കൊല്ലം :കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കെഎസ്ടിഎ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക, പി.എഫ്ആര്‍ഡിഎ നിയമയം പിന്‍വലിക്കുക, ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, ശമ്പളപരിഷ്കരണം നടത്തുക, അധ്യപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.
കൊല്ലം ബോയ്സ് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച മാര്‍ച്ച് കളക്ടറേറ്റിന് മുന്നില്‍ അവസാനിച്ചു. ധര്‍ണ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ. നജീബ് , സംസ്ഥാന എക്സി അംഗം ജി.കെ ഹരികുമാര്‍ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആര്.ബി. ശൈലേഷ് കുമാര്‍, എം.എസ്. ഷിബു, ജെ. ശശികല എന്നിവര്‍ പ്രസംഗിച്ചു. ജില്ലാപ്രസിഡന്റ് വി.കെ ആദര്‍ശ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്. സന്തോഷ് കുമാര്‍ സ്വാഗതവും ട്രഷറര്‍ വി.എസ് ബൈസല്‍ നന്ദിയും പറഞ്ഞു.