​​​ങ്ങ​​​​​ൾ പു​​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാ​​​​​ൻ ബി​​​​​ജെ​​​​​പി നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത​​​​​രാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.

ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ പ്ര​​​​​ധാ​​​​​ന വോ​​​​​ട്ടു​​​​​ബാ​​​​​ങ്കാ​​​​​യ ലിം​​​​​ഗാ​​​​​യ​​​​​ത്ത് സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ൽ വി​​​​​ജ​​​​​യേ​​​​​ന്ദ്ര​​​​​യു​​​​​ടെ ക​​​​​ട​​​​​ന്നു​​​​​വ​​​​​ര​​​​​വോ​​​​​ടെ അ​​​​​സ്വാ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ൾ ഉ​​​​​ട​​​​​ലെ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ണ്ട്. വൊ​​​​​ക്ക​​​​​ലി​​​​​ഗ വോ​​​​​ട്ടു​​​​​ക​​​​​ൾ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് ജെ​​​​​ഡി-​​​​​എ​​​​​സ് നേ​​​​​താ​​​​​വും കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ എ​​​​​ച്ച്.​​​​​ഡി. കു​​​​​മാ​​​​​ര​​​​​സ്വാ​​​​​മി​​​​​യെ മു​​​​​ൻ​​​​​നി​​​​​ർ​​​​​ത്തി ബി​​​​​ജെ​​​​​പി ഡി.​​​​​കെ. ശി​​​​​വ​​​​​കു​​​​​മാ​​​​​റി​​​​​നെ പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ലും ഒ​​​​​രു വൊ​​​​​ക്ക​​​​​ലി​​​​​ഗ​​​​​ക്കാ​​​​​ര​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യ​​​​​ത് കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന് അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യേ​​​​​ക്കാം. സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ​​​​​യെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് മാ​​​​​റ്റി​​​​​യ​​​​​തി​​​​​ൽ കു​​​​​റു​​​​​ബ സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​നു​​​​​ള്ള അ​​​​​തൃ​​​​​പ്തി മു​​​​​ത​​​​​ലെ​​​​​ടു​​​​​ക്കാ​​​​​ൻ ബി​​​​​ജെ​​​​​പി നീ​​​​​ക്കം ന​​​​​ട​​​​​ത്തു​​​​​ന്നു​​​​​ണ്ട്.

പ​​​​​ര​​​​​മ്പ​​​​​രാ​​​​​ഗ​​​​​ത​​​​​മാ​​​​​യി ക​​​​​ല്യാ​​​​​ണ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക (ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്-​​​​​ക​​​​​ർ​​​​​ണാ​​​​​ട​​​​​ക), പ​​​​​ഴ​​​​​യ മൈ​​​​​സൂ​​​​​രു മേ​​​​​ഖ​​​​​ല​​​​​ക​​​​​ളാ​​​​​ണ് കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ശ​​​​​ക്തി​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ. എ​​​​​ഐ​​​​​സി​​​​​സി അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജു​​​​​ൻ ഖാ​​​​​ർ​​​​​ഗെ​​​​​യു​​​​​ടെ ജ​​​​​ന്മ​​​​​നാ​​​​​ടാ​​​​​യ മ​​​​​ധ്യ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ ക​​​​​ലാ​​​​​ബു​​​​​രാ​​​​​ഗി ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന ക​​​​​ല്യാ​​​​​ണ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി വ​​​​​ലി​​​​​യ മു​​​​​ന്നേ​​​​​റ്റ​​​​​മാ​​​​​ണു പാ​​​​​ർ​​​​​ട്ടി കാ​​​​​ഴ്ച​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​ത്. ക​​​​​ലാ​​​​​ബു​​​​​രാ​​​​​ഗി, ബി​​​​​ദാ​​​​​ർ, റാ​​​​​യ്ച്ചു​​​​​ർ, ബെ​​​​​ല്ലാ​​​​​രി തു​​​​​ട​​​​​ങ്ങി ഏ​​​​​ഴു ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലാ​​​​​യി പ​​​​​ര​​​​​ന്നു​​​​​കി​​​​​ട​​​​​ക്കു​​​​​ന്ന ഈ ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ, ലോ​​​​​ക്‌​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ ഭൂ​​​​​രി​​​​​ഭാ​​​​​ഗം സീ​​​​​റ്റു​​​​​ക​​​​​ളും കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു.

