Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manjeri

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി; വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു

മ​ല​പ്പു​റം: മ​ല​പ്പു​റം മ​ഞ്ചേ​രി​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. മ​ഞ്ചേ​രി സ്വ​ദേ​ശി ശ്രീ​ഹ​രി​യാ​ണ് (19) ആ​ണ് മ​രി​ച്ച​ത്. ക​രി​ക്കാ​ട് പ​ടി​ഞ്ഞാ​റെ​കൊ​ല്ലേ​രി വീ​ട്ടി​ൽ ശ്രീ​നി​വാ​സ​ന്‍റെ മ​ക​നാ​ണ്.

ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് ശ്രീ​ഹ​രി. രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം. മു​ങ്ങി​പ്പോ​യ​പ്പോ​ൾ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന കൂ​ട്ടു​കാ​ർ ശ്രീ​ഹ​രി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. ബ​ഹ​ളം കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​ർ​ക്കും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​ഴ​യെ തു​ട​ർ​ന്ന് കു​ളം നി​റ​ഞ്ഞു​ക​വി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി ശ്രീ​ഹ​രി​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന് മ​ർ​ദ​നം; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

മ​ല​പ്പു​റം: മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ ആ​റം​ഗ സം​ഘം മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. സെ​ക്യൂ​രി​റ്റി സൂ​പ്പ​ര്‍ വൈ​സ​റാ​യ നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി പ്ര​ശാ​ന്ത​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

രോ​ഗി​യു​ടെ കൂ​ടെ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ആ​ശു​പ​ത്രി​യു​ടെ ഉ​ള്ളി​ലേ​ക്ക് ക​യ​റ്റി​യ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ക​ഴു​ത്തി​നു പ​രി​ക്കേ​റ്റ പ്ര​ശാ​ന്ത​നെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ല്‍ മ​ഞ്ചേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Kerala

ത​ല​യി​ലെ വ്ര​ണ​ത്തി​ൽ പു​ഴു​ക്ക​ൾ; ആ​ദി​വാ​സി ബാ​ലി​ക​യ്ക്ക് മ​തി​യാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്ന് കു​ടും​ബം

മ​ല​പ്പു​റം: മ​ഞ്ചേ​രി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ ആ​ദി​വാ​സി ബാ​ലി​ക​യ്ക്ക് മ​തി​യാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്ന് കു​ടും​ബം. പു​ഴു​വ​രി​ക്കു​ന്ന വ്ര​ണ​വു​മാ​യി എ​ത്തി​യ അ​ഞ്ചു​വ​യ​സു​ള​ള ബാ​ലി​ക​യ്ക്കാ​ണ് ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ആ​ദി​വാ​സി കു​ടും​ബം രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

പോ​ത്തു​ക​ല്‍ ചെ​മ്പ്ര ന​ഗ​റി​ലെ സു​രേ​ഷ്, സു​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ സു​നി​മോ​ള്‍​ക്ക് ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി. കു​ഞ്ഞി​ന്‍റെ ത​ല​യി​ലെ വ്ര​ണം അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു. നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റെ​ഫ​ർ ചെ​യ്ത​താ​ണ്.

മ​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച കു​ട്ടി​യെ ഇ​ന്ന് രാ​വി​ലെ ഡി​സ്‌​ചാ​ര്‍​ജ് ചെ​യ്തി​രു​ന്നു. അ​തി​ന് ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ഓ​ട്ടോ വി​ളി​ച്ച്, ഡ്രൈ​വ​ര്‍ കു​ഞ്ഞി​നെ ഓ​ട്ടോ​യി​ലേ​ക്ക് ക​യ​റ്റു​ന്ന സ​മ​യ​ത്താ​ണ് ത​ല​യി​ലെ മു​റി​വി​ൽ പു​ഴു​വു​ള്ള​താ​യി കാ​ണു​ന്ന​ത്. തു​ട​ര്‍​ന്ന് വീ​ണ്ടും നി​ല​മ്പൂ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചു. കു​ഞ്ഞി​ന്‍റെ ത​ല​യി​ൽ നി​ന്ന് 30ലേ​റെ പു​ഴു​ക്ക​ളെ​യാ​ണ് നീ​ക്കം ചെ​യ്ത​ത്.

കു​ട്ടി ഇ​പ്പോ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഓ​ട്ടോ​ക്കാ​ര​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. അ​ന്വേ​ഷി​ച്ച് പ​റ​യാ​മെ​ന്നാ​ണ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ള്ള വി​ശ​ദീ​ക​ര​ണം.

