വൈക്കം: താലൂക്ക് എൻഎസ്എസ് യൂണിയനും വനിതാ യൂണിയനും സംയുക്തമായി മംഗല്യവേദി എന്ന പേരിൽ വൈവാഹിക സംഗമം സംഘടിപ്പിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം ആളുകൾ മംഗല്യ വേദിയിൽ പങ്കെടുത്തു. യൂണിയൻ പ്രസിഡന്റ് പി ജി എം നായർ കാരിക്കോട് സംഗമം ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയൻ പ്രസിഡന്റ് കെ.ജയലക്ഷ്മി അധ്യക്ഷത വഹിച്ചു.
വിവാഹിതരാകുവാൻ ആഗ്രഹിക്കുന്ന യുവതീ-യുവാക്കളുടെ രകക്ഷാകർത്താക്കളാണ് സംഗമത്തിൽ പങ്കെടുത്തത്. അനുയോജ്യരായ വധുവരന്മാരെ കണ്ടെത്താൻ സംഗമം സഹായകരമായതായി പങ്കെടുത്തവർ പറഞ്ഞു.
ഇടനിലക്കാരില്ലാതെ വിവാഹിതരാകുവാൻ ആഗ്രഹിക്കുന്നവർക്ക് ഗുണപ്രദമാകുന്ന ഈ പരിപാടി തുടർപ്രവർത്തനമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
യൂണിയൻ വൈസ് പ്രസിഡന്റ് പി. വേണുഗോപാൽ, പ്രോഗ്രാം കോ-ഓഡിനേറ്റർ പി.എൻ.രാധാകൃഷ്ണൻ, യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ, എസ് മുരുകേശ്, ശ്രീകലാദിലീപ്, ജയ രാജശേഖരൻ,ശോഭകുമാരി, സി.എൻ. ഓമന, രമ്യശിവദാസ്, സിന്ധു അനിൽകുമാർ, ശ്രീലേഖഷാജി, അഡ്വ.എ. ശ്രീകല, തുടങ്ങിയവർ പ്രസംഗിച്ചു.