Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malini Nair

America

കെ​എ​ച്ച്എ​ൻ​എ ട്രൈ​സ്റ്റേ​റ്റ് - ന്യൂ​ജ​ഴ്‌​സി ആ​ർ​വി​പി​യാ​യി മാ​ലി​നി നാ​യ​ർ ചു​മ​ത​ല​യേ​ൽ​ക്കും

ന്യൂ​ജ​ഴ്സി: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ൻ​എ) ട്രൈ​സ്റ്റേ​റ്റ് - ന്യൂ​ജ​ഴ്സി റീ​ജ​ന​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി (ആ​ർ​വി​പി) പ്ര​ശ​സ്ത ന​ർ​ത്ത​കി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ മാ​ലി​നി നാ​യ​ർ ചു​മ​ത​ല​യേ​ൽ​ക്കും.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ മാ​ലി​നി നാ​യ​ർ നി​ല​വി​ൽ ന്യൂ​ജ​ഴ്സി​യി​ലാ​ണ് താ​മ​സം. എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യി​രു​ന്ന അ​വ​ർ, നൃ​ത്ത​ത്തോ​ടു​ള്ള അ​ട​ങ്ങാ​ത്ത അ​ഭി​നി​വേ​ശം കാ​ര​ണം പ്ര​ഫ​ഷ​ന​ൽ ജീ​വി​ത​മാ​യി നൃ​ത്ത​ത്തെ ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ശ​സ്ത ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം ന​ർ​ത്ത​കി​യാ​യ അ​വ​ർ 2008ൽ ​സൗ​പ​ർ​ണി​ക ഡാ​ൻ​സ് അ​ക്കാ​ദ​മി സ്ഥാ​പി​ക്കു​ക​യും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ട്രൈ-​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ നേ​തൃ​ത്വ​മാ​ണ് മാ​ലി​നി നാ​യ​ർ.

കാ​ഞ്ച് (കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്സി), നാ​മം എ​ന്നി​വ​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ്രാ​ദേ​ശി​ക, ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ അ​വ​ർ നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ ത​ല​ത്തി​ൽ ര​ണ്ടു​ത​വ​ണ "മ​ല​യാ​ളി മ​ങ്ക' പ​ട്ടം നേ​ടി.

ഫോ​മാ മ​യൂ​ഖം നാ​ഷ​ന​ൽ​സി​ൽ "മി​സ് വി​വേ​ഷ്യ​സ്' പ​ട്ട​വും സ്വ​ന്ത​മാ​ക്കി. ദു​ബാ​യി ഗ്ലോ​ബ​ൽ വി​ല്ലേ​ജ് ഉ​ൾ​പ്പെ​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലും വി​ദേ​ശ​ത്തും നി​ര​വ​ധി വേ​ദി​ക​ളി​ൽ അ​വ​ർ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. മാ​ലി​നി നാ​യ​രു​ടെ ഭ​ർ​ത്താ​വ് ജ​യ​കൃ​ഷ്ണ​ൻ മ​ണി​യി​ൽ ആ​ണ്. അ​ർ​ജു​ൻ നാ​യ​ർ, അ​ജ​യ് നാ​യ​ർ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

പ്ര​ഫ​ഷ​ണ​ൽ മി​ക​വും സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​ലെ വി​പു​ല​മാ​യ അ​നു​ഭ​വ​പ​രി​ച​യ​വും ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്തെ മാ​ലി​നി നാ​യ​രു​ടെ പ്രാ​ഗ​ത്ഭ്യ​വും ട്രൈ-​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ കെ​എ​ച്ച്എ​ൻ​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​മെ​ന്ന് കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്, ട്ര​സ്റ്റി ബോ​ർ​ഡ് എ​ന്നി​വ​രും മാ​ലി​നി നാ​യ​ർ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Latest News

Corehub Up