മേപ്പാടി: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തെത്തുടര്‍ന്ന് പീപ്പിള്‍സ് ഫൗണ്ടേഷന് നടപ്പാക്കിയ "എറൈസ് മേപ്പാടി’ പദ്ധതിയുടെ ഭാഗമായി സംരംഭക സംഗമം നടത്തി.
കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. "എറൈസ് മേപ്പാടി’ സമൂഹപങ്കാളിത്തത്തോടെ നടപ്പാക്കിയ മാതൃകാപരമായ സമഗ്ര പുനരധിവാസ പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. പീപ്പിള്‍സ് ഫൗണ്ടേഷന് ചെയര്മാന് പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു.
ജമാത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി.കെ. ഫാറൂഖ്, പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, ജമാത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.പി. യൂനുസ് എന്നിവര്‍ പ്രസംഗിച്ചു. "ചെറുകിട സംരംഭകരുടെ സാമ്പത്തിക അച്ചടക്കം’ എന്ന വിഷയത്തില്‍ എന്‍ഐടി കോഴിക്കോടിലെ അസോ. പ്രഫ. ഡോ. മുഹമ്മദ് ഷാഫി ക്ലാസെടുത്തു. ഫൗണ്ടേഷന് വൈസ് ചെയര്മാന് എം. അബ്ദുള്‍മജീദ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.കെ. ഷമീര്‍ എന്നിവർ സംസാരിച്ചു.