Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meeting On 30th

പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ൾ: ഉ​ന്ന​ത​ത​ല യോ​ഗം 30ന്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ​​​​രി​​​​സ്ഥി​​​​തി ലോ​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​മാ​​​​യി (ഇഎസ്എ) ബ​​​​ന്ധ​​​​പ്പെ​​​​ട്ട ആ​​​​ശ​​​​ങ്ക പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.ഡി. സ​​​​തീ​​​​ശ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വ​​​​നം, പ​​​​രി​​​​സ്ഥി​​​​തി വ​​​​കു​​​​പ്പ് മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ​​​​യും ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ​​​​യും യോ​​​​ഗം 30 ന് ​​​​ചേ​​​​രും. സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട് കേ​​​​ന്ദ്ര പ​​​​രി​​​​സ്ഥി​​​​തി, വ​​​​നം, കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തെ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി അ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രി സ​​​​ണ്ണി ജോ​​​​സ​​​​ഫി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് തീ​​​​രു​​​​മാ​​​​നം.

ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​ക​​​​ളെ​​​​യും കൃ​​​​ഷി​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളെ​​​​യും പ​​​​രി​​​​സ്ഥി​​​​തി ലോ​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ പ​​​​രി​​​​ധി​​​​യി​​​​ൽനി​​​​ന്ന് പൂ​​​​ർ​​​​ണ​​​​മാ​​​​യും ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കേ​​​​ന്ദ്ര പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടും. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​മ്മ​​​​ൻ വി. ​​​​ഉ​​​​മ്മ​​​​ൻ ക​​​​മ്മി​​​​റ്റി റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കേ​​​​ര​​​​ളം പ്രാ​​​​ദേ​​​​ശി​​​​ക ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ പ​​​​ഠ​​​​നം ന​​​​ട​​​​ത്തി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ, കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ പു​​​​തു​​​​താ​​​​യി നി​​​​യോ​​​​ഗി​​​​ച്ച വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്യും.

വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ളെ കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കു ക്ഷ​​​​ണി​​​​ക്കാ​​​​നും യോ​​​​ഗ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി.​​പ​​​​രി​​​​സ്ഥി​​​​തി സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​ജി. രാ​​​​ജ​​​​മാ​​​​ണി​​​​ക്യം ഉ​​​​ൾ​​​​പ്പെ​​​​ടെ പ​​​​രി​​​​സ്ഥി​​​​തി- കാ​​​​ലാ​​​​വ​​​​സ്ഥ വ്യ​​​​തി​​​​യാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​ലെ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up