Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Member Blocked

Thiruvananthapuram

എ​യ​ര്‍​ടെ​ല്‍ ക​മ്പ​നി​യു​ടെ പ്ര​വൃ​ത്തി നാ​ട്ടു​കാ​രും വാ​ര്‍​ഡ് മെ​മ്പ​റും ത​ട​ഞ്ഞു

വെ​ള്ള​റ​ട: ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ​യോ അ​നു​മ​തി​യി​ല്ലാ​തെ നി​ര​പ്പു​കാ​ല വാ​ര്‍​ഡി​ല്‍ ഇ​ട​വാ​ച്ച​ല്‍ ഉ​ല​യ​ന്‍​കോ​ണം റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച് ഒ​പ്റ്റി​ക്ക​ല്‍ ഫൈ​ബ​ര്‍ കേ​ബി​ള്‍ സ്ഥാ​പി​ക്കാ​ന്‍ ശ്ര​മി​ച്ച എ​യ​ര്‍​ടെ​ല്‍ ക​മ്പ​നി​യു​ടെ ന​ട​പ​ടി നാ​ട്ടു​കാ​രും വാ​ര്‍​ഡ് മെ​മ്പ​റും ചേ​ര്‍​ന്നു ത​ട​ഞ്ഞു.
റോ​ഡ് നി​യ​മ​വി​രു​ദ്ധ​മാ​യി വെ​ട്ടി​പ്പൊ​ളി​ച്ച വി​വ​രം അ​റി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ വാ​ര്‍​ഡ് മെ​മ്പ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​ര്‍ പ്ര​വൃ​ത്തി ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ബ​ന്ധ​പ്പെ​ട്ട എ​ഇ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. കൃ​ത്യ​മാ​യ അ​നു​മ​തി വാ​ങ്ങി​യ​തി​നു ശേ​ഷ​വും റോ​ഡ് പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കി ന​ല്‍​കു​മെ​ന്നു​ള്ള (റീ​സ്റ്റോ​റേ​ഷ​ന്‍) ഉ​റ​പ്പ് ന​ല്‍​കി​യാ​ല്‍ മാ​ത്ര​മേ ഇ​നി തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ അ​നു​വാ​ദ​മു​ള്ളൂവെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും വ്യ​ക്ത​മാ​ക്കി.
ഇ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ല​വി​ല്‍ ക​മ്പ​നി​യു​ടെ പ​ണി​ക​ള്‍ പൂ​ര്‍​ണ​മാ​യി നി​ര്‍​ത്തി​വെ​പ്പി​ച്ചു. കൂ​ടാ​തെ, റോ​ഡി​ന് വ​രു​ത്തി​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ തീർത്ത് റോ ഡ് പൂ​ർവവ​സ്ഥി​തി​യി​ലേ​ക്കു മാ​റ്റു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ക​മ്പ​നി​ക്കെ​തിരേ ക​ര്‍​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും എ​ഇ ഉ​റ​പ്പ് ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് വാ​ര്‍​ഡ് മെ​മ്പ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തു​നി​ന്നു പി​രി​ഞ്ഞു​പോ​യ​ത്.
പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ റോ​ഡു​ക​ള്‍ ത​ക​ര്‍​ക്കു​ന്ന ക​മ്പ​നി​ക​ളു​ടെ ന​ട​പ​ടി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് പ്ര​ദേ​ശ​ത്ത് ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്.​

Latest News

Corehub Up