Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meetings

സി​പി​എം സം​സ്ഥാ​ന സ​മി​തി യോ​ഗ​ങ്ങ​ൾ തു​ട​ങ്ങു​ന്നു മു​ഖം ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി വ​രും

കൊ​​​ല്ലം: സി​​​പി​​​എ​​​മ്മി​​​ന്‍റെ മു​​​ക​​​ൾ​​​ത്ത​​​ട്ടു​​​ക​​​ളി​​​ലു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​വ​​​ലോ​​​ക​​​ന ച​​​ർ​​​ച്ച​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​തോ​​​ടെ തു​​​ട​​​ങ്ങാ​​​ൻ പോ​​​കു​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി യോ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് കാ​​​തോ​​​ർ​​​ത്ത് രാ​​​ഷ്‌ട്രീ​​​യ കേ​​​ര​​​ളം.

റി​​​പ്പോ​​​ർ​​​ട്ടിം​​​ഗി​​​ൽ പ​​​രാ​​​മ​​​ർ​​​ശവി​​​ധേ​​​യ​​​രാ​​​യ നേ​​​താ​​​ക്ക​​​ൾ​​​ക്ക് നേ​​​രെ പാ​​​ർ​​​ട്ടി ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​കു​​​മോ എ​​​ന്ന ആ​​​കാം​​​ക്ഷ​​​യി​​​ലാ​​​ണ് പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം മ​​​ണ്ഡ​​​ലം സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രെ ശി​​​ക്ഷി​​​ച്ച് മു​​​ഖം ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് ന​​​ട​​​ക്കാ​​​ൻ സാ​​​ധ്യ​​​ത.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​വ​​​ലോ​​​ക​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 14 ജി​​​ല്ല​​​യി​​​ലും 300 ഓ​​​ളം വ​​​രു​​​ന്ന ഏ​​​രി​​​യാ ക​​​മ്മി​​​റ്റി​​​ക​​​ളി​​​ലും വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ളാ​​​ണ് ന​​​ട​​​ന്ന​​​ത്. ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​വും ഏ​​​രി​​​യാ ക​​​മ്മി​​​റ്റി​​​ക​​​ളി​​​ൽ ഒ​​​രു ദി​​​വ​​​സം മു​​​ഴു​​​വ​​​നാ​​​യും ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ളും ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​മാ​​​ണ് പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

ജി​​​ല്ലാ-ഏ​​​രി​​​യാ അ​​​വ​​​ലോ​​​ക​​​ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്ത് വി​​​ശ​​​ദ​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ളി​​​ലും ഏ​​​രി​​​യാ ക​​​മ്മി​​​റ്റി​​​ക​​​ളി​​​ലും തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തേ​​​ണ്ട നേ​​​തൃ​​​മാ​​​റ്റ​​​ത്തെ​​​ക്കു​​​റി​​​ച്ചും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. തു​​​റ​​​ന്ന ച​​​ർ​​​ച്ച​​​യും ന​​​ട​​​ത്തി. ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ പി​​​ബി അം​​​ഗം പി​​​ണ​​​റാ​​​യി​​​ക്കെ​​​തി​​​രെ​​​യും സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ​​​ഗോ​​​വി​​​ന്ദ​​​നു​​​മെ​​​തി​​​രേ രൂ​​​ക്ഷ​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളാ​​​ണ് ഉ​​​യ​​​ർ​​​ന്ന​​​ത്. ജി​​​ല്ല​​​ക​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ല ജി​​​ല്ലാ നേ​​​താ​​​ക്ക​​​ൾ​​​ക്കു​​​മെ​​​തി​​​രേയും വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി.

ച​​​ർ​​​ച്ച​​​യി​​​ൽ പ്ര​​​ധാ​​​ന​​​മാ​​​യും 10 വ​​​ർ​​​ഷ​​​മാ​​​യി നേ​​​താ​​​ക്ക​​​ളു​​​ടെ ജ​​​ന​​​ങ്ങ​​​ളോ​​​ടു​​​ള്ള പെ​​​രു​​​മാ​​​റ്റരീ​​​തി ച​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ട്ടു. ആ​​​വേ​​​ശ​​​പൂ​​​ർ​​​വം ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യ്ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണ​​​മെ​​​ന്ന്, അ​​​വ​​​ലോ​​​ക​​​ന റി​​​പ്പോ​​​ർ​​​ട്ടിം​​​ഗി​​​ൽ ജി​​​ല്ലാ ഏ​​​രി​​​യാ ക​​​മ്മി​​​റ്റി​​​യം​​​ഗ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ത്തി​​​യെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യം​​​ഗ​​​ങ്ങ​​​ൾ മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​തെ മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യി പ​​​റ​​​ഞ്ഞ​​​ത് അ​​​വ​​​ലോ​​​ക​​​ന റി​​​പ്പോ​​​ർ​​​ട്ടിം​​​ഗി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ചു​​​മ​​​ത​​​ല, മ​​​റു​​​പ​​​ടി പ​​​റ​​​യേ​​​ണ്ട​​​തി​​​ല്ലെ​​​ന്നാ​​​ണ്. വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും കു​​​റി​​​ച്ചെ​​​ടു​​​ത്ത് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യെ അ​​​റി​​​യി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് ത​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യെ​​​ന്നാ​​​ണ് അ​​​വ​​​ർ അ​​​റി​​​യി​​​ച്ച​​​ത്.

