Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meat

Kottayam

പാചകവാതകത്തിനു പിന്നാലെ ഇ​​റ​​ച്ചി, കോ​​ഴി, മീ​​ന്‍ വി​​ല​​വ​​ര്‍​ധ​​ന: ഹോ​​ട്ട​​ലി​​ല്‍ പോ​​യാ​​ല്‍ കീ​​ശ കീ​​റും

കോ​​ട്ട​​യം: പാ​​ച​​ക​​വാ​​ത​​ക വി​​ല​​ക്ക​​യ​​റ്റ​​വും ക്ഷാ​​മ​​വു​​മു​​ണ്ടാ​​ക്കി​​യ ദു​​രി​​തം വി​​ട്ടു​​മാ​​റും മു​​മ്പേ ഹോ​​ട്ട​​ലു​​ക​​ള്‍​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി ഇ​​റ​​ച്ചി, കോ​​ഴി, മീ​​ന്‍ വി​​ല​​വ​​ര്‍​ധ​​ന. മ​​ത്തി മു​​ത​​ല്‍ വി​​ള വ​​രെ​​യു​​ള്ള മു​​ഴു​​വ​​ന്‍ മീ​​നു​​ക​​ള്‍​ക്കും പ​​ന്നി ഒ​​ഴി​​കെ എ​​ല്ലാ ഇ​​റ​​ച്ചി ഇ​​ന​​ങ്ങ​​ള്‍​ക്കും വി​​ല കൂ​​ടി​​യ​​താ​​ണു തി​​രി​​ച്ച​​ടി​​യാ​​യ​​ത്.

നോ​​ണ്‍ വെ​​ജ് ഹോ​​ട്ട​​ലു​​ക​​ളി​​ലെ​​യും അ​​റേ​​ബ്യ​​ന്‍ ഭ​​ക്ഷ​​ണം വി​​ല്‍​ക്കു​​ന്ന ക​​ട​​ക​​ളി​​ലെ​​യും വി​​ഭ​​വ​​ങ്ങ​​ളി​​ലെ പ്ര​​ധാ​​ന ഇ​​ന​​മാ​​യ കോ​​ഴി ഇ​​റ​​ച്ചി വി​​ല​​യി​​ലു​​ണ്ടാ​​യ വ​​ര്‍​ധ​​ന​​വാ​​ണ് വ​​ലി​​യ ആ​​ഘാ​​ത​​മാ​​കു​​ന്ന​​ത്.

മീ​​ന്‍ വി​​ല​​യും കു​​തി​​ക്കു​​ക​​യാ​​ണ്. ചെ​​റു​​മീ​​നു​​ക​​ളു​​ടെ ശ​​രാ​​ശ​​രി വി​​ല 200 രൂ​​പ പി​​ന്നി​​ട്ട​​പ്പോ​​ള്‍, പീ​​സ് മീ​​ന്‍ വി​​ല അ​​ഞ്ഞൂ​​റി​​ലെ​​ത്തി. വ​​റ്റ​​യ്ക്ക് 900 രൂ​​പ​​യും നെ​​യ്മീ​​ന് 1200 രൂ​​പ​​യ്ക്കും വ്യാ​​പാ​​രം ന​​ട​​ക്കു​​ന്നു​​ണ്ട്. കൂ​​ടി​​യ വി​​ല ന​​ല്‍​കി​​യാ​​ലും ആ​​വ​​ശ്യ​​ത്തി​​നു വ​​ലി​​യ മീ​​നു​​ക​​ള്‍ കി​​ട്ടാ​​നി​​ല്ല.

