Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medical

Kerala

​മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം: അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​വ​സ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ (MBBS/BDS) കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രി​​​ൽ എ​​​ൻ​​​ആ​​​ർ​​​ഐ ക്ലെ​​​യിം ചെ​​​യ്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും അ​​​പേ​​​ക്ഷ​​​യി​​​ൽ ന്യൂ​​​ന​​​ത​​​ക​​​ൾ ഉ​​​ള്ള പ​​​ക്ഷം അ​​​വ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള അ​​​വ​​​സ​​​രം 20ന് ​​​രാ​​​ത്രി 11.59 വ​​​രെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് മേ​​​ൽ വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഹെ​​​ല്‍​പ് ലൈ​​​ന്‍ ന​​​മ്പ​​​ര്‍: 0471 2332120.

Kerala

വെള്ളംകുടി കുറഞ്ഞു! പൂച്ചയ്ക്ക് മൂത്രത്തിൽ കല്ല്; ശസ്ത്രക്രിയ നടത്തി

മലപ്പുറം: പൂച്ചയുടെ മൂത്രാശയത്തില്‍നിന്നു രണ്ടു കല്ലുകള്‍ നീക്കം ചെയ്തു. മഞ്ചേരി സ്വദേശിയും പയ്യനാട് ഹോമിയോ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുമായ ഡോ.ശുഭയുടെ പത്തു മാസം പ്രായമുള്ള പെണ്‍ പൂച്ചയെയാണ് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി കല്ലുകള്‍ പുറത്തെടുത്തത്. മലപ്പുറം ജില്ല മൃഗാശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

പൂച്ചക്കുട്ടി ജനിച്ച് മൂന്നാം മാസം മുതല്‍ തന്നെ പലപ്പോഴായി മൂത്രാശയ സംബന്ധമായ രോഗങ്ങളുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. മൂത്രത്തില്‍ രക്തസ്രാവം ഉണ്ടായതോടെ അടുത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ച് ചികിത്സിച്ചെങ്കിലും രോഗം ഭേദമായില്ല.

ഒരാഴ്ച മുമ്പ് രോഗം മൂര്‍ച്ഛിച്ചു പൂച്ചക്കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടു. തുടര്‍ന്നാണ് മലപ്പുറം ജില്ലാ മൃഗാശുപത്രിയിലേക്ക് എത്തിച്ചത്. സ്‌കാന്‍, എക്‌സ്‌റേ പരിശോധനകളില്‍ പൂച്ചയുടെ മൂത്രാശയത്തില്‍ വലിപ്പമുള്ള രണ്ട് കല്ലുകള്‍ ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു.

മലപ്പുറം ജില്ലാ വെറ്ററിനറി ആശുപത്രിയിലെ സര്‍ജന്‍മാരായ ഡോ.നൈസാബ്, ഡോ.അമല്‍ പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ രണ്ട് സെന്‍റിമീറ്ററിലേറെ വലിപ്പമുള്ള രണ്ടു കല്ലുകള്‍ നീക്കം ചെയ്തു.

ജന്മനായുള്ള മൂത്രനാളിയിലെ തകരാറുകള്‍, വെള്ളം കുടിയുടെ കുറവ്, പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം, അണുബാധ ഇതൊക്കെയാകാം മൂത്രാശയത്തില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള കാരണമെന്നു പൂച്ചയെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്കു ശേഷം പൂച്ചക്കുട്ടി സുഖം പ്രാപിച്ചു വരികയാണ്.

Special News

ലോ​ക​ത്തി​ലെ ഏ​റ്റ​വും മാ​ര​ക​മാ​യ 10 വി​ഷ​ങ്ങ​ൾ; നിമിഷങ്ങൾക്കുള്ളിൽ മരണം

വി​ഷം എ​ന്നു കേ​ൾ​ക്കുമ്പോ​ൾ​ത്ത​ന്നെ മ​നു​ഷ്യ​ർ​ക്കു ചെ​റി​യൊ​രു പേ​ടി തോ​ന്നും. കാ​ര​ണം മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​ത്തി​നും ജീ​വ​നും നി​ല​നി​ൽ​പ്പി​നും വ​രെ ഭീ​ഷ​ണി​യു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​യാ​ണ് വി​ഷ‍​ങ്ങ​ൾ. ഒ​രു നി​മി​ഷം​കൊ​ണ്ട് മ​നു​ഷ്യ​ജീ​വ​ൻ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​വ​യും ഇ​ഞ്ചി​ഞ്ചാ​യി കൊ​ല്ലു​ന്ന​വ​യു​മ​ട​ക്കം നി​ര​വ​ധി വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ൾ ലോ​ക​ത്തു​ണ്ട്.

