Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Market Soars

പറന്നുയർന്ന് ഇന്ത്യൻ ഓഹരിവിപണി

സാ​ങ്കേ​തി​ക അ​തി​ർ​വ​ര​മ്പു​ക​ളെ​ല്ലാം ത​ച്ചു​ട​ച്ച് ഇ​ന്ത്യ​ൻ ഓ​ഹ​രി സൂ​ചി​ക​ക​ൾ പ​റ​ന്നു​യ​ർ​ന്നു. നി​ക്ഷേ​പ​ക​ർ സ്വ​പ്ന​തു​ല്യ​മാ​യ കു​തി​ച്ചു​ചാ​ട്ട​ത്തി​നാ​ണു പി​ന്നി​ട്ട ദി​ന​ങ്ങ​ളി​ൽ സാ​ക്ഷ്യം വ​ഹി​ച്ച​ത്. ക​ര​ടി​ക​ൾ​ക്കു മാ​ള​ത്തി​ൽ​പ്പോ​ലും ഒ​ളി​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​ത്ത​വി​ധം കാ​ള​ക്കൂ​ട്ടം ന​ട​ത്തി​യ അ​ഭൂ​ത​പൂ​ർ​വ​മാ​യ റാ​ലി വീ​ണ്ടും കാ​ണ​ണ​മെ​ങ്കി​ൽ വ​ർ​ഷ​ങ്ങ​ൾ ത​ന്നെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. ബോം​ബെ സൂ​ചി​ക 6568 പോ​യി​ന്‍റും നി​ഫ്റ്റി 1977 പോ​യി​ന്‍റും ഉ​യ​ർ​ന്നു. ആ​റു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​തി​വാ​ര മു​ന്നേ​റ്റം. അ​തേ​സ​മ​യം, ദീ​പാ​വ​ലി മു​ഹൂ​ർ​ത്ത വ്യാ​പാ​ര​ത്തി​ൽ സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും അ​ല്പം ത​ള​ർ​ന്നു.

വി​ദേ​ശ ഫ​ണ്ടു​ക​ളു​ടെ തി​രി​ച്ചു​വ​ര​വും അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല നേ​രി​ട്ട ത​ക​ർ​ച്ച​യും കാ​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​ക്കി. ഏ​ഷ്യ​യി​ലെ ഇ​ത​ര വി​പ​ണി​ക​ളും യു​എ​സ് -യൂ​റോ​പ്യ​ൻ വി​പ​ണി​ക​ളും ക​ന​ത്ത ത​ക​ർ​ച്ച​യി​ലാ​ണു വാ​രാ​ന്ത്യം.

അ​തേ​സ​മ​യം, വ​ർ​ഷാ​ന്ത്യം അ​ടു​ക്കു​ന്ന​തോ​ടെ വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന നേ​ര​ത്തെ​യു​ള്ള സൂ​ച​ന​ക​ൾ ശ​രി​വ​യ്ക്ക​പ്പെ​ട്ടു. എ​ടു​ത്തു​പ​റ​യേ​ണ്ട മ​റ്റൊ​രു കാ​ര്യം ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ളു​ടെ നി​ല​പാ​ടാ​ണ്. മാ​സ​ങ്ങ​ളാ​യു​ള്ള തു​ട​ർ​ച്ച​യാ​യ വാ​ങ്ങ​ൽ അ​വ​രി​ൽ മ​ര​വി​പ്പു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​മാ​ണോ​യെ​ന്ന മു​ൻ ല​ക്ക​ത്തി​ലെ ചോ​ദ്യ​ത്തി​നു വ്യ​ക്ത​മാ​യ ഉ​ത്ത​ര​മെ​ന്നോ​ണം എ​ല്ലാ വ്യാ​പാ​ര​ദി​ന​ങ്ങ​ളി​ലും അ​വ​ർ വി​ല്പ​ന​ക്കാ​രു​ടെ മേ​ല​ങ്കി​യ​ണി​ഞ്ഞു.

ഇ​നി എ​ങ്ങോ​ട്ട്? അ​താ​ണ് നി​ക്ഷേ​പ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്. അ​തി​ശ​ക്ത​മാ​യ ഒ​രു ബു​ൾ റാ​ലി പി​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പെ​ട്ടെ​ന്നൊ​രു ത​ള​ർ​ച്ച​യ്ക്ക് സാ​ധ്യ​ത കു​റ​വ്‌. എ​ന്നാ​ൽ, ഒ​മ്പ​ത് ശ​ത​മാ​ന​ത്തോ​ളം മു​ന്നേ​റ്റ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ക്ഷേ​പ​ക​ർ കൈ​യും​കെ​ട്ടി നോ​ക്കി​യി​രി​ക്കി​ല്ല. ചു​രു​ങ്ങി​യ​തു ര​ണ്ടോ മൂ​ന്നോ ദി​വ​സ​മെ​ങ്കി​ലും ലാ​ഭ​മെ​ടു​പ്പി​നാ​യി മാ​റ്റി​വ​യ്ക്കാ​നു​ള്ള സാ​ധ്യ​ത വ​ലി​യ ചാ​ഞ്ചാ​ട്ട​ത്തി​നു വ​ഴി​യൊ​രു​ക്കാം.