ഒ​​രു​​മാ​​സം മു​​മ്പ് 130 രൂ​​പ​​യു​​ണ്ടാ​​യി​​രു​​ന്ന കോ​​ഴി​​വി​​ല റോ​​ക്ക​​റ്റ് പോ​​ലെ​​യാ​​ണു കു​​തി​​ക്കു​​ന്ന​​ത്. ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളാ​​യി 170-190 രൂ​​പ​​യാ​​ണ് ഇ​​റ​​ച്ചി​​ക്കോ​​ഴി വി​​ല. ചി​​ക്ക​​ന്‍ ഇ​​ല്ലാ​​തെ നോ​​ണ്‍ വെ​​ജ് ഹോ​​ട്ട​​ലു​​ക​​ള്‍​ക്കും ത​​ട്ടു​​ക​​ട​​ക​​ള്‍​ക്കും പ്ര​​വ​​ര്‍​ത്തി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല. ചി​​ക്ക​​ന്‍ ഫ്രൈ, ​​ക​​റി, ബി​​രി​​യാ​​ണി എ​​ന്നി​​ങ്ങ​​നെ നോ​​ണ്‍ വെ​​ജ് ഹോ​​ട്ട​​ലു​​ക​​ളി​​ലെ പ്ര​​ധാ​​ന ഇ​​നം ചി​​ക്ക​​നാ​​ണ്.

അ​​ന്യ​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ നി​​ന്നു​​ള്ള വ​​ര​​വു കു​​റ​​ഞ്ഞ​​തു ബീ​​ഫി​​നെ​​യും ബാ​​ധി​​ച്ചു. ഒ​​രു കി​​ലോ പോ​​ത്തി​​റ​​ച്ചി​​ക്ക് 500 രൂ​​പ​​യാ​​യി. 450 - 480 രൂ​​പ​​യ്ക്ക് പോ​​ത്തി​​റ​​ച്ചി എ​​ന്ന പേ​​രി​​ല്‍ വി​​ല്‍​ക്കു​​ന്ന​​തു കാ​​ള ഇ​​റ​​ച്ചി​​യാ​​ണ്. ക​​റി​​യാ​​യി മാ​​റി​​യാ​​ല്‍ തി​​രി​​ച്ച​​റി​​യി​​ല്ലെ​​ങ്കി​​ലും ജി​​ല്ല​​യി​​ലു​​ള്ള​​വ​​ര്‍​ക്കു പ്രി​​യം പോ​​ത്തി​​റ​​ച്ചി ത​​ന്നെ​​യാ​​ണെ​​ന്നു വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്നു.

ത​​മി​​ഴ്‌​​നാ​​ട്, ക​​ര്‍​ണാ​​ട​​ക, ആ​​ന്ധ്രാ​​പ്ര​​ദേ​​ശ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള വ​​ര​​വ് പ​​കു​​തി​​യാ​​യി കു​​റ​​ഞ്ഞ​​തും ച​​ര​​ക്കു​​നീ​​ക്ക​​ത്തി​​ലെ ത​​ട​​സ​​ങ്ങ​​ളും പോ​​ത്തി​​റ​​ച്ചി​​യു​​ടെ വി​​ല വ​​ര്‍​ധി​​പ്പി​​ച്ചു. ആ​​ന്ധ്ര, തെ​​ല​​ങ്കാ​​ന, മ​​ഹാ​​രാ​​ഷ്ട്ര തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ഇ​​റ​​ച്ചി ക​​യ​​റ്റു​​മ​​തി സ്ഥാ​​പ​​ന​​ങ്ങ​​ള്‍ ഉ​​യ​​ര്‍​ന്ന വി​​ല​​യ്ക്കു പോ​​ത്തു​​ക​​ളെ വാ​​ങ്ങു​​ന്ന​​തും സം​​സ്ഥാ​​ന​​ത്തേ​​ക്കു​​ള്ള ഇ​​റ​​ക്കു​​മ​​തി കു​​റ​​യാ​​ന്‍ കാ​​ര​​ണ​​മാ​​യി.

ആ​​ട്ടി​​റ​​ച്ചി വി​​ല​​യും പി​​ടി കൊ​​ടു​​ക്കാ​​തെ കു​​തി​​ക്കു​​ക​​യാ​​ണ്. 1000-1100 രൂ​​പ​​യാ​​ണ് ഓ​​രോ സ്ഥ​​ല​​ങ്ങ​​ളി​​ലും ഈ​​ടാ​​ക്കു​​ന്ന​​ത്. ഈ ​​വി​​ല കൊ​​ടു​​ത്താ​​ലും ന​​ല്ല ആ​​ട്ടി​​റ​​ച്ചി കി​​ട്ടാ​​നി​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യാ​​ണെ​​ന്നു ഹോ​​ട്ട​​ലു​​ട​​മ​​ക​​ള്‍ പ​​റ​​യു​​ന്നു.