പ​ല മാ​ര​ക​രോ​ഗ​ങ്ങ​ൾ​ക്കു പി​ന്നി​ലും വി​ഷ​വ​സ്തു​ക്ക​ളു​ടെ സ്വാ​ധീ​ന​മു​ണ്ട്. മ​നു​ഷ്യ​ർ​ക്കു മാ​ത്ര​മ​ല്ല എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും​ത​ന്നെ വി​ഷ‍​ങ്ങ​ൾ ഹാ​നി​ക​ര​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​യി​ൽ​നി​ന്ന് അ​ക​ന്നു നി​ൽ​ക്കാ​ൻ ജീ​വ​ജാ​ല​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ന്നു.​അ​തേ​സ​മ​യം, മ​രു​ന്നു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​നും മ​റ്റും വി​ഷ‍​ങ്ങ​ളു​ടെ ഘ​ട​ക​ങ്ങ​ളെ ശാ​സ്ത്ര​ലോ​കം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​റു​മു​ണ്ട്. പ​ല ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും സ്വ​യ​ര​ക്ഷ​യ്ക്കു​ള്ള മാ​ർ​ഗം​കൂ​ടി​യാ​ണ് എ​തി​രാ​ളി​ക​ൾ​ക്കെ​തി​രേ​യു​ള്ള വി​ഷ​പ്ര​യോ​ഗം.

മ​നു​ഷ്യ​ന് അ​റി​വാ​യി​ട്ടു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും മാ​ര​ക​മാ​യ 10 വി​ഷ‍​ങ്ങ​ൾ ഏ​തെ​ന്നു പ​രി​ശോ​ധി​ക്കു​ക​യാ​ണി​വി​ടെ. ഒ​രു വ​സ്തു ശ​രീ​ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ചാ​ലോ അ​തു ശ്വ​സി​ച്ചാ​ലോ ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ട്ടാ​ലോ മ​ര​ണം അ​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നെ വി​ഷം എ​ന്നു വി​ശേ​ഷി​പ്പി​ക്കാം. വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ൽ പോ​ലും ജീ​വ​നെ​ടു​ക്കാ​ൻ ശേ​ഷി​യു​ള്ള വി​ഷ​ങ്ങ​ളാ​ണ് ഈ ​പ​ട്ടി​ക​യി​ൽ ഉ​ള്ള​ത്.

1. റൈ​സി​ൻ (Ricin)

ആ​വ​ണ​ക്കി​ൻ കു​രു​വി​ൽ​നി​ന്നാ​ണ് ഈ ​മാ​ര​ക വി​ഷം എ​ടു​ക്കു​ന്ന​ത്. ഒ​രു മ​ണ​ൽ​ത്ത​രി​യോ​ളം പോ​രു​ന്ന അ​ള​വ് മ​തി ഒ​രു മ​നു​ഷ്യ​നെ കൊ​ല്ലാ​ൻ. ഇ​തു കോ​ശ​ങ്ങ​ളി​ലെ പ്രോ​ട്ടീ​ൻ ഉ​ത്പാ​ദ​നം ത​ട​യു​ന്ന​തു മൂ​ല​മാ​ണ് മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്. ഇ​തി​നു നി​ല​വി​ൽ മ​റു​മ​രു​ന്നി​ല്ല. 1978ൽ ​ബ​ൾ​ഗേ​റി​യ​ൻ എ​ഴു​ത്തു​കാ​ര​ൻ ജോ​ർ​ജി മാ​ർ​ക്കോ​വി​നെ വ​ധി​ക്കാ​ൻ ഈ ​വി​ഷം ഉ​പ​യോ​ഗി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

2. ബൊ​ട്ടു​ലി​നം ടോ​ക്സി​ൻ (Botulinum Toxin / Botox)

"ക്ലോ​സ്ട്രി​ഡി​യം ബൊ​ട്ടു​ലി​നം' എ​ന്ന ബാ​ക്ടീ​രി​യ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഈ ​ന്യൂ​റോ​ടോ​ക്സി​ൻ ശ്വ​സ​ന​പേ​ശി​ക​ളെ ത​ള​ർ​ത്തും. അ​തു​വ​ഴി മ​ര​ണം സം​ഭ​വി​ക്കും. ശ​രി​യാ​യി സീ​ൽ ചെ​യ്യാ​ത്ത കാ​നു​ക​ളി​ലെ ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യോ കേ​ടാ​യ ഇ​റ​ച്ചി​യി​ലൂ​ടെ​യോ ഇ​തു ശ​രീ​ര​ത്തി​ലെ​ത്താം. അ​തേ​സ​മ​യം ര​സ​ക​ര​മാ​യ മ​റ്റൊ​രു കാ​ര്യം, ഇ​തേ വി​ഷം ചു​ളി​വു​ക​ൾ മാ​റ്റാ​നു​ള്ള 'ബോ​ട്ടോ​ക്സ്' (Botox) ചി​കി​ത്സ​യി​ൽ വ​ള​രെ ചെ​റി​യ അ​ള​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നു​ള്ള​താ​ണ്.

