Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marine Mammals

ഇ​ന്ത്യ​ന്‍ തീ​ര​ങ്ങ​ളി​ല്‍ 2024 - 25ല്‍ ​ക​ര​യ്ക്ക​ടി​ഞ്ഞ​ത് 161 ക​ട​ല്‍ സ​സ്ത​നി​ക​ള്‍; കേ​ര​ളം ര​ണ്ടാം സ്ഥാ​ന​ത്ത്

കൊ​ച്ചി: ഇ​ന്ത്യ​ന്‍ തീ​ര​ങ്ങ​ളി​ല്‍ 2024 - 25ല്‍ 161 ​സ​മു​ദ്ര സ​സ്ത​നി​ക​ള്‍ ക​ര​യ്ക്ക​ടി​ഞ്ഞ​താ​യി കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ന്‍റെ (സി​എം​എ​ഫ്ആ​ര്‍​ഐ) ക​ണ്ടെ​ത്ത​ല്‍. ഇ​തി​ല്‍ 113 എ​ണ്ണം ഗോ​വ​യി​ലാ​ണ്. കേ​ര​ള​ത്തി​ല്‍ 13 റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച ജി​ഐ​എ​സ് അ​ധി​ഷ്‌​ഠി​ത മാ​പ്പ് സി​എം​എ​ഫ്ആ​ര്‍​ഐ വി​ക​സി​പ്പി​ച്ചു.

സി​എം​എ​ഫ്ആ​ര്‍​ഐ​യി​ല്‍ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര സ​മു​ദ്ര സി​മ്പോ​സി​യ​ത്തി​ലാ​ണു പ​ഠ​നം അ​വ​ത​രി​പ്പി​ച്ച​ത്. തി​മിം​ഗ​ലം, ഡോ​ള്‍​ഫി​ന്‍ തു​ട​ങ്ങി​യ ക​ട​ല്‍ സ​സ്ത​നി​ക​ള്‍ ക​ര​യ്ക്ക​ടി​യു​ന്ന​ത് കൂ​ടു​ത​ലാ​യി ന​ട​ക്കു​ന്ന തീ​ര​പ്ര​ദേ​ശ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​നും സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു സി​എം​എ​ഫ്ആ​ര്‍​ഐ​യു​ടെ പ​ഠ​നം. സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റ് ഡോ. ​ര​തീ​ഷ് കു​മാ​ര്‍ ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​ഠ​ന​ത്തി​ല്‍ കൂ​ടു​ത​ലാ​യി ക​ര​ക്ക​ടി​ഞ്ഞ​ത് ഡോ​ള്‍​ഫി​നാ​ണ് - 82 എ​ണ്ണം.

സി​എം​എ​ഫ്ആ​ര്‍​ഐ​യു​ടെ വി​വി​ധ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ദ​ഗ്ധ​രും പ​രി​ശീ​ല​നം ല​ഭി​ച്ച സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്നാ​ണ് ഇ​ന്ത്യ​ന്‍ തീ​ര​ങ്ങ​ളി​ല്‍​നി​ന്നു വി​ര​വ​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്. മ​റൈ​ന്‍ മാ​മ​ല്‍ റി​സ​ര്‍​ച്ച് ആ​ന്‍​ഡ് ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ നെ​റ്റ്‌​വ​ര്‍​ക്ക് ഓ​ഫ് ഇ​ന്ത്യ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​ടെ ഡാ​റ്റാ​ബേ​സു​ക​ള്‍ വ​ഴി ക്ര​മീ​ക​രി​ച്ച വി​വ​ര​ങ്ങ​ള്‍ പ​ഠ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചു.

ഡി​ജി​റ്റ​ല്‍ വി​വ​ര​ശേ​ഖ​ര​ണ പ്ലാ​റ്റ്‌​ഫോം

ജി​ഐ​എ​സ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു ക​ട​ല്‍ സ​സ്ത​നി​ക​ളു​ടെ ക​ര​യ്ക്ക​ടി​യ​ല്‍ വി​വ​ര​ങ്ങ​ള്‍ ത​ത്‌​സ​മ​യം ന​ല്‍​കു​ന്ന ഇ​ന്‍റ​റാ​ക്ടീ​വ് പ്ലാ​റ്റ്‌​ഫോ​മും സി​എം​എ​ഫ്ആ​ര്‍​ഐ വി​ക​സി​പ്പി​ച്ചു. 32 ഇ​നം ക​ട​ല്‍ സ​സ്ത​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 1,300ഓ​ളം ഭൗ​മ​ശാ​സ്ത്ര വി​വ​ര പോ​യി​ന്‍റു​ക​ള്‍ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ര​യ്ക്ക​ടി​ഞ്ഞ സ്ഥ​ലം, ജീ​വി​വ​ര്‍​ഗം, സം​ഭ​വം ന​ട​ന്ന സ​മ​യം, മ​ര​ണ​കാ​ര​ണം എ​ന്നി​വ ഇ​തി​ലൂ​ടെ എ​ളു​പ്പ​ത്തി​ല്‍ വി​ശ​ക​ല​നം ചെ​യ്യാ​ന്‍ സാ​ധി​ക്കും.

ട്രെ​വ​ര്‍ പ്ലാ​റ്റ് സ​യ​ന്‍​സ് ഫൗ​ണ്ടേ​ഷ​ന്‍, കു​സാ​റ്റ് കെ​മി​ക്ക​ല്‍ ഓ​ഷ്യ​നോ​ഗ്ര​ഫി വി​ഭാ​ഗം, സി​എം​എ​ഫ്ആ​ര്‍​ഐ, മ​റൈ​ന്‍ ബ​യോ​ള​ജി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യാ​ണു ത്രി​ദി​ന അ​ന്താ​രാ​ഷ്‌​ട്ര സി​മ്പോ​സി​യം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സി​മ്പോ​സി​യം ഇ​ന്നു സ​മാ​പി​ക്കും. സ​മാ​പ​ന​സ​മ്മേ​ള​നം കേ​ന്ദ്ര ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ഡോ. ​ശ്രീ​നി​വാ​സ കു​മാ​ര്‍ തു​മ്മ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.

Latest News

Corehub Up