അ​സ്ഥി​ര​ത​യും ലാ​ഭ​മെ​ടു​പ്പും

ഇ​ന്ത്യ വോ​ള​റ്റി​ലി​റ്റി ഇ​ൻ​ഡ​ക്സ് 15.14-ൽ​നി​ന്നു 18.43-ലെ​ത്തി. വി​പ​ണി​യു​ടെ അ​ടി​യൊ​ഴു​ക്കു​ക​ൾ വി​ല​യി​രു​ത്തി​യാ​ൽ അ​സ്ഥി​ര​ത​യും ലാ​ഭ​മെ​ടു​പ്പും പ്ര​തീ​ക്ഷി​ക്കാം. വോ​ള​റ്റി​ലി​റ്റി സൂ​ചി​ക 20-25 റേ​ഞ്ചി​ലേ​ക്ക് നീ​ങ്ങി അ​പാ​യ​സൂ​ച​ന ന​ൽ​കാ​നു​ള്ള സാ​ധ്യ​ത​യും മു​ന്നി​ൽ കാ​ണ​ണം. ആ​റു ദി​വ​സ​ത്തെ ബു​ൾ റാ​ലി​യിൽ വി​പ​ണി​ക്കു​ണ്ടാ​യ ക്ഷീ​ണ​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​ണു മു​ഹൂ​ർ​ത്ത വ്യാ​പാ​ര​ത്തി​ലെ തി​ര​ക്കി​ട്ട ലാ​ഭ​മെ​ടു​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.


നിഫ്റ്റിയുടെ മുന്നേറ്റം


നി​ഫ്റ്റി 23,053ൽ​നി​ന്നു​ള്ള പ്ര​യാ​ണ​ത്തി​ൽ 24,000ലെ​യും 25,000ലെ​യും ക​ട​മ്പ​ക​ൾ ത​ക​ർ​ത്തു. വാ​രാ​ന്ത്യ​ത്തി​ൽ 25,030ലാ​യി​രു​ന്നു സൂ​ചി​ക. ഇ​ന്ന​ലെ ന​ട​ന്ന പ്ര​ത്യേ​ക വ്യാ​പാ​ര​മാ​യ ദീ​പാ​വ​ലി മു​ഹൂ​ർ​ത്ത ക​ച്ച​വ​ട​ത്തി​ൽ ഒ​രു ചു​വ​ടു​കൂ​ടി മു​ന്നേ​റി 25,070ലെ​ത്തി​യ ശേ​ഷം 24,986ലേ​ക്ക് താ​ഴ്ന്നു.


നി​ഫ്റ്റി ന​വം​ബ​ർ ഫ്യൂ​ച്ചേ​ഴ്സ് 23,099ൽ​നി​ന്ന് എ​ട്ട​ര ശ​ത​മാ​ന​ത്തോ​ളം ഉ​യ​ർ​ന്ന് 25,032-ലെ​ത്തി. ക​രാ​ർ വി​ല​യി​ൽ അ​തി​ശ​ക്ത​മാ​യ കു​തി​പ്പ് ദൃ​ശ്യ​മാ​യ​തി​നി​ടെ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ് 156.6 ല​ക്ഷം ക​രാ​റു​ക​ളി​ൽ​നി​ന്ന് 120.9 ല​ക്ഷ​ത്തി​ലേ​ക്ക് ഇ​ടി​ഞ്ഞു. വി​ല​ക്ക​യ​റ്റ​ത്തി​നൊ​പ്പം ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ് കു​റ​ഞ്ഞ​തു പു​തി​യ ലോം​ഗ് പൊ​സി​ഷ​നു​ക​ളേക്കാ​ൾ ഷോ​ർ​ട്ട് ക​വ​റിം​ഗി​നാ​ണു കൂ​ടു​ത​ൽ സാ​ധ്യ​ത​യെ​ന്ന സൂ​ച​ന ന​ൽ​കു​ന്നു.