3. ടെ​ട്രാ​ഡോ​ടോ​ക്സി​ൻ (Tetradotoxin - TTX)

ജാ​പ്പ​നീ​സ് വി​ഭ​വ​മാ​യ 'ഫു​ഗു' (Fugu) ത​യാ​റാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ​ഫ​ർ മ​ത്സ്യ​ങ്ങ​ളി​ലാ​ണ് (Puffer fish) ഈ ​വി​ഷം കാ​ണ​പ്പെ​ടു​ന്ന​ത്. ത​ല​ച്ചോ​റും ശ​രീ​ര​വും ത​മ്മി​ലു​ള്ള നാ​ഡീ​ബ​ന്ധം വി​ച്ഛേ​ദി​ക്കാ​ൻ ഇ​തി​നു ശേ​ഷി​യു​ണ്ട്. ക​ഴി​ച്ചു ക​ഴി​ഞ്ഞാ​ൽ ഏ​ക​ദേ​ശം ആ​റു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു മ​ര​ണം സം​ഭ​വി​ക്കും. നീ​രാ​ളി​ക​ൾ, ചി​ല ത​രം ത​വ​ള​ക​ൾ എ​ന്നി​വ​യി​ലും ഈ ​വി​ഷം കാ​ണ​പ്പെ​ടു​ന്നു​ണ്ട്.

4. ബാ​ട്രാ​ക്കോ​ടോ​ക്സി​ൻ (Batrachotoxin)

കൊ​ളം​ബി​യ​യി​ലെ 'ഗോ​ൾ​ഡ​ൻ പോ​യി​സ​ൺ' എ​ന്ന ഇ​നം ത​വ​ള​ക​ളു​ടെ തൊ​ലി​പ്പു​റ​ത്താ​ണ് ഈ ​വി​ഷം കാ​ണ​പ്പെ​ടു​ന്ന​ത്. ത​വ​ള​ക​ൾ ക​ഴി​ക്കു​ന്ന വ​ണ്ടു​ക​ളി​ൽ​നി​ന്നാ​ണ് ഇ​വ​ർ​ക്ക് ഈ ​വി​ഷം ല​ഭി​ക്കു​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഒ​രു ത​വ​ള​യു​ടെ ശ​രീ​ര​ത്തി​ലു​ള്ള വി​ഷം ഏ​താ​ണ്ട് ര​ണ്ട് ഡ​സ​ൻ ആ​ളു​ക​ളെ കൊ​ല്ലാ​ൻ പ​ര്യാ​പ്ത​മാ​ണ്. ഇ​തി​നും മ​റു​മ​രു​ന്നി​ല്ല.

5. അ​മാ​ടോ​ക്സി​ൻ (Amatoxin)

'അ​മാ​നി​റ്റ' വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കൂ​ണു​ക​ളി​ലാ​ണ് ഈ ​വി​ഷമുള്ളത്. കാ​ട്ടു കൂ​ണു​ക​ൾ പ​റി​ച്ചു കഴിക്കുന്ന ചിലർ മരിച്ചുപോകുന്നത് ഇവയുടെ സാന്നിധ്യം മൂലമാണ്. ഈ ​വി​ഷം പ്ര​ധാ​ന​മാ​യും വൃ​ക്ക​ക​ളെ​യും ക​ര​ളി​നെ​യു​മാ​ണ് ബാ​ധി​ക്കു​ന്ന​ത്. ഇതു മൂലം പെട്ടെന്നുള്ള മരണമല്ല സംഭവിക്കുന്നത്. ഒരു വ്യക്തി ദീ​ർ​ഘ​നേ​ര​ത്തെ വേ​ദ​ന​യ്ക്കും കോ​മ​ അവസ്ഥയ്ക്കും ശേഷമാണ് മരണത്തിനു കീഴടങ്ങുക.

