Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Makraponnu

മ​ക​ര​പ്പൊ​ന്ന് ആ​ദ്യ പ്ര​ദ​ർ​ശ​നം

അ​നി​ൽ ശ്രീ​രാ​ഗം ഗാ​ന​ര​ച​ന​യും ക​ലാ​സം​വി​ധാ​ന​വും ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ച്ച് സം​വി​ധാ​നം ചെ​യ്ത മ​ക​ര​പ്പൊ​ന്ന് എ​ന്ന അ​യ്യ​പ്പ ഭ​ക്തി​ഗാ​ന വീ​ഡി​യോ ആ​ൽ​ബ​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം തി​രു​വ​ന​ന്ത​പു​രം മൂ​ഴി എ​ൻ​എ​സ്എ​സ് ഹാ​ളി​ൽ ന​ട​ന്നു. പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​നം ച​ല​ച്ചി​ത്ര, നാ​ട​ക അ​ഭി​നേ​ത്രി​യാ​യ ബീ​ന കൊ​ട​ക്കാ​ട് നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി ആ​യി​രു​ന്ന​ത് സ്വാ​മി ജ​യ​ച​ന്ദ്ര തീ​ർ​ഥ​യാ​യി​രു​ന്നു. സം​ഗീ​ത സം​വി​ധാ​യ​ക​ൻ സ​ബീ​ഷ് ബാ​ല, ഗാ​ന​ര​ച​യി​താ​വ് പ്ര​ദീ​ഷ് അ​രു​വി​ക്ക​ര, സാ​ഹി​ത്യ​കാ​ര​ൻ ഹ​ര​ൻ പു​ന്നാ​വൂ​ർ, സി​നി​മ പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ഗോ​പ​ൻ ശാ​സ്ത​മം​ഗ​ലം, സി​നി​മ പി​ആ​ർ​ഒ അ​ജ​യ് തു​ണ്ട​ത്തി​ൽ, തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ അ​നി​ൽ ശ്രീ​രാ​ഗം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ടി​ന്‍റെ മ​നോ​ഹ​ര​മാ​യ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​ണ് മ​ക​ര​പ്പൊ​ന്ന് ഷൂ​ട്ട് ചെ​യ്ത​ത്. കാ​ടും മ​ല​യു​മെ​ല്ലാം നെ​ടു​മ​ങ്ങാ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ത​ന്നെ. ചെ​ല്ല​ഞ്ചി​യാ​റാ​ണ് പ​മ്പാ ന​ദി​യാ​യി ഗാ​ന​ത്തി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജ​ൽ​സു ച​ന്ദ്ര​ൻ, ആ​ഷോ സ​മം, ര​തീ​ഷ് വേ​ലു മ​ണി, ഗി​രീ​ശ​ൻ ചാ​ക്ക, പ്രേം​കു​മാ​ർ ആ​ല​പ്പു​ഴ, സി​ന്ധു പേ​യാ​ട് തു​ട​ങ്ങി​യ​വ​ർ ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​കു​ന്ന ഗാ​ന​ത്തി​ൽ പ​ന്ത​ളം കൊ​ട്ടാ​ര​വും മ​ണി​ക​ണ്ഠ​സ്വാ​മി പു​ലി​പ്പാ​ൽ തേ​ടി പോ​കു​ന്ന അ​യ്യ​പ്പ​ച​രി​ത​വും പ​റ​ഞ്ഞു​പോ​കു​ന്നു​ണ്ട്. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി നി​ര​വ​ധി സി​നി​മ​ക​ളു​ടെ ക​ലാ സം​വി​ധാ​യ​ക​ൻ കൂ​ടി​യാ​യ അ​നി​ൽ ശ്രീ​രാ​ഗം വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ഒ​രു​ക്കി​യ പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ന്‍റെ സെ​റ്റാ​ണ് ഗാ​ന​ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്.

ന​ട​ൻ പ​ത്മ​ശ്രീ മ​ധു​വാ​ണ് മ​ക​ര​പ്പൊ​ന്നി​ന്‍റെ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത്. ഭ​ക്തി ഗാ​ന​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് വ്യ​ത്യ​സ്ത​മാ​യ ഒ​രു അ​നു​ഭ​വ​മാ​യി​രി​ക്കും മ​ക​ര​പ്പൊ​ന്ന്. ക​ള​ർ ഫി​ലിം​സ് ആ​ൻ​ഡ് ഫ്രെ​യിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ച്ച മ​ക​ര​പ്പൊ​ന്നി​ൽ അ​യ്യ​പ്പ​നാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നാ​ണ്. അ​യ്യ​പ്പ​ന്‍റെ ബാ​ല്യം മ​ണി​ക​ണ്ഠ​സ്വാ​മി​യാ​യി ബാ​ല​താ​രം തൃ​ദേ​വും അ​ഭി​ന​യി​ച്ചി​രി​ക്കു​ന്നു. സ​ഹ സം​വി​ധാ​നം- ഗി​രീ​ശ​ൻ ചാ​ക്ക, മു​ഖ്യ സം​വി​ധാ​ന സ​ഹാ​യി- സു​ധീ​ഷ് ന​ന്ദ​നം, എ​ഡി​റ്റിം​ഗ്- അ​മ​ൽ ജി​ത്ത്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ഗോ​പ​ൻ ശാ​സ്ത​മം​ഗ​ലം, നി​ർ​മാ​ണം- സു​നി​ൽ കു​മാ​ർ, അ​നി​ൽ ശ്രീ​രാ​ഗം, പി​ആ​ർ​ഒ- അ​ജ​യ് തു​ണ്ട​ത്തി​ൽ.

Latest News

Corehub Up