District News

മ​ഞ്ചേ​രി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം; എ​ച്ച്എം​വൈ​എ​ച്ച്എ​സ്എ​സി​ന് ക​ലാ​കി​രീ​ടം

മ​ഞ്ചേ​രി: നാ​ലു​ദി​വ​സ​മാ​യി മ​ഞ്ചേ​രി ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സില്‍ ന​ട​ന്ന ഉ​പ​ജി​ല്ലാ കേ​ര​ള സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഞ്ചേ​രി എ​ച്ച്എം​വൈ​എ​ച്ച്എ​സ്എ​സ് ചാ​മ്പ്യ​ന്‍​മാ​രാ​യി.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം ര​ണ്ടാം​സ്ഥാ​നം മ​ഞ്ചേ​രി ഗ​വ.​ബോ​യ്‌​സ് എ​ച്ച്എ​സ്എ​സും മൂ​ന്നാം സ്ഥാ​നം പ​ന്ത​ല്ലൂ​ര്‍ എ​ച്ച് എ​സ് എ​സും നേ​ടി. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം ഗ​വ. ബോ​യ്സ് മ​ഞ്ചേ​രി​യും മൂ​ന്നാം സ്ഥാ​നം കാ​ര​ക്കു​ന്ന് ജി​എ​ച്ച്എ​സ്എ​സും ക​ര​സ്ഥ​മാ​ക്കി. യു​പി വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളി​ല്‍ തു​റ​ക്ക​ല്‍ എ​ച്ച്എം​എ​സ് എ​യു​പി സ്‌​കൂ​ള്‍, ചെ​മ്പ്ര​ശ്ശേ​രി എ​യു​പി​എ​സ്, മ​ഞ്ചേ​രി ജി​യു​പി​എ​സ് എ​ന്നീ സ്‌​കൂ​ളു​ക​ള്‍ തു​ല്യ​പോ​യി​ന്റു​ക​ള്‍ നേ​ടി ഒ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു. പു​ല്ലൂ​ര്‍ സ്‌​കൂ​ള്‍, മ​ഞ്ചേ​രി ഗ​വ.​ബോ​യ്സ് ടീ​മു​ക​ള്‍ ര​ണ്ടാം​സ്ഥാ​നം നേ​ടി. എ​ല്‍​പി സ്‌​കൂ​ളു​ക​ളു​ടെ മ​ത്സ​ര​ത്തി​ല്‍ മ​ഞ്ചേ​രി ജി​എ​ല്‍​പി​എ​സ് ഒ​ന്നും മ​ഞ്ഞ​പ്പ​റ്റ ജി​എം​എ​ല്‍​പി​എ​സ് ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. തു​റ​ക്ക​ല്‍ എ​ച്ച്എം​എ​സ് എ​യു​പി​

സ്‌​കൂ​ള്‍,കൊ​ട​ശ്ശേ​രി,പ​ന്ത​ല്ലൂ​ര്‍ ഗ​വ.​സ്‌​കൂ​ളു​ക​ള്‍ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. എ​ല്‍​പി വി​ഭാ​ഗം അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ല്‍ മ​ഞ്ചേ​രി ജി​എ​ല്‍​പി​എ​സി​നാ​ണ് കൂ​ടു​ത​ല്‍ പോ​യി​ന്‍റ്. യു​പി​വി​ഭാ​ഗ​ത്തി​ല്‍ അ​ന​ക്ക​യം​ജി​പി സ്‌​കൂ​ള്‍,തു​റ​ക്ക​ല്‍ സ്‌​കൂ​ള്‍,മ​ഞ്ചേ​രി എ​ച്ച് എം​വൈ,പാ​ണ്ടി​ക്കാ​ട് ജി​എ​ച്ച്എ​സ് എ​ന്നീ സ്‌​കൂ​ളി​ക​ള്‍ തു​ല്യ​പോ​യി​ന്‍​തു​ക​ള്‍ നേ​ടി ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി.​ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ പ​ന്ത​ല്ലൂ​ര്‍ എ​ച്ച് എ​സ്എ​സ് ചാ​മ്പ്യ​ന്മാ​രാ​യി.​തു​ല്യ​പോ​യി​ന്‍റുക​ള്‍ നേ​ടി​യ എ​ട​വ​ണ്ണ ഐ​ഒ​എ​ച്ച്എ​സ്എ​സ്, മ​ഞ്ചേ​രി എ​ച്ച​എ​എ​വൈ സ്‌​കൂ​ളു​ക​ള്‍ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു.

സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ യു​പി വി​ഭാ​ഗ​ത്തി​ല്‍ പ​ത്ത​പ്പി​രി​യം ജി​യു​പി​എ​സും ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ പ​ന്ത​ല്ലൂ​ര്‍ സ്‌​കൂ​ളും ഒ​ന്നാ​മ​താ​യി. മ​ഞ്ചേ​രി എ​ഇ​ഒ ബീ​ന മാ​ണി​ക്കോ​ത്ത് സ​മ്മാ​ന​ദാ​നം ന​ട​ത്തി. ജി​ജി​എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ എം. ​അ​ലി അ​ധ്യ​ക്ഷ​നാ​യി. ബി​പി​സി കെ ​ബി​ന്ദു, മ​ഞ്ചേ​രി ഗ​വ. ബോ​യ്സ് പ്രി​ന്‍​സി​പ്പ​ല്‍ മ​നി​ല ദേ​വി, ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് പ്ര​ഥ​മാ​ധ്യാ​പി​ക ആ​മി​ന ബീ​ഗം, എ​ച്ച്എം​വൈ​എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി. ​കെ. സാ​ലി​ഹ്, പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ എം. ​അ​ന്‍​വ​ര്‍ ഷ​ക്കീ​ല്‍, എ​ന്‍​എ​സ്എ​സ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ വി. ​കെ. സ​ജി​കു​മാ​ര്‍, ഷീ​ബാ ഷെ​റി​ല്‍, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി കെ. ​ജ​യ​ദീ​പ്, പി​ടി​എ പ്ര​സി​ഡ​ന്റ് യൂ​സു​ഫ് മേ​ച്ചേ​രി, എ​ന്‍.​ടി. ഫാ​റൂ​ഖ്, മോ​ഹ​ന​ന്‍, എ​ബി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

മ​ഞ്ചേ​രി ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം

മ​ഞ്ചേ​രി: മ​ഞ്ചേ​രി ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം "രാ​ഗ്രം​ഗ്’ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. ബോ​യ്സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ യാ​ഷി​ക് മേ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ അ​ഡ്വ. പ്രേ​മ രാ​ജീ​വ്, എ​ഇ​ഒ ബീ​ന മാ​ണി​ക്കോ​ത്ത്, എ​ച്ച്എം ഫോ​റം ക​ണ്‍​വീ​ന​ർ കെ. ​ജ​യ​ദീ​പ്, ബി​പി​സി കെ. ​ബി​ന്ദു, മ​ഞ്ചേ​രി ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ എം. ​അ​ലി, പ്ര​ധാ​നാ​ധ്യാ​പി​ക ആ​മി​ന ബീ​ഗം, എ​ച്ച്എം​വൈ​എ​ച്ച്എ​സ്എ​സ് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം. ​അ​ൻ​വ​ർ ഷ​ക്കീ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ക​ലോ​ത്സ​വ ലോ​ഗോ ത​യാ​റാ​ക്കി​യ തു​റ​ക്ക​ൽ എ​ച്ച്എം​എ​സ്എ​യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ഇ.​പി. അ​ബ്ദു​ൾ അ​ലി​ക്ക് ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി.

District News

മ​ഞ്ചേ​രി എ​ച്ച്എം​വൈ​എ​ച്ച്എ​സ്എ​സി​ന് കി​രീ​ടം

മ​ഞ്ചേ​രി: മ​ഞ്ചേ​രി ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ഞ്ചേ​രി എ​ച്ച്എം​വൈ​എ​ച്ച്എ​സ്എ​സ് ചാ​ന്പ്യ​ൻ​മാ​രാ​യി. എ​ട​വ​ണ്ണ ഐ​ഒ​എ​ൽ​പി​എ​സ് എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാ​മ​താ​യി.

എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ മം​ഗ​ല​ശേ​രി ജി​എം​എ​ൽ​പി സ്കൂ​ൾ ര​ണ്ടാം​സ്ഥാ​നം നേ​ടി. രാ​മ​ൻ​കു​ളം ജി​എ​ൽ​പി​എ​സും കി​ട​ങ്ങ​ഴി എ​ൽ​പി​എ​സും മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. യു​പി വി​ഭാ​ഗ​ത്തി​ൽ മ​ഞ്ചേ​രി ബോ​യ്സ് എ​ച്ച്എ​സ് ര​ണ്ടും തു​റ​ക്ക​ൽ എ​ച്ച്എം​എ​സ്എ​യു​പി സ്കൂ​ൾ മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ഞ്ചേ​രി ബോ​യ്സ്, കാ​ര​ക്കു​ന്ന് ജി​എ​ച്ച്എ​സ്എ​സ് സ്കൂ​ളു​ക​ളാ​ണ് യ​ഥാ​ക്ര​മം ര​ണ്ടാ​മ​താ​യ​ത്. എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്നാം സ്ഥാ​നം പ​ന്ത​ല്ലൂ​ർ എ​ച്ച്എ​സ്എ​സി​നാ​ണ്. എ​ള​ങ്കൂ​ർ പി​എം​എ​സ്എ​എ​ച്ച്എ​സി​ൽ ചേ​ർ​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ തൃ​ക്ക​ല​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു.​കെ. മ​ഞ്ജു​ഷ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സീ​ന​രാ​ജ​ൻ, എ​ഇ​ഒ ബീ​ന മാ​ണി​ക്കോ​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ മ​ജീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ലീ​ഗ് റോ​ഡ് ഉ​പ​രോ​ധി​ച്ചു