6. സ​യ​നൈ​ഡ് (Cyanide)

ര​ക്ത​ത്തി​ലെ ഇ​രു​മ്പു​മാ​യി ചേ​ർ​ന്നു കോ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ൻ പ്ര​വാ​ഹം ത​ട​യു​ന്ന മാരക വി​ഷ​മാ​ണി​ത്. ഉള്ളിൽച്ചെന്നാൽ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ മ​ര​ണം സം​ഭ​വി​ക്കും. ആ​പ്പി​ൾ, ചെ​റി തു​ട​ങ്ങി​യ പ​ഴ​ങ്ങ​ളു​ടെ കു​രു​ക്ക​ളി​ൽ പ്ര​കൃ​തി​ദ​ത്ത​മാ​യി ചെ​റി​യ അ​ള​വി​ൽ സ​യ​നൈ​ഡ് അ​ട​ങ്ങി​യി​ട്ടു​ണ്ട്. സയനൈഡ് ഉള്ളിൽച്ചെന്ന് നിരവധി പേർ മരണപ്പെട്ടിട്ടുണ്ട്. ഹൈ​ഡ്ര​ജ​ൻ സ​യ​നൈ​ഡ് ഒ​രു രാ​സാ​യു​ധ​മായും ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഇ​തി​നു ക​യ്പ്പു​ള്ള ബ​ദാ​മി​ന്‍റെ ഗ​ന്ധ​മാ​ണെന്നു പ​റ​യ​പ്പെ​ടു​ന്നു.

7. നേ​ർ​വ് ഗ്യാ​സ് (Nerve Gas)

സാ​രി​ൻ (Sarin), VX തു​ട​ങ്ങി​യ രാ​സ​സം​യു​ക്ത​ങ്ങ​ൾ ഹൈ​ഡ്ര​ജ​ൻ സ​യ​നൈ​ഡി​നേ​ക്കാ​ൾ 500 ഇ​ര​ട്ടി മാ​ര​ക​മാ​ണ്. ഇ​തു ശ്വ​സി​ക്കു​ക​യോ ച​ർ​മത്തി​ലൂ​ടെ ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ടു​ക​യോ ചെ​യ്യാം. നാ​ഡീ​വ്യൂ​ഹ​ത്തെ ത​ള​ർ​ത്തു​ന്ന ഈ ​വി​ഷം പേ​ശി​ക​ളു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ത്തു​ക​യും ശ്വാ​സം​മു​ട്ടി​ച്ചു കൊ​ല്ലു​ക​യും ചെ​യ്യു​ന്നു.

8. ബ്രോ​ഡി​ഫാ​കം (Brodifacoum)

ര​ക്തം ക​ട്ട​പി​ടി​ക്കു​ന്നതു ത​ട​യു​ന്ന (Anticoagulant) അ​തി​ശ​ക്ത​മാ​യ വി​ഷ​മാ​ണി​ത്. എ​ലി​ക​ളെ കൊ​ല്ലാ​നു​ള്ള മ​രു​ന്നു​ക​ളി​ൽ ഇതുണ്ട്. ഇ​തു ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ൽ ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​കും. ഈ വിഷാംശം ഏറെ നാൾ ശ​രീ​ര​ത്തി​ൽ നി​ല​നി​ൽ​ക്കും.

9. സ്ട്രി​ക്നി​ൻ (Strychnine)

കാ​ഞ്ഞി​ര​ക്കു​രു​വി​ൽ (Strychnos nux-vomica)നി​ന്നു ല​ഭി​ക്കു​ന്ന ഈ ​വി​ഷം നാ​ഡീ​വ്യൂ​ഹ​ത്തെ​യാ​ണ് കടന്നാക്രമിക്കുന്നത്. ഇ​തു ബാ​ധി​ക്കു​ന്ന​വ​ർ​ക്ക് അ​തി​ശ​ക്ത​മാ​യ പേ​ശീ​വ​ലി​വ് അ​നു​ഭ​വ​പ്പെ​ടും. എ​ലി​ക​ളെ​യും മ​റ്റും ന​ശി​പ്പി​ക്കാ​ൻ ഇ​തു കീ​ട​നാ​ശി​നി​യാ​യി ഉ​പ​യോ​ഗി​ക്കാറുണ്ട്.

