കോഴിക്കോട്: ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു മറിഞ്ഞ് മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്കു ദാരുണാന്ത്യം.
സംസ്ഥാന ഹൈവേയിൽ കുറുവങ്ങാട് ഇലട്രിക് സ്കൂട്ടർ ആദ്യം പോസ്റ്റിൽ ഇടിച്ചു നിയന്ത്രണം വിട്ടു. തുടർന്നു മതിലിലിടിച്ചാണ് മൂന്നു യുവാക്കൾ തത്ക്ഷണം മരിച്ചത്. ബുധനാഴ്ച പുലർച്ചെ രണ്ടോടെ കുറുവങ്ങാട് അക്വഡറ്റിനു സമീപമായിരുന്നു അപകടം
മൂന്നു പേരും മലബാർ മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ്. അപകടം നടന്ന ഉടൻതന്നെ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.