ജെ​​​​​ഡി-​​​​​എ​​​​​സി​​​​​ന്‍റെ കോ​​​​​ട്ട​​​​​യാ​​​​​യി​​​​​രു​​​​​ന്ന പ​​​​​ഴ​​​​​യ മൈ​​​​​സൂ​​​​​രു മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ വൊ​​​​​ക്ക​​​​​ലി​​​​​ഗ സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ന് പ്രാ​​​​​ബ​​​​​ല്യ​​​​​മു​​​​​ള്ള മൈ​​​​​സൂ​​​​​രു, മാ​​​​​ണ്ഡ്യ, രാ​​​​​മ​​​​​ന​​​​​ഗ​​​​​ര, ചാ​​​​​മ​​​​​രാ​​​​​ജ​​​​​ന​​​​​ഗ​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും ക​​​​​ഴി​​​​​ഞ്ഞ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ​​​​​ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സ് മി​​​​​ക​​​​​ച്ച വി​​​​​ജ​​​​​യം നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു.

ലിം​​​​​ഗാ​​​​​യ​​​​​ത്ത് സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ന് മേ​​​​​ധാ​​​​​വി​​​​​ത്വ​​​​​മു​​​​​ള്ള വ​​​​​ട​​​​​ക്ക​​​​​ൻ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ കി​​​​​ത്തൂ​​​​​ർ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലും (ബോം​​​​​ബെ-​​​​​ക​​​​​ർ​​​​​ണാ​​​​​ട​​​​​ക) മ​​​​​ധ്യ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ ദാ​​​​​വ​​​​​ൺ​​​​​ഗെ​​​​​രെ, ചി​​​​​ത്ര​​​​​ദു​​​​​ർ​​​​​ഗ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും സ​​​​​മാ​​​​​ന​​​​​മാ​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ പ്ര​​​​​ക​​​​​ട​​​​​മാ​​​​​ണ്.

എ​​​​​ന്നാ​​​​​ൽ, ഈ ​​​​​മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ മു​​​​​ൻ​​​​​തൂ​​​​​ക്ക​​​​​ത്തി​​​​​നു​​​​​ പു​​​​​റ​​​​​മെ ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ ആ​​​​​ധി​​​​​പ​​​​​ത്യം ത​​​​​ക​​​​​ർ​​​​​ത്ത് ദ​​​​​ക്ഷി​​​​​ണ ക​​​​​ന്ന​​​​​ഡ, ഉ​​​​​ഡു​​​​​പ്പി തു​​​​​ട​​​​​ങ്ങി​​​​​യ തീ​​​​​ര​​​​​ദേ​​​​​ശ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലും മേ​​​​​ൽ​​​​​ക്കൈ നേ​​​​​ടാ​​​​​നു​​​​​ള്ള നീ​​​​​ക്ക​​​​​ങ്ങ​​​​​ളാ​​​​​ണ് കോ​​​​​ൺ​​​​​ഗ്ര​​​​​സ് ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ സാം​​​​​സ്കാ​​​​​രി​​​​​ക-​​​​​വി​​​​​ക​​​​​സ​​​​​ന അ​​​​​ജ​​​​​ൻ​​​​​ഡ​​​​​ക​​​​​ളെ അ​​​​​വ​​​​​രു​​​​​ടെ സ്വ​​​​​ന്തം ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ൽ വ​​​​​ച്ചു​​​​​ത​​​​​ന്നെ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ച്ചു​​​​​കൊ​​​​​ണ്ട് ഡി.​​​​​കെ. ശി​​​​​വ​​​​​കു​​​​​മാ​​​​​ർ തു​​​​​ട​​​​​ക്ക​​​​​മി​​​​​ട്ട ഈ ​​​​​നീ​​​​​ക്ക​​​​​ങ്ങ​​​​​ൾ വ​​​​​രുംദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ത്തി​​​​​ൽ വ​​​​​ലി​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ​​​​​ക്കു വ​​​​​ഴി​​​​​വ​​​​​യ്ക്കു​​​​​മെ​​​​​ന്ന് ഉ​​​​​റ​​​​​പ്പാ​​​​​ണ്.

Latest News

Corehub Up