10. പൊ​ളോ​ണി​യം (Polonium)

ഈ ​പ​ട്ടി​ക​യി​ലെ ഏ​റ്റ​വും മാ​ര​ക​മാ​യ വിഷവ​സ്തു​വാ​ണി​ത്. ഇ​തൊ​രു റേ​ഡി​യോ ആ​ക്ടീ​വ് മൂ​ല​ക​മാ​ണ്. സയനൈഡിനേക്കാളും ദശലക്ഷക്കണക്കിന് ഇരട്ടി മാരകമാണ് പൊളോണിയം-210 എന്ന ഐസോടോപ്പ്. ഒരു ഗ്രാമിന്‍റെ കോടിക്കണക്കിന് തരിയിലൊരംശം മാത്രം മതി ഒരു മുതിർന്ന മനുഷ്യനെ കൊല്ലാൻ. ഇ​തു ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ളെ​യും ക​ല​ക​ളെ​യും റേ​ഡി​യോ ആ​ക്റ്റി​വി​റ്റി​യി​ലൂ​ടെ ന​ശി​പ്പി​ക്കു​ന്നു. തിരിച്ചറിയാൻ പ്രയാസമുള്ള ഒരു ഭീകരമായ വിഷവസ്തുവാണിത്.

ശ്രദ്ധിക്കാൻ: മി​ക്ക​വാ​റും എ​ല്ലാ മാ​ര​ക വി​ഷ​ങ്ങ​ളും നാ​ഡീ​വ്യൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന​വ​യാ​ണ് (Neurotoxins). പേ​ശി​ക​ൾ ത​ള​രു​ന്നതു മൂ​ലം ശ്വാ​സ​മെ​ടു​ക്കാ​ൻ ക​ഴി​യാ​തെ​യാ​ണ് പ​ല​പ്പോ​ഴും മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത്. ശ​രി​യാ​യ സ​മ​യ​ത്തു വൈ​ദ്യ​സ​ഹാ​യം ല​ഭി​ച്ചാ​ൽ ചി​ല​തി​ൽനി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ക്കും.

Kerala

ചി​കി​ത്സാ​പ്പി​ഴ​വില്‍ കൈ ​മു​റി​ച്ച സം​ഭ​വം;21 വ​​​​യ​​​​സ് വ​​​​രെ കു​​​​ട്ടി​​​​ക്ക് സൗ​​​​ജ​​​​ന്യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ചി​​​​കി​​​​ത്സ​​​​യും ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം: ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: ചി​​​​കി​​​​ത്സാ​​​​പ്പി​​​​ഴ​​​​വില്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​നി​​​​യു​​​​ടെ കൈ ​​​​മു​​​​റി​​​​ച്ചു​​​മാ​​​​റ്റേ​​​​ണ്ടി വ​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ പാ​​​​ല​​​​ക്കാ​​​​ട് പ​​​​ല്ല​​​​ശ​​​​ന സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ ഒ​​​​മ്പ​​​​തു​​​​ വ​​​​യ​​​​സു​​​​കാ​​​​രി​​​​ക്ക് 21 വ​​​​യ​​​​സാ​​​​കും വ​​​​രെ സൗ​​​​ജ​​​​ന്യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും ചി​​​​കി​​​​ത്സ​​​​യും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. കു​​​​ട്ടി​​​​യു​​​​ടെ വൈ​​​​ക​​​​ല്യം ഭാ​​​​വി​​​​യി​​​​ല്‍ ജോ​​​​ലി ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് ത​​​​ട​​​​സ​​​​മാ​​​​ക​​​​രു​​​​തെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ വി​​​​നോ​​​​ദി​​​​നി എ​​​​ന്ന കു​​​​ട്ടി​​​​ക്കു​​​​ണ്ടാ​​​​യ ദു​​​​ര​​​​നു​​​​ഭ​​​​വം ചി​​​​കി​​​​ത്സാ​​​പ്പി​​​​ഴ​​​​വി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​ത്ത​​​ന്നെ സം​​​​ഭ​​​​വി​​​​ച്ച​​​​താ​​​​ണെ​​​​ന്നു പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്‌​​​ട്യാ വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്‍, ജ​​​​സ്റ്റീ​​​​സ് വി.​​​​എം. ശ്യാം​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശം. വീ​​​​ഴ്ച​​​​യ്ക്ക് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ളാ​​​​യ ഡോ​​​​ക്ട​​​​ര്‍​മാ​​​​രെ​​​​യും മ​​​​റ്റു ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും ക​​​​ണ്ടെ​​​​ത്തി അ​​​​ച്ച​​​​ട​​​​ക്ക, നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പൊ​​​​തു​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​നാ​​​​യ പി.​​​​ഡി. ജോ​​​​സ​​​​ഫ് ന​​​​ല്‍​കി​​​​യ ഹ​​​​ര​​​​ജി തീ​​​​ര്‍​പ്പാ​​​​ക്കി​​​​യാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

കു​​​​ട്ടി​​​​ക്ക് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ല്‍​നി​​​​ന്ന് ചി​​​​കി​​​​ത്സ​​​​യ്ക്കും കൃ​​​​ത്രി​​​​മ​​​​ക്കൈ വ​​​​ച്ചു​​​​പി​​​​ടി​​​​പ്പി​​​​ക്കാ​​​​നു​​​​മാ​​​​യി ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​താ​​​​യി സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ര​​​​ണ്ടു ഡോ​​​​ക്ട​​​​ര്‍​മാ​​​​രെ നേ​​​​ര​​​​ത്തേ സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്തി​​​​രു​​​​ന്നു.

