Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Materials Blocked

Thiruvananthapuram

മേൽപാല നിർമാണ സാമഗ്രികൾ കടത്തുന്നതു തടഞ്ഞു

ശ്രീ​കാ​ര്യം: ശ്രീ​കാ​ര്യം മേ​ൽ​പാ​ല നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​നുള്ള ശ്രമം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും തടഞ്ഞു. ചൊ​വ്വ രാ​ത്രി 12 മ​ണി​യോ​ടെ​യാ​യിരുന്നു സം ഭവം. നി​ർ​മാ​ണ​ക്ക​രാ​ർ ഏ​റ്റെ​ടു​ത്ത ക​മ്പ​നി​യാ​ണ് ട്രെ​യി​ല​റു​മാ​യെത്തി നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ കൊ​ണ്ടുപോ​കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്.​ ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണു നി​ർ​മാ​ണ പ്ര​വൃത്തികൾക്കു ക​രാ​ർ നൽകി യിരുന്നത്.

ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും സ​ർ​വീ​സ് റോ​ഡി​ന്‍റെ പ​ണി​പോ​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​മ​റി​ഞ്ഞ് വി. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ സ്ഥ​ല​ത്തെ​ത്തി. ജി​ല്ലാ ക​ള​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​ശേ​ഷം സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​യാ​ൽ മ​തി​യെ​ന്ന് എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്നു ക​മ്പ​നി സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു പോ​കു​ന്ന​ത് നി​ർ​ത്തി​വ​ച്ചു.

Latest News

Corehub Up