മലാഗ: ലാലീഗ ഫുട്ബോളിൽ വിയാറയലിന് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ മലാഗയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
വിയാറയലിന് വേണ്ടി പാപെ ഗുയെ രണ്ട് ഗോളുകളും ആൽബെർട്ടോ മൊളെരോ ഒരു ഗോളും നേടി. കാർലോസ് ഡോറ്റർ ആണ് മലാഗയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ജയത്തോടെ വിയാറയലിന് അഞ്ച് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 14-ാം സ്ഥാനത്താണ് വിയാറയൽ.