ഇ​​​​തി​​​​ല്‍ ഡോ. ​​​​സ​​​​ര്‍​ഫ​​​​റാ​​​​സി​​​​നെ തി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ന്‍ അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ട്രൈ​​​​ബ്യൂ​​​​ണ​​​​ല്‍ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടെ​​​​ങ്കി​​​​ലും ഇ​​​​തി​​​​നെ​​​​തി​​​​രേ അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കാ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​നം. ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ളാ​​​​യ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍ ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ല്‍ വി​​​​ജി​​​​ല​​​​ന്‍​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി ഉ​​​​ചി​​​​ത ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. 

District News

അ​മ​ര​ക്കാ​ര​ന് ചി​കി​ത്സാസ​ഹാ​യം

കു​മ​ര​കം: വ​ർ​ഷ​ങ്ങ​ളാ​യി അ​മ​ര​പ്പ​ങ്കാ​യം പി​ടി​ച്ച് വി​ജ​യ​കി​രീ​ട​ത്തി​ലേ​ക്ക് പ​ല ക​ളി​വ​ള്ള​ങ്ങ​ളെ​യും ന​യി​ച്ച ബി​ൻ​സി​യു​ടെ ജീ​വ​ൻ നി​യ​ന്ത്രി​ക്കാ​ൻ കു​ട്ട​നാ​ട്ടി​ലെ അ​മ​ര​ക്കാ​ർ. ക​ളി​വ​ള്ള​ങ്ങ​ളു​ടെ ദി​ശ തെ​റ്റാ​തെ കാ​ക്കു​ന്ന അ​മ​രപ്പ​ങ്കാ​യ​ക്കാ​ർ ബി​ൻ​സി​മോ​ന്‍റെ പു​തുജീ​വി​ത​ത്തി​നാ​യി​ട്ടാ​ണ് ഒ​ത്തൊ​രു​മി​ച്ച​ത്.

നെ​ഹ്‌​റു ട്രോ​ഫി, ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് തു​ട​ങ്ങി​യ ജ​ല​മേ​ള​ക​ളി​ൽ അ​മ​ര​പ്പ​ങ്കാ​യ​ത്തി​ൽ മി​ക​ച്ച അ​മ​ര​ക്കാ​രി​ൽ ഒ​രാ​ളാ​ണ് കു​മ​ര​കം മ​ങ്കു​ഴി പു​തു​ചി​റ​വീ​ട്ടി​ൽ ബി​ൻ​സി​മോ​ൻ. ഇ​ക്ക​ഴി​ഞ്ഞ നെ​ഹ്‌​റു ട്രോ​ഫി - സി​ബി​എ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ചവ​ച്ച തെ​ക്കേ​ക്ക​ര ബോ​ട്ട് ക്ല​ബ്ബി​ന്‍റെ​യും ചെ​റു​ത​ന ചു​ണ്ട​ന്‍റെ​യും മൂ​ന്നാം പ​ങ്കാ​യ​ക്കാ​ര​നാ​യി​രു​ന്നു ബി​ൻ​സി​മോ​ൻ.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ബി​ൻ​സി​മോ​ന്‍റെ ജീ​വി​തം ദു​രി​ത​ത്തി​ലാ​ണ്. ഓ​ട്ടോ ഡ്രൈ​വ​ർ കൂ​ടി​യാ​യ ബി​ൻ​സി​മോ​ൻ കി​ഡ്നി രോ​ഗം പി​ടി​പെ​ട്ടു കി​ട​പ്പി​ലാ​യി. ഒ​രു കി​ഡ്നി പൂ​ർ​ണ​മാ​യി ത​ക​രാ​റി​ലാ​കു​ക​യും ര​ണ്ടാ​മ​ത്തേ​തി​ൽ രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ക​യും ചെ​യ്ത​തോ​ടെ ഭീ​മ​മാ​യ ചി​കി​ത്സാ​ച്ചെ​ല​വ് താ​ങ്ങാ​നാ​വാ​തെ കു​ടും​ബം ബു​ദ്ധി​മു​ട്ടി​ലാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്, ത​ങ്ങ​ളി​ലൊ​രു​വ​നു​വേ​ണ്ടി ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളി​ലെ അ​മ​ര​ക്കാ​ർ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

