Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medical Assistance Fund.

Kozhikode

പാ​ട്ടു​പാ​ടി സ​മാ​ഹ​രി​ച്ച പണം സുരേഷ് നൽകിയത് ചി​കി​ത്സാ സ​ഹാ​യ​നി​ധി​യി​ലേ​ക്ക്

മു​ക്കം: ക​ണ്ണു​ക​ൾ​ക്ക് കാ​ഴ്ച​യി​ല്ലെ​ങ്കി​ലും അ​ക​ക്ക​ണ്ണു​കൊ​ണ്ട് മൂ​ന്ന് കു​രു​ന്നു​ക​ളു​ടെ വേ​ദ​ന​യും നി​സ​ഹാ​യാ​വ​സ്ഥ​യും തി​രി​ച്ച​റി​ഞ്ഞ് കാ​രു​ണ്യ​ത്തി​ന്‍റെ വേ​റി​ട്ട മാ​തൃ​ക തീ​ർ​ത്തി​രി​ക്കു​ക​യാ​ണ് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മു​രി​ങ്ങം​പു​റാ​യി സ്വ​ദേ​ശി സു​രേ​ഷ്. എ​സ്എം​എ ബാ​ധി​ച്ച് ചി​കി​ത്സ​യ്ക്കാ​യി സ​ഹാ​യം കാ​ത്തി​രി​ക്കു​ന്ന മൂ​ന്ന് കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി തെ​രു​വു​ക​ളി​ൽ പാ​ട്ടു​പാ​ടി സ​മാ​ഹ​രി​ച്ച 20,000 രൂ​പ​യാ​ണ് സു​രേ​ഷ് ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി​ക്ക് കൈ​മാ​റി​യ​ത്.

സ്വ​ന്തം കു​ടും​ബ​ത്തി​ന്‍റെ അ​ന്ന​ത്തി​നാ​യി കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​വി​ധ അ​ങ്ങാ​ടി​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പാ​ട്ടു​പാ​ടി ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്ന​യാ​ളാ​ണ് സു​രേ​ഷ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​ക്ക​ൾ പ​റ​ഞ്ഞു​മാ​ണ് എ​സ്എം​എ ബാ​ധി​ച്ച മൂ​ന്ന് കു​ഞ്ഞു​ങ്ങ​ളു​ടെ ചി​കി​ത്സാ ആ​വ​ശ്യ​വും കു​ടും​ബ​ങ്ങ​ളു​ടെ പ്ര​യാ​സ​ങ്ങ​ളും സു​രേ​ഷ് അ​റി​ഞ്ഞ​ത്. കാ​ഴ്ച​യു​ടെ പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും ആ ​കു​ഞ്ഞു​ങ്ങ​ളു​ടെ വേ​ദ​ന മ​ന​സി​ൽ തൊ​ട്ട​തോ​ടെ അ​വ​ർ​ക്കാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം സു​രേ​ഷി​ലു​ണ്ടാ​യി.

അ​ങ്ങ​നെ​യാ​ണ് ത​ന്‍റെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ പാ​ട്ടി​നെ​ത്ത​ന്നെ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഉ​പാ​ധി​യാ​ക്കി​യ​ത്. സു​ഹൃ​ത്താ​യ എം.​ബി. ന​സീ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച് സു​രേ​ഷ് പാ​ട്ടു​പാ​ടി.
നാ​ട്ടു​കാ​രി​ൽ​നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ച്ച സ​ഹാ​യം സ​മാ​ഹ​രി​ച്ച് 20,000 രൂ​പ​യോ​ളം ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി തു​ക ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.

 

Latest News

Corehub Up