പാ​​ച​​ക വാ​​ത​​ക പ്ര​​തി​​സ​​ന്ധി​​യെ​​ത്തു​​ട​​ര്‍​ന്നു മി​​ക്ക ഹോ​​ട്ട​​ലു​​ക​​ളും ഭ​​ക്ഷ്യ​​വി​​ഭ​​വ​​ങ്ങ​​ളു​​ടെ വി​​ല വ​​ര്‍​ധി​​പ്പി​​ച്ച​​ത് ഒ​​രു മാ​​സം മു​​മ്പാ​​ണ്. ഇ​​റ​​ച്ചി, മീ​​ന്‍ വി​​ല​​യി​​ലെ വ​​ര്‍​ധ​​ന​​യു​​ടെ പേ​​രി​​ല്‍ ഇ​​നി​​യും ഭ​​ക്ഷ​​ണ വി​​ല വ​​ര്‍​ധി​​പ്പി​​ച്ചാ​​ല്‍ തി​​രി​​ച്ച​​ടി​​യാ​​കു​​മെ​​ന്നാ​​ണു ഹോ​​ട്ട​​ല്‍ ഉ​​ട​​മ​​ക​​ളു​​ടെ ആ​​ശ​​ങ്ക.

പ​​ഫ്‌​​സ്, ക​​ട്‌​​ല​​റ്റ്, റോ​​ള്‍, ബ​​ര്‍​ഗ​​ര്‍, സാ​​ന്‍​ഡ്‌​​വി​​ച്ച് എ​​ന്നി​​ങ്ങ​​നെ ചി​​ക്ക​​നും പോ​​ത്തി​​റ​​ച്ചി​​യും പ്ര​​ധാ​​ന ചേ​​രു​​വ​​യാ​​കു​​ന്ന ഇ​​ന​​ങ്ങ​​ളാ​​ണ് ബേ​​ക്ക​​റി​​ക​​ളി​​ലെ പ്ര​​ധാ​​ന ആ​​ക​​ര്‍​ഷ​​ണം. പ​​ല ബേ​​ക്ക​​റി​​ക​​ളും ഈ ​​വി​​ഭ​​വ​​ങ്ങ​​ള്‍ പ​​ല​​തും ഒ​​ഴി​​വാ​​ക്കി. ഉ​​ണ്ടെ​​ങ്കി​​ല്‍​ത്ത​​ന്നെ ചി​​ക്ക​​ന്‍റെ​​യും മീ​​റ്റി​​ന്‍റെ​​യും അ​​ള​​വ് പി​​ന്നെ​​യും കു​​റ​​ഞ്ഞ​​താ​​യി ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ പ​​റ​​യു​​ന്നു.

പ​​ല ബേ​​ക്ക​​റി​​ക​​ളി​​ല്‍​നി​​ന്നും ല​​ഭി​​ക്കു​​ന്ന ചി​​ക്ക​​ന്‍, ബീ​​ഫ് വി​​ഭ​​വ​​ങ്ങ​​ളി​​ല്‍ ഇ​​റ​​ച്ചി​​യേ​​ക്കാ​​ള്‍ കൂ​​ടു​​ത​​ല്‍ സ​​വാ​​ള​​യും കി​​ഴ​​ങ്ങു​​മാ​​ണെ​​ന്നു പ​​രാ​​തി​​യു​​ണ്ടാ​​യി​​രു​​ന്നു. ചി​​ക്ക​​ന്‍ ചേ​​ര്‍​ക്കു​​ന്ന ഇ​​ന​​ങ്ങ​​ള്‍​ക്ക് ബേ​​ക്ക​​റി​​ക​​ളി​​ല്‍ ബീ​​ഫ് ഇ​​ന​​ങ്ങ​​ളേ​​ക്കാ​​ള്‍ വി​​ല വ​​ര്‍​ധ​​ന​​യാ​​ണ്. ഇ​​നി​​യും വി​​ല വ​​ര്‍​ധി​​പ്പി​​ച്ച​​ല്‍ പ ​​ഇ​​ന​​ങ്ങ​​ളും വി​​ല്‍​ക്കാ​​നാ​​കാ​​ത്ത സ്ഥി​​തി​​യാ​​കു​​മെ​​ന്ന് ഉ​​ട​​മ​​ക​​ള്‍ പ​​റ​​യു​​ന്നു.