മ​ഞ്ചേ​രി: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് വീ​ട്ട​മ്മ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​രാ​വ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജ് രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് മ​ഞ്ചേ​രി​യി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു.

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യും മ​ന്ത്രി​യു​ടെ നി​രു​ത്ത​ര​വാ​ദ സ​മീ​പ​ന​വു​മാ​ണ് ഒ​രു രോ​ഗി​യു​ടെ ജീ​വ​ൻ ന​ഷ്ട​മാ​ക്കി​യ​തെ​ന്ന് റോ​ഡ് ഉ​പ​രോ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത മു​സ്‌​ലിം ലീ​ഗ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​കെ.​ബി. മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു. മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് യാ​ഷി​ക് മേ​ച്ചേ​രി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

യൂ​ത്ത് ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി യൂ​സു​ഫ് വ​ല്ലാ​ഞ്ചി​റ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എം. സ​ജ​റു​ദീ​ൻ മൊ​യ്തു, മു​നി​സി​പ്പ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​വ കൊ​ട​ക്കാ​ട​ൻ, വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ്, സാ​ദി​ക് കൂ​ള​മ​ഠ​ത്തി​ൽ, ഇ​ഖ്ബാ​ൽ വ​ട​ക്കേ​ങ്ങ​ര, റ​ഷീ​ദ് വ​ല്ലാ​ഞ്ചി​റ, എ.​പി. ഷി​ഹാ​ബ്, ജൈ​സ​ൽ കാ​ര​ശേ​രി, ഹ​കിം ചെ​ര​ണി, ഷി​ഹാ​ബ് പ​യ്യ​നാ​ട്, ജം​ഷി മേ​ച്ചേ​രി, നാ​സ​ർ എ​ല​ന്പ്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സി​ൽ നി​ന്ന് പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ മ​ഞ്ചേ​രി ടൗ​ണ്‍ ചു​റ്റി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. മ​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​പ്ര​താ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​രെ ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി.

തി​രൂ​ർ​ക്കാ​ട്: മ​ന്ത്രി വീ​ണാ ജോ​ർ​ജ് രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ലീ​ഗ് തി​രൂ​ർ​ക്കാ​ട് മേ​ഖ​ല ക​മ്മി​റ്റി തി​രൂ​ർ​ക്കാ​ട് സ്കൂ​ൾ​പ്പ​ടി​യി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​ൻ​സാ​ർ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷെ​ബീ​ർ മാ​ഞ്ഞാ​ന്പ്ര, ഷ​ഫീ​ക്ക് തി​രൂ​ർ​ക്കാ​ട്, അ​ഫ്സ​ൽ തി​രൂ​ർ​ക്കാ​ട്, മി​സ്ഹ​ബ് ഇ​പ്പു​ഴി​യി​ൽ, ഫാ​യി​സ്, ഷാ​ഫി, ഇ​ക്ബാ​ൽ, ഷാ​ഹി​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​ട​ക്ക​ര: മ​ന്ത്രി​യു​ടെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ലീ​ഗ് എ​ട​ക്ക​ര​യി​ൽ പ്ര​ക​ട​നം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് മ​ൻ​സൂ​ർ കൈ​ത​വ​ള​പ്പി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​പ്പു ചേ​ര​ലി​ൽ, കെ.​പി. റ​മീ​സ്, എം.​എ. സ​ൽ​മാ​നു​ൽ ഫാ​രി​സ്, റി​ഷാ​ദ് തെ​ക്കി​ൽ, എ​ൻ.​കെ. അ​ഫ്സ​ൽ, നം​ഷാ​ർ, കെ.​എം. ഉ​നീ​സ്, ടി.​പി. ഷ​രീ​ഫ്, ടി.​കെ. ആ​ഷി​ഖ്, അ​ൻ​വ​ർ മ​ണ​ക്കാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up