Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malakkappara

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം

തൃ​ശൂ​ര്‍: പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​യ്‌​ക്ക് ദാ​രു​ണാ​ന്ത്യം. മ​ല​ക്ക​പ്പാ​റ ഷോ​ള​യാ​ർ ഡാ​മി​ന് സ​മീ​പ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഇ​ൻ​സൈ അ​മ്മാ​ള്‍ (70) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് പു​ലി ഭ​ക്ഷി​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഷോ​ള​യാ​ർ ഡാ​മി​ന​ടു​ത്ത് മ​ക​നൊ​പ്പ​മാ​ണ് ഇ​ൻ​സൈ​യ​മ്മാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യി​ൽ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​കാം വ​യോ​ധി​ക​യെ പു​ലി ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

പോ​ലീ​സും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി. മൃ​ത​ദേ​ഹം വാ​ൽ​പ്പാ​റ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up