വ​ള്ളം​ക​ളി​യി​ൽ വ്യ​ത്യ​സ്ത വ​ള്ള​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​വ​ർ ബി​ൻ​സി​മോ​നാ​യി ഒ​രു​മി​ച്ച് തു​ഴ​യെ​റി​ഞ്ഞു. ‘അ​മ​രം’ എ​ന്ന പേ​രി​ൽ ഒ​രു വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ്‌ തു​ട​ങ്ങു​ക​യും അ​തു​വ​ഴി സ​മാ​ഹ​രി​ച്ച തു​ക ബി​ൻ​സി​മോ​ന്‍റെ വീ​ട്ടി​ലെ​ത്തി കൈ​മാ​റു​ക​യും ചെ​യ്തു.

Business

സൺ ഫാർമസ്യൂട്ടിക്കൽസിന് ആസാമിൽ 500 കോടിയുടെ പുതിയ പ്ലാന്‍റ്

ഗുവാഹത്തി: പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ സൺ ഫാർമസ്യൂട്ടിക്കൽസ് ആസാമിൽ പുതിയ മാനുഫാക്ചറിംഗ് പ്ലാന്‍റ് നിർമിക്കും. ഇതിനായി 500 കോടിയുടെ നിക്ഷേപം നടത്തും. 500 ലധികം പേർക്ക് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു ചീഫ് സെക്രട്ടറി രവി കോട്ട അറിയിച്ചു. ബുധനാഴ്ച കന്പനിയിലെ സീനിയർ ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിയുമായുള്ള കൂടികാഴ്ചയിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്തു
സംസ്ഥാനത്തെ തൊഴിലവസരങ്ങൾ, വികസനം, വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ആസാം സർക്കാർ സാധ്യതയുള്ള നിക്ഷേപകരുമായി നടത്തുന്ന ഇടപെടലുകളുടെ ഭാഗമാണ് ഈ പദ്ധതിയുമെന്ന് കോട്ട വ്യക്തമാക്കി.
സൺ ഫാർമസ്യൂട്ടിക്കൽസ് ലോകത്തിലെ നാലാമത്തെ വലിയതും ഇന്ത്യയിലെ ഏറ്റവും വലിയതുമായ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണെന്നും അവർ ആസാമിലേക്കു വരുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

District News

അവധി ദിനങ്ങളിൽ സ്കാനിംഗ് സെന്‍ററുകൾ അടച്ചിടുന്നത് രോഗികൾക്കു വിനയാകുന്നു

അമ്പലപ്പുഴ: അവധി ദിവസങ്ങളിൽ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള സ്വകാര്യ സ്കാനിംഗ് സെന്‍ററുകളും അടച്ചിടുന്നത് രോഗികൾക്കു വിനയാകുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള സ്കാനിംഗ് സെന്‍ററുകളാണ് ഞായറാഴ്ചകളിൽ പ്രവർത്തിക്കാത്തത്. ഞായറാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെത്തുന്ന രോഗികൾക്കു സ്കാനിംഗ് നിർദേശിച്ചാൽ സ്കാനിംഗ് സെന്‍റർ തേടി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് രോഗികളും ബന്ധുക്കളും.

ആലപ്പുഴ വരെ എത്തിയാണ് ഞായറാഴ്ചകളിൽ പലരും സ്കാനിംഗ് നടത്തുന്നത്. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള സ്കാനിംഗ് സെന്‍ററുകളിൽ ഒരെണ്ണമെങ്കിലും ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും തുറന്നു പ്രവർത്തിക്കാൻ ആരോഗ്യവകുപ്പ് ഇടപെടണമെന്നാണ് രോഗികളുടെ ആവശ്യം.