Kerala

പ​ക്ഷി​പ്പ​നി; തി​രു​വ​ല്ല​യി​ൽ പ​ക്ഷി​ക​ളു​ടെ മു​ട്ട – ഇ​റ​ച്ചി വി​ൽ​പ്പ​ന നി​രോ​ധി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല താ​ലൂ​ക്കി​ലെ നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര, പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ള​ർ​ത്തു പ​ക്ഷി​ക​ളു​ടെ മു​ട്ട, ഇ​റ​ച്ചി വി​ൽ​പ്പ​ന നി​രോ​ധി​ച്ചു.

ഇ​ന്നു​മു​ത​ൽ ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണ് നി​രോ​ധ​നം. താ​റാ​വ്, കോ​ഴി, കാ​ട, മ​റ്റ് വ​ള​ർ​ത്തു പ​ക്ഷി​ക​ളു​ടെ ഇ​റ​ച്ചി, മു​ട്ട എ​ന്നി​വ​യ്ക്കാ​ണ് നി​രോ​ധ​നം

ഇ​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ജി​ല്ലാ ക​ള​ക്ട​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി. ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. കൂ​ടു​ത​ൽ പ​ക്ഷി​ക​ളി​ലേ​ക്ക് രോ​ഗ​ബാ​ധ പ​ട​രാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​റി​യി​ച്ചി​രു​ന്നു.

District News

പ്രാദേശികതലത്തിൽ ഇ​റ​ച്ചി​ക്കോ​ഴി​ക്ക് പ​ലവില

ആ​ല​ങ്ങാ​ട്: ക്രി​സ്മ​സി​ന് മു​ന്നോ​ടി​യാ​യി ഇ​റ​ച്ചി​ക്കോ​ഴി​ക​ൾ​ക്ക് ഒ​രേ പ്ര​ദേ​ശ​ത്തു ത​ന്നെ പ​ല​ത​ര​ത്തി​ൽ വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി. ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തിലും പരിസരപ്രദേശങ്ങളിലുമാണ് പ​ല​യി​ട​ത്തും ഇ​റ​ച്ചി​ക്കോ​ഴി​ക്ക് പ​ല വി​ല ഈ​ടാ​ക്കു​ന്ന​ത്. ആ​ല​ങ്ങാ​ട്, കോ​ട്ടു​വ​ള്ളി, പ​റ​വൂ​ർ മേ​ഖ​ല​ക​ളി​ലാ​ണു ഇ​റ​ച്ചി​ക്കോ​ഴി​ക്കു തോ​ന്നി​യ​വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

ക​ച്ച​വ​ട​ക്കാ​ർ ഒ​രു കി​ലോ ഇ​റ​ച്ചി​ക്കോ​ഴി​ക്കു 137 രൂ​പ മു​ത​ൽ 155 രൂ​പ വ​രെ​യാ​ണു ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും ഈ​ടാ​ക്കു​ന്ന​ത്. ക​രു​മാ​ലൂ​ർ മ​രോ​ട്ടി​ച്ചു​വ​ട് ഭാ​ഗ​ത്തു 137 രൂ​പ​യാ​ണു വി​ല ഈ​ടാ​ക്കു​ന്ന​ത്. ഇ​തി​നു സ​മീ​പ​മു​ള്ള ത​ട്ടാം​പ​ടി, നീ​റി​ക്കോ​ട്, ക​രി​ങ്ങാം​തു​രു​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ 142, 140, 145 എ​ന്നി​ങ്ങ​നെ​യാ​ണു യ​ഥാ​ക്ര​മം വി​ല വ​രു​ന്ന​ത്.

