Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meerut

Kouthukam

ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഭീ​തി​പ​ര​ത്തി കൂ​റ്റ​ൻ മ​ല​മ്പാ​മ്പ്; സാ​ഹ​സി​ക​മാ​യി പി​ടി​ച്ച് കാ​ട്ടി​ല​യ​ച്ച് വ​ന​പാ​ല​ക​ർ

മീ​റ​റ്റി​ലെ ഹ​സ​ൻ​പൂ​ർ ഖാ​ദിം ഗ്രാ​മ​ത്തി​ൽ കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് കൂ​റ്റ​ൻ മ​ല​മ്പാ​മ്പ് ഇ​ഴ​ഞ്ഞെ​ത്തി​യ​ത് നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി. ഗ്രാ​മ​വീ​ഥി​യി​ലൂ​ടെ നീ​ങ്ങി​യ പാ​മ്പ് സ​മീ​പ​ത്തെ ഒ​രു വീ​ടി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ത​ടി​ച്ചു​കൂ​ടു​ക​യാ​യി​രു​ന്നു. 

സാ​ഹ​സി​ക​മാ​യി പാ​മ്പി​നെ ത​ട​ഞ്ഞു​നി​ർ​ത്തി​യ ഗ്രാ​മ​വാ​സി​ക​ളി​ലൊ​രാ​ൾ അ​ത് വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റു​ന്ന​ത് ഒ​ഴി​വാ​ക്കി. വി​വ​രം ഉ​ട​ന​ടി വ​ന​പാ​ല​ക​രെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ് സം​ഘം നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​ല​മ്പാ​മ്പി​നെ സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടി. 

തു​ട​ർ​ന്ന് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ നി​ന്ന് മാ​റ്റി ഹ​സ്തി​ന​പൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ തു​റ​ന്നു​വി​ട്ട​തോ​ടെ​യാ​ണ് ഗ്രാ​മ​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യ​ത്. വ​ന്യ​ജീ​വി​ക​ളെ ക​ണ്ടെ​ത്തി​യാ​ൽ സ്വ​യം കൈ​കാ​ര്യം ചെ​യ്യാ​ൻ ശ്ര​മി​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്ക​ണ​മെ​ന്ന് വ​ന​പാ​ല​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up