Kerala

പ്ലാസ്റ്ററിട്ട കാലിനുള്ളിൽ ഫൈബർ ചില്ല്; അന്വേഷണത്തിനു സമിതി

അ​മ്പ​ല​പ്പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തു​ന്ന​ലും പ്ലാ​സ്റ്റ​റു​മി​ട്ട യു​വാ​വി​ന്‍റെ കാ​ലി​ൽ അ​ഞ്ചു​മാ​സ​ത്തി​നു ശേ​ഷം ഫൈ​ബ​ർ ചി​ല്ല് ക​ണ്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സു​പ്ര​ണ്ട് നാ​ലം​ഗ സ​മി​തി​യെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​നു നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

പു​ന്ന​പ്ര കൊ​ച്ചു​പ​റ​മ്പി​ൽ അ​ന​ന്തു​വി​ന് (27) ജൂ​ലൈ 17-നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങു​മ്പോ​ൾ ബൈ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വ​ല​തു കാ​ൽ​മു​ട്ടി​നു താ​ഴെ മു​റി​വേ​റ്റു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ആ​ദ്യ​ദി​വ​സം മു​റി​വി​ൽ തു​ന്ന​ലി​ട്ടു. അ​ടു​ത്ത ദി​വ​സം അ​സ്ഥി രോ​ഗ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ പ്ലാ​സ്റ്റ​റു​മി​ട്ടു.

നീ​രും വേ​ദ​ന​യും കു​റ​യാ​താ​യ​പ്പോ​ൾ അ​ന​ന്തു വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ എ​ത്തി. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് റ​ഫ​ർ ചെ​യ്തെ​ങ്കി​ലും അ​വി​ടെ കി​ട​ക്ക​യി​ല്ലാ​ത്ത​തി​നാ​ൽ മ​റ്റേ​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചെ​ന്ന് അ​ന​ന്തു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ആ​ശു​പ​ത്രി വി​ടു​ന്ന​താ​യി എ​ഴു​തി​ക്കൊ​ടു​ത്താ​ണു ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

തു​ട​ർ​ന്ന് ഡി​സം​ബ​ർ 30ന് ​സ​ഹ​ക​ര​ണ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി എ​ക്സ്റേ എ​ടു​ത്ത​പ്പോ​ൾ മു​റി​വേ​റ്റ ഭാ​ഗ​ത്ത് ര​ണ്ട് സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള ഫൈ​ബ​ർ ചി​ല്ല് ക​ണ്ടെ​ത്തി. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ അ​തു പു​റ​ത്തെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സു​പ്ര​ണ്ടി​നും അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​നും അ​ന​ന്തു പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ആ​ർ​എം​ഒ ഡോ. ​ല​ക്ഷ്മി, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​തോ​മ​സ് കോ​ശി, അ​സ്ഥി​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​നോ​ദ് കു​മാ​ർ, ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ ഡോ. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ അ​ന്വേ​ഷ​ണ​ത്തി​ൽ നി​യോ​ഗി​ച്ച​താ​യി സൂ​പ്ര​ണ്ട് ഡോ. ​എ. ഹ​രി​കു​മാ​ർ അ​റി​യി​ച്ചു. ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

District News

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ്ര​ഥ​മ ശു​ശ്രൂ​ഷാ പ​രി​ശീ​ല​ന ക്ലാ​സ്

ആ​ലു​വ : എ​റ​ണാ​കു​ളം റൂ​റ​ലി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷാ പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ജീ​വ​ന്‍​ര​ക്ഷാ രം​ഗ​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ര്യ​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ​രി​പാ​ടി.

എ​റ​ണാ​കു​ളം റൂ​റ​ലി​ലെ നൂ​റോ​ളം പോ​ലീ​സു​കാ​ര്‍ പ​ങ്കെ​ടു​ത്തു. ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം ഉ​ണ്ടാ​കു​ന്ന പെ​ട്ടെ​ന്നു​ള​ള മ​ര​ണം കു​റ​യ്ക്കു​ന്ന​തി​ല്‍ പ്ര​ഥ​മ ശു​ശ്രൂ​ഷ ഏ​റ്റ​വും നി​ര്‍​ണാ​യ​ക​മാ​ണെ​ന്ന് രാ​ജ​ഗി​രി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​സ​ണ്ണി പി. ​ഓ​ര​ത്തേ​ല്‍ പ​റ​ഞ്ഞു.

ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജേ​ക്ക​ബ് വ​ര്‍​ഗീ​സ്, എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗം മേ​ധാ​വി ഡോ. ​നീ​ര​ജ് അ​ക്ക​ര​ച്ചി​റ്റൂ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഉ​ട​ന്‍ സ​ഹാ​യം ന​ല്‍​കാ​നും, പോ​ലീ​സ് സേ​ന​യു​ടെ കാ​ര്യ​ക്ഷ​മ​ത വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​നും പ​രി​ശീ​ല​നം സ​ഹാ​യ​ക​ര​മാ​യെ​ന്ന് എ​ട​ത്ത​ല എ​സ്‌​ഐ അ​രു​ണ്‍ ദേ​വ് പ​റ​ഞ്ഞു.

Latest News

Corehub Up