എ​ന്നാ​ൽ കോ​ട്ടു​വ​ള്ളി​യി​ലെ ചെ​റി​യ​പ്പി​ള്ളി​ മേ​ഖ​ല​യി​ൽ 152 രൂ​പ​യാ​ണു വി​ല ഈ​ടാ​ക്കു​ന്ന​ത്. പ​റ​വൂ​ർ, മ​ന​യ്ക്ക​പ്പ​ടി, വ​രാ​പ്പു​ഴ ഭാ​ഗ​ത്തും 145 മു​ത​ൽ 150 വ​രെ​യാ​ണു വി​ല. ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്ത് 160 രൂ​പ വ​രെ ഈ​ടാ​ക്കു​ന്നു​ണ്ട്. കു​റ​ച്ചു ദൂ​രം അ​ധി​കം ന​ട​ന്നാ​ൽ ആ​വ​ശ്യ​ക്കാ​ർ​ക്കു 10 മു​ത​ൽ 20 രൂ​പ വ​രെ കു​റ​വി​ൽ കോഴിയിറച്ചി ല​ഭി​ക്കു​മെ​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ൾ.

ഇ​റ​ച്ചി​ക്കോ​ഴി​ക​ൾ കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണു ഇ​ട​നി​ല​ക്കാ​ർ വ​ഴി വ്യാ​പാ​രി​ക​ൾ​ക്കു ല​ഭി​ക്കു​ന്ന​ത്. പലരും ഭീമമായ ലാഭം ഈടാക്കിയാണ് കച്ചവടം ചെയ്യുന്നത്. ആ​രും പ്ര​തി​ക​രി​ക്കാ​ത്ത​തിനാലാണു തോ​ന്നി​യ വി​ല​യ്ക്കു കോ​ഴി​ ഇ​റ​ച്ചി വി​ൽ​പ​ന ന​ട​ത്തു​ന്ന​തത്രേ.


വി​ല​യി​ൽ ഏ​കീ​കൃ​ത സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ലാ​ണു പ​ല​യി​ട​ങ്ങ​ളി​ലും തോ​ന്നി​യ വി​ല ഈ​ടാ​ക്കാ​ൻ കാ​ര​ണം. കൂ​ടാ​തെ ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​റ​ച്ചി വി​ൽ​പ​ന​ശാ​ല​ക​ൾ വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തിക്കു​ന്നതായും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Kerala

മു​ട്ട​യ്ക്കും ഇ​റ​ച്ചി​ക്കും തൊ​ട്ടാ​ൽ പൊ​ള്ളു​ന്ന വി​ല; വി​ല​ക്ക​യ​റ്റ​ത്തി​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​ര വി​പ​ണി

ആ​ല​പ്പു​ഴ : ക്രി​സ്മ​സ്- പു​തു​വ​ത്സ​ര വി​പ​ണി​യി​ൽ വി​ല​ക്ക​യ​റ്റം തു​ട​ങ്ങി. മു​ട്ട​യ്ക്കും ഇ​റ​ച്ചി​ക്കും തൊ​ട്ടാ​ൽ പൊ​ള്ളു​ന്ന വി​ല​യാ​ണ്. ശൈ​ത്യ​കാ​ല​മാ​യ​തി​നാ​ൽ മു​ട്ട​യ്ക്കും ഇ​റ​ച്ചി​ക്കും
ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ​തോ​ടെ​യാ​ണ് വി​ല​വ​ർ​ധ​ന.

നി​ല​വി​ൽ കോ​ഴി​മു​ട്ട​യ്ക്ക് എ​ട്ടു രൂ​പ​യും, താ​റാ​വ് മു​ട്ട​യ്ക്ക് 12 രൂ​പ​യും ആ​ണ് വി​ല. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ മാ​സം കോ​ഴി​മു​ട്ട​യ്ക്ക് 5.50 രൂ​പ​യും താ​റാ​വ് മു​ട്ട​യ്ക്ക് എ​ട്ടു രൂ​പ​യു​മാ​യി​രു​ന്നു വി​ല. ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ വി​പ​ണി മു​ന്നി​ൽ​ക​ണ്ടു​കൊ​ണ്ട് വ​ൻ​തോ​തി​ൽ കേ​ക്ക് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തും മു​ട്ട വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി.