സെ​ൻ​സെ​ക്സി​ന്‍റെ മു​ന്നേ​റ്റ​ത്തിൽ ആ​കാം​ക്ഷ

സെ​ൻ​സെ​ക്സി​ന്‍റെ 74,459ൽ​നി​ന്നു​ള്ള മു​ന്നേ​റ്റ​ത്തെ നി​ക്ഷേ​പ​ക​ർ ആ​കാം​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കി. ഒ​രു ദ​ശ​ക​ത്തി​ലൊ​രി​ക്ക​ലെ​ന്ന​പോ​ലെ​യു​ള്ള കു​തി​ച്ചു​ചാ​ട്ടം വാ​രാ​ന്ത്യ വ്യാ​പാ​ര​ത്തി​ൽ വി​പ​ണി​യെ ഇ​ള​ക്കി​മ​റി​ച്ചു. ഒ​രു​വ​ശ​ത്ത് ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ ന​ഷ്ട​പ്പെ​ട്ട നി​ല​ക​ൾ തി​രി​ച്ചു​പി​ടി​ക്കാ​ൻ പ​ര​ക്കം​പാ​ഞ്ഞു. വ്യാ​പാ​രാ​ന്ത്യ​ത്തി​ൽ സെ​ൻ​സെ​ക്സ് 81,028 പോ​യി​ന്‍റി​ലാ​ണ്.
വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ അ​ഞ്ച് വ്യാ​പാ​ര​ദി​ന​ങ്ങ​ളി​ലാ​യി നി​ക്ഷേ​പി​ച്ച​ത് 45,960.02 കോ​ടി രൂ​പ. ന​മ്മു​ടെ വി​പ​ണി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​വാ​ര വി​ദേ​ശ നി​ക്ഷേ​പ​മാ​ണി​ത്. അ​തേ​സ​മ​യം, തൊ​മ്മ​ൻ മു​റു​കി​യ​പ്പോ​ൾ ചാ​ണ്ടി അ​യ​ഞ്ഞ​തു​പോ​ലെ, മാ​സ​ങ്ങ​ളാ​യി വാ​ങ്ങ​ലു​കാ​രാ​യി നി​ല​കൊ​ണ്ട ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ 24,196.52 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ച്ചു.

രൂപയ്ക്കു നേട്ടം

ദീ​പാ​വ​ലി വേ​ള​യി​ലെ ഡോ​ള​ർ പ്ര​വാ​ഹം രൂ​പ​യ്ക്ക് മ​ധു​രം പ​ക​ർ​ന്നു. 94.67ൽ​നി​ന്ന് 95.07ലേ​ക്ക് ദു​ർ​ബ​ല​മാ​യ രൂ​പ തി​രി​ച്ചു​ക​യ​റി​യ​ത്‌ 93.91ലേ​ക്ക്‌. ഒ​റ്റ ആ​ഴ്ച​യി​ൽ മൂ​ല്യം ഒ​രു ശ​ത​മാ​നം വ​ർ​ധി​ച്ചു. ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലു​ണ്ടാ​യ ഇ​ടി​വും രൂ​പ​യ്ക്ക് അ​നു​ഗ്ര​ഹ​മാ​യി. രൂ​പ​യ്ക്ക് 94.50 - 95.00ൽ ​പ്ര​തി​രോ​ധ​മു​ണ്ട്. കൂ​ടു​ത​ൽ ശ​ക്തി​പ്രാ​പി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ 93.70-93.50 റേ​ഞ്ചി​ലേ​ക്ക് നീ​ങ്ങാം. വി​ദേ​ശ ഫ​ണ്ടു​ക​ൾ വി​ല്പ​ന​യി​ലേ​ക്ക് തി​രി​യു​ക​യോ ക്രൂ​ഡ് വി​ല ഉ​യ​രു​ക​യോ ചെ​യ്താ​ൽ രൂ​പ പ​ത​റാം.

രാ​ജ്യാ​ന്ത​ര ക്രൂ​ഡ് ഓ​യി​ൽ വി​ല 12 ശ​ത​മാ​നം ഇ​ടി​ഞ്ഞു. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ തു​ട​ക്ക​ത്തി​ൽ സ​മാ​ന​മാ​യ ത​ക​ർ​ച്ച സം​ഭ​വി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​തി​വാ​ര വി​ല​യി​ടി​വാ​ണി​ത്. ബ്രെ​ന്‍റ് ക്രൂ​ഡ് ബാ​ര​ലി​ന് 97.97 ഡോ​ള​റാ​യി താ​ഴ്ന്നു.

ന്യൂ​യോ​ർ​ക്കി​ൽ ട്രോ​യ് ഔ​ൺ​സി​ന് 3875 ഡോ​ള​റി​ൽ വ്യാ​പാ​രം ന​ട​ത്തി​യ സ്വ​ർ​ണം, അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് 4000 ഡോ​ള​റി​ലെ നി​ർ​ണാ​യ​ക പ്ര​തി​രോ​ധം ത​ക​ർ​ത്ത് 4145 വ​രെ ഉ​യ​ർ​ന്നു. വാ​രാ​ന്ത്യ​ത്തി​ൽ വി​ല 4069 ഡോ​ള​റി​ലാ​ണ്. 4197 - 4202 ഡോ​ള​റി​ലെ പ്ര​തി​രോ​ധം മ​റി​ക​ട​ന്നാ​ൽ മാ​ത്ര​മേ ബു​ൾ റാ​ലി​ക്ക് അ​വ​സ​ര​മൊ​രു​ങ്ങൂ.

Latest News

Corehub Up