Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meetings Begin

സി​പി​എം നേ​തൃ​യോ​ഗ​ങ്ങ​ൾ ഇന്നു മുതൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സി​​​പി​​​എം നേ​​​തൃ​​​യോ​​​ഗ​​​ങ്ങ​​​ൾ ഇ​​​ന്ന് ആം​​​ഭി​​​ക്കും. ഇ​​​ന്നും നാ​​​ളെ​​​യും പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും ഏ​​​ഴ്, എ​​​ട്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യും ചേ​​​രും. നാ​​​ല്, അ​​​ഞ്ച് തീ​​​യ​​​തി​​​ക​​​ളി​​​ൽ സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ യോ​​​ഗ​​​വും ചേ​​​രു​​​ന്നു​​​ണ്ട്. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തോ​​​ൽ​​​വി​​​യും മ​​​റ്റു സം​​​ഘ​​​ട​​​നാ​​​ വി​​​ഷ​​​യ​​​ങ്ങ​​​ളും ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി കോ​​​ഴി​​​ക്കോ​​​ട് പ്ര​​​ത്യേ​​​ക സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ചേ​​​രു​​​ക​​​യാ​​​ണ്.

ഈ ​​​മാ​​​സം 13 മു​​​ത​​​ൽ 15 വ​​​രെ​​​യാ​​​ണു യോ​​​ഗം.പ്ര​​​ത്യേ​​​ക സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യേ​​​ണ്ട വി​​​ഷ​​​യ​​​ങ്ങ​​​ളും അ​​​നു​​​ബ​​​ന്ധ ന​​​ട​​​പ​​​ടി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ചും ആ​​​ലോ​​​ചി​​​ക്കാ​​​നാ​​​ണു സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യും ചേ​​​രു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തോ​​​ൽ​​​വി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പാ​​​ർ​​​ട്ടി കേ​​​ന്ദ്ര ക​​​മ്മി​​​റ്റി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​നെ മ​​​റി​​​ക​​​ട​​​ന്നു​​​കൊ​​​ണ്ടു​​​ള്ള സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ടും പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​താ​​​വ് സ്ഥാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സി​​​പി​​​ഐ​​​യു​​​മാ​​​യു​​​ള്ള ത​​​ർ​​​ക്ക​​​വും മ​​​റ്റു വി​​​വാ​​​ദ​​​ങ്ങ​​​ളു​​​മാ​​​ണു പ്ര​​​ത്യേ​​​ക സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യി​​​ലെ പ്ര​​​ധാ​​​ന അ​​​ജ​​​ൻ​​ഡ.

Latest News

Corehub Up