Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meeting Of Lokayuktas

ലോ​കാ​യു​ക്ത​മാ​രു​ടെ യോ​ഗം വി​ളി​ച്ച് ആഭ്യന്തരമന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന സം​​​വി​​​ധാ​​​ന​​​മാ​​​യ ലോ​​​കാ​​​യു​​​ക്ത, ഉ​​​പ​​​ലോ​​​കാ​​​യു​​​ക്ത​​​മാ​​​രു​​​ടെ യോ​​​ഗം ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു വി​​​ളി​​​ച്ചുചേ​​​ർ​​​ത്ത് നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ​​​താ​​​യി ആ​​​രോ​​​പ​​​ണം. ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ (ഡി​​​ജി​​​പി), ആ​​​ഭ്യ​​​ന്ത​​​ര അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, നി​​​യ​​​മ സെ​​​ക്ര​​​ട്ട​​​റി തു​​​ട​​​ങ്ങി​​​യ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് ലോ​​​കാ​​​യു​​​ക്ത യോ​​​ഗം വി​​​ളി​​​ച്ചു ചേ​​​ർ​​​ത്ത​​​ത്.

നീ​​​തി​​​ന്യാ​​​യ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ യോ​​​ഗം ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി വി​​​ളി​​​ച്ച​​​തി​​​ലെ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും രം​​​ഗ​​​ത്തെത്തി. സ്വ​​​ത​​​ന്ത്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട നീ​​​തി​​​ന്യാ​​​യ സം​​​വി​​​ധാ​​​ന​​​ത്തെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ന്‍റെ വ​​​രു​​​തി​​​യി​​​ലാ​​​ക്കാ​​​നു​​​ള്ള യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്കം തെ​​​റ്റാ​​​യ കീഴ്‌വഴക്കവും ക​​​ടു​​​ത്ത ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ലം​​​ഘ​​​ന​​​വു​​​മാ​​​ണെ​​​ന്നു പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഫേ​​​സ് ബു​​​ക്കി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു.

അ​​​ത്യ​​​ന്തം ഗൗ​​​ര​​​വ​​​ത​​​ര​​​വും ജ​​​നാ​​​ധി​​​പ​​​ത്യവി​​​രു​​​ദ്ധ​​​വു​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണി​​​ത്. 1999ലെ ​​​കേ​​​ര​​​ള ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മ​​​ത്തി​​​ന്‍റെ അ​​​ന്തഃ​​​സ​​​ത്ത പൂ​​​ർ​​​ണ​​​മാ​​​യും അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന​​​താ​​​ണ് ന​​​ട​​​പ​​​ടി. മ​​​ന്ത്രി നേ​​​രി​​​ട്ട് ലോ​​​കാ​​​യു​​​ക്ത​​​യെയും ഉ​​​പ​​​ലോ​​​കാ​​​യു​​​ക്ത​​​മാ​​​യെ​​​യും വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കു​​​ന്ന​​​ത്, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​നെ​​​യും ജു​​​ഡീ​​​ഷ്യ​​​റി​​​യെ​​​യും വേ​​​ർ​​​തി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന ത​​​ത്വ​​​ത്തി​​​നും സ്വ​​​ത​​​ന്ത്ര നീ​​​തി​​​ന്യാ​​​യ വ്യ​​​വ​​​സ്ഥ​​​യു​​​ടെ അ​​​ന്ത​​​സി​​​നും നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണ്.

ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മ​​​പ്ര​​​കാ​​​രം മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും നി​​​യ​​​മ​​​സ​​​ഭാ സാ​​​മാ​​​ജി​​​ക​​​രും സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പൊ​​​തു​​​സേ​​​വ​​​ക​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​ഴി​​​മ​​​തി, സ്വ​​​ജ​​​ന​​​പ​​​ക്ഷ​​​പാ​​​തം, അ​​​ധി​​​കാ​​​ര ദു​​​ർ​​​വി​​​നി​​​യോ​​​ഗം മു​​​ത​​​ലാ​​​യ​​​വ അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ അ​​​ധി​​​കാ​​​ര​​​മു​​​ള്ള സ്വ​​​ത​​​ന്ത്ര സം​​​വി​​​ധാ​​​ന​​​മാ​​​ണ് ലോ​​​കാ​​​യു​​​ക്ത. ലോ​​​കാ​​​യു​​​ക്ത​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രിത​​​ന്നെ ആ ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ത​​​ല​​​വ​​​ന്മാ​​​രെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ചൂണ്ടിക്കാട്ടി.

Latest News

Corehub Up