കേ​​​ര​​​ള​​​ത്തി​​​ൽ ഉ​​​ട​​​നീ​​​ളം ന​​​ട​​​ന്ന അ​​​വ​​​ലോ​​​ക​​​ന റി​​​പ്പോ​​​ർ​​​ട്ടിം​​​ഗി​​​ൽ സി​​​ഐ​​​ടി​​​യു നേ​​​താ​​​ക്ക​​​ളെ​​​ക്കു​​​റി​​​ച്ചും അ​​​വ​​​രു​​​ടെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളോ​​​ടു​​​ള്ള പെ​​​രു​​​മാ​​​റ്റ​​​വും ആ​​​ഡം​​​ബ​​​രജീ​​​വി​​​ത​​​വും ച​​​ർ​​​ച്ച​​​യാ​​​യി. നേ​​​താ​​​ക്ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ ക​​​ച്ച​​​വ​​​ടം, റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ബി​​​സി​​​ന​​​സ്, ചി​​​ല വെ​​​ജി​​​റ്റേ​​​റി​​​യ​​​ൻ ഹോ​​​ട്ട​​​ൽ ശൃം​​​ഖ​​​ല​​​ക​​​ളു​​​മാ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ളു​​​ടെ ച​​​ങ്ങാ​​​ത്തം, ബ്രോ​​​യി​​​ല​​​ർ കോ​​​ഴി ക​​​ച്ച​​​വ​​​ടം, വ​​​യ​​​ൽ നി​​​ക​​​ത്ത​​​ൽ, മ​​​ണ്ണെ​​​ടു​​​പ്പ് - മ​​​ണ്ണ് മാ​​​ഫി​​​യാ ബ​​​ന്ധം, ഇ​​​തെ​​​ല്ലാം വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ട്ടു. 14 ജി​​​ല്ല​​​ക​​​ളി​​​ലും 300ഓ​​​ളം വ​​​രു​​​ന്ന ഏ​​​രി​​​യാ ക​​​മ്മി​​​റ്റി​​​ക​​​ളി​​​ലും ന​​​ട​​​ന്ന അ​​​വ​​​ലോ​​​ക​​​ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ അഞ്ച് മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗ​​​ങ്ങ​​​ളി​​​ൽ വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച​​​യ്ക്ക് വ​​​രും.

റി​​​പ്പോ​​​ർ​​​ട്ടിം​​​ഗി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ പി​​​ടി​​​പ്പു​​​കേ​​​ടി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യെ​​​ന്ന് ക​​​ണ്ടെ​​​ത്തു​​​ന്ന ജി​​​ല്ലാ, ഏ​​​രി​​​യാ നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​ക്ക് ശി​​​പാ​​​ർ​​​ശ ചെ​​​യ്യും. അ​​​ഖി​​​ലേ​​​ന്ത്യാ സെ​​​ക​​​ട്ട​​​റി എം.​​​എ.​​​ ബേ​​​ബി ഉ​​​ൾ​​​പ്പെ​​​ടെ ആറ് പി​​​ബി അം​​​ഗ​​​ങ്ങ​​​ളാ​​​ണ് നാ​​​ല് ദി​​​വ​​​സ​​​ത്തെ യോ​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

അഞ്ച്, ആറ് തീയ​​​തി​​​ക​​​ളി​​​ൽ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റും ഏഴ്, എട്ട് തീയ​​​തി​​​ക​​​ളി​​​ൽ സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യി​​​ൽ വ​​​ർ​​​ഗ, ബ​​​ഹു​​​ജ​​​ന സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​നി​​​ര​​​യി​​​ൽ മാ​​​റ്റം വ​​​ന്നേ​​​ക്കും.​​​ ഇ​​​പ്പോ​​​ൾ പാ​​​ർ​​​ട്ടി​​​യി​​​ൽ ജൂ​​​ൺ ഒ​​​ന്നി​​​നാ​​​രം​​​ഭി​​​ച്ച ബ്രാ​​​ഞ്ച്, അ​​​നു​​​ഭാ​​​വി​​​ത​​​ല ഗ്രൂ​​​പ്പ് റി​​​പ്പോ​​​ർ​​​ട്ടിം​​​ഗ് ന​​​ട​​​ന്നുകൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തി​​​ലും നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ വ്യാ​​​പ​​​ക വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ഉ​​​യ​​​രു​​​ന്നു​​​ണ്ട്.

Latest News

Corehub Up