പൗ​ൾ​ട്രി മേ​ഖ​ല​യി​ൽ ഒ​രു വ​ർ​ഷ​ത്തെ പ്ര​തീ​ക്ഷ​യു​ടെ തു​ട​ക്ക​മാ​ണ് ക്രി​സ്മ​സ്- പു​തു​വ​ത്സ​ര സീ​സ​ൺ. ഡി​സം​ബ​ർ ജ​നു​വ​രി മാ​സ​ത്തെ ക​ച്ച​വ​ട​ത്തി​ൽ നി​ന്നാ​ണ് ഉ​ല്പാ​ദ​ന ചി​ല​വി​നേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക കി​ട്ടു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ​ക്ഷി​പ്പ​നി​യും അ​തേ തു​ട​ർ​ന്നു​ണ്ടാ​യ നി​രോ​ധ​ന​വും കോ​ഴി- താ​റാ​വ് മേ​ഖ​ല​യി​ൽ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു.

തു​ട​ർ​ച്ച​യാ​യു​ള്ള വി​പ​ണി ഇ​ടി​വി​നെ തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ കൃ​ഷി ഇ​റ​ക്കി​യി​രു​ന്നി​ല്ല. നാ​മ​ക്ക​ലി​ൽ മു​ട്ട​വി​ല ഉ​യ​രു​ന്ന​തും, സം​സ്ഥാ​ന​ത്തെ മു​ട്ട വി​ല വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​യി. കേ​ര​ള​ത്തി​ൽ ദി​നം​പ്ര​തി ര​ണ്ട് കോ​ടി​യി​ല​ധി​കം മു​ട്ട​യാ​ണ് ആ​വ​ശ്യ​മു​ള്ള​ത്.

ലൈ​വ് ചി​ക്ക​ൻ 135- 140 രൂ​പ​യാ​ണ് വി​ല. താ​റാ​വ് (ഡ്ര​സ്സ് ചെ​യ്ത​ത്)400-450 രൂ​പ​യും വി​ല​യു​ണ്ട്. ഇ​ത് ക്രി​സ്മ​സ് പു​തു​വ​ത്സ​ര ദി​ന​ങ്ങ​ൾ അ​ടു​ക്കു​മ്പോ​ൾ കൂ​ടു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

Kerala

വ​യ​നാ​ട്ടി​ല്‍ വ​ന്യ​മൃ​ഗ​വേ​ട്ട സം​ഘം പി​ടി​യി​ൽ; ജീ​പ്പും തോ​ക്കും ക​ത്തി​യും അ​ട​ക്കം പി​ടി​കൂ​ടി

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ വ​ന്യ​മൃ​ഗ​വേ​ട്ട സം​ഘം പി​ടി​യി​ൽ. ആ​റം​ഗ സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​രു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്‍​പ്പെ​ട്ട കാ​പ്പി​സെ​റ്റ് ഭാ​ഗ​ത്ത് നി​ന്നു​മാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്.

കാ​പ്പി​സെ​റ്റ് കാ​പ്പി​പാ​ടി ഉ​ന്ന​തി​യി​ലെ ശ​ര​ത് (24), അ​നീ​ഷ് (21), കാ​ര​ക്കാ​ട്ടി​ല്‍ ഷി​ജോ​ഷ് (42), നെ​ല്ലി​ക്കു​ന്നേ​ല്‍ രാ​ജേ​ഷ് (49), വെ​ട്ടു​വെ​ളി​യി​ല്‍ റെ​ജി മാ​ത്യു (54) അ​ഴി​ക്ക​ണ്ണി​ല്‍ ബി​ജേ​ഷ് (49) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ല്‍ നി​ന്ന് 45 കി​ലോ ഇ​റ​ച്ചി, ഇ​ന്നോ​വ കാ​ര്‍, ജീ​പ്പ്, സ്‌​കൂ​ട്ട​ര്‍, തോ​ക്ക്, ക​ത്തി​ക​ള്‍ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു.

സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ന​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ അ​ജി​ത് കെ. രാ​മ​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.​കേ​സി​ല്‍ ഇ​നി​യും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള​താ​യി വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

